സാങ്കേതികവിദ്യകളുടെ ഈ ലോകത്ത് മൊബൈൽ ഫോണുകൾ (Mobile phone)നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു. നിത്യജീവിതത്തിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു സമയം പോലുമില്ല. എവിടെയും എപ്പോഴും ഇന്ന് മൊബൈൽ ഫോണിന് സ്ഥാനമുണ്ട്. ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ നിഴൽ പോലെ മൊബൈൽഫോണിനെ നാം കൂടെ കൂട്ടുന്നു. സാങ്കേതികതവിദ്യയുടെ വളർച്ചയിൽ മൊബൈൽ ഫോണും ഇന്ന് സ്മാർട്ട് ആയിരിക്കുന്നു.
ദൈനംദിന ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് ഇന്ന് മൊബൈൽ ഫോണുകൾ. മറ്റൊരാളുമായി സംസാരിക്കാൻ മാത്രമല്ല, ഭക്ഷണം ഓർഡർ ചെയ്യാൻ, ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യൽ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ ഇന്ന് മൊബൈൽ ഫോണിലൂടെ ചെയ്യാൻ കഴിയും. നിരവധി സൗകര്യങ്ങൾ ഒരുമിച്ച് ലഭിക്കുന്ന അത്രയും സ്മാർട്ട് ആണ് ഇന്നത്തെ മൊബൈൽ ഫോണുകൾ.
ഫോൺ സ്മാർട്ട് ആകുന്നതിനു മുൻപ് മൊബൈൽ ഫോണുകളെ സെൽ ഫോണുകൾ എന്നാണ് വിളിച്ചിരുന്നത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ? ഇനി നമ്മൾ സംസാരിക്കുന്നത് QWERTY കീപാഡുള്ള ഫോണുകൾ പോലും നിലവിലില്ലാത്ത കാലത്തെക്കുറിച്ചാണ്. അതായത് നമ്പർ ബട്ടൺ മാത്രമുള്ള ഫോണുകൾ. ഈ നമ്പർ ബട്ടണുകളിൽ തന്നെയായിരുന്നു ഇംഗ്ലീഷ് അക്ഷരമാല അടക്കം പലതും അടങ്ങിയിരുന്നത്.
അതായത് ഒരു അക്ഷരം ടൈപ്പുചെയ്യാൻ, ഒരേ ബട്ടൺ നിരവധി തവണ അമർത്തണം. ചെറിയ സ്ക്രീനുകളോടുകൂടിയ കുഞ്ഞൻ ഫോണുകളിൽ വളരെ കുറച്ച് മെമ്മറി/ സ്റ്റോറേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവയിൽ ചില 2D ഗെയിമുകളും ഉണ്ടായിരുന്നു. കോൾ ചെയ്യാനോ എസ്എംഎസ് അയയ്‌ക്കാനോ മാത്രമായിരുന്നു ഈ കുഞ്ഞൻ ഫോണുകളെ ഉപയോഗിച്ചിരുന്നത്.
Also Read-ഗ്ലോ-ഇൻ-ദ് ഡാർക്ക് OnePlus Nord 2 x PAC-MAN പതിപ്പ് ഇപ്പോൾ വിൽപ്പനയ്‌ക്ക്
ഇനി എങ്ങനെയാണ് ഇവയ്ക്ക് സെൽ ഫോൺ എന്ന പേര് വന്നത് എന്ന് നോക്കാം. സെല്ലുലാർ നെറ്റ്‌വർക്കുകൾ എന്ന ആശയത്തിൽ നിന്നാണ് ഇവയെ സെൽ ഫോൺ എന്ന് വിളിക്കാൻ തുടങ്ങിയത്. പണ്ട് ഈ ഫോണുകൾക്ക് കണക്ഷൻ നൽകുന്നതിന് വിവിധ സ്ഥലങ്ങളിൽ നിരവധി നെറ്റ്‌വർക്ക് ടവറുകൾ സ്ഥാപിച്ചിരുന്നു. ഈ ഗ്രൗണ്ടിനെ സെല്ലുകൾ എന്ന് വിളിക്കുന്ന ചെറിയ യൂണിറ്റുകളായി തിരിച്ചു. ഒപ്പം അവയിൽ ഓരോന്നിനും നെറ്റ്‌വർക്ക് ടവറുകൾ സ്ഥാപിച്ചു. ഈ ടവറുകളുടെ എണ്ണം പ്രധാനമായും ആ പ്രദേശത്തെ ഉപയോക്താക്കളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ബെൽ ലാബിൽ നിന്നുള്ള ഡഗ്ലസ് എച്ച്. റിംഗും ഡബ്ല്യു. റേ യംഗും ചേർന്ന് 1947ൽ ഒരു സെല്ലുലാർ ടെലിഫോൺ ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിട്ടതോടെയാണ് മൊബൈൽ ഫോണിന് തുടക്കം കുറിച്ചത്. അവർ വയർലെസ്സ് ടവറിന്റെയും നെറ്റ്‌വർക്കിനെയും ലേഔട്ട് തയ്യാറാക്കുമ്പോൾ അത് കാണാൻ മനുഷ്യശരീരത്തിലുള്ള ഒരു ജൈവകോശം പോലെയായിരുന്നു. അതിനാൽ ഇരുവരും വയർലെസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളെയും സെൽ ഫോണുകൾ എന്ന് വിളിച്ചു. അങ്ങനെയാണ് ആദ്യകാല മൊബൈൽ ഫോണുകളെ സെൽ ഫോണുകൾ എന്ന് വിളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone