HONOR Band 5 vs Mi Band 4 – നമുക്ക് നല്ലത് തിരഞ്ഞെടുക്കാം

ആരോഗ്യപൂർണമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നായി സ്മാർട്ട് ബാൻഡുകൾ മാറിയിട്ടുണ്ട്. ഇവിടെ ഹോണർ ബാൻഡ് 5ഉം മി ബാൻഡ് 4ഉം തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വിശദീകരിക്കുന്നു... ഏതാണ് മികച്ചതെന്ന് നോക്കാം...

News18 Malayalam | news18-malayalam
Updated: October 12, 2019, 1:46 PM IST
HONOR Band 5 vs Mi Band 4 – നമുക്ക് നല്ലത് തിരഞ്ഞെടുക്കാം
honor band 5
  • Share this:
ഉത്സവദിനങ്ങൾ വന്നെത്തിയതോടെ, കഴിക്കുന്ന മധുരത്തിന്‍റെ അളവ് ഏറിയിട്ടുണ്ട്. ആഘോഷങ്ങൾ കഴിയുന്നതോടെ ഭാരവും വണ്ണവും കുറയ്ക്കുന്നതിന് വ്യായാമ മുറകള്‍ പരിശീലിക്കാൻ നാം നിര്‍ബന്ധിതരാകും. ഇതോടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സെർച്ചുകളിലേക്കും ചുമരുകളില്‍ മോട്ടിവേഷണല്‍ ക്വോട്ടുകള്‍ ഒട്ടിക്കുന്നതിലേക്കും ആളുകൾ തിരിയും.  എല്ലാം തികഞ്ഞ ഡയറ്റ് പ്ലാന്‍ തയ്യാറാക്കുകയാണ് മറ്റൊരു കാര്യം. ഇതിനെല്ലാം പുറമെ ശാരീരികക്ഷമതയുടെ പുരോഗതി നിരീക്ഷിക്കാനായി ഒരു ഫിറ്റ്നസ് ബാന്‍ഡ് സ്വന്തമാക്കേണ്ടിവരുകയും ചെയ്യും. ചുരുക്കത്തില്‍, ഉത്സവകാലത്തെ അധിക ഭാരം കുറയ്ക്കാന്‍ കാര്യമായ തയ്യാറെടുപ്പ് ആവശ്യമാണെന്ന് സാരം.

തീര്‍ച്ചയായും, ഫിറ്റ്നെസ് ബാന്‍ഡുകള്‍ പ്രചാരമേറുന്ന സ്മാര്‍ട്ട് ഡിവൈസുകളായി മാറി കഴിഞ്ഞിരിക്കുന്നു, ഫിറ്റ്നസ് മുറകള്‍ ട്രാക്ക് ചെയ്യുകയെന്നത് വളരെ സുഗമാണ്. അത് ഇപ്പോഴത്തെ ട്രെന്‍ഡ് ആയി മാറുന്നത് നല്ല കാര്യവുമാണ്. മാര്‍ക്കറ്റില്‍ ലഭ്യമായ ഫിറ്റ്നസ് റിസ്റ്റ്‍ബാന്‍ഡുകളുടെ ഗണത്തില്‍ പുതിയതായി എത്തിയിരിക്കുന്ന ഒന്നാണ് HONOR Band 5. എല്ലാവര്‍ക്കും ഇണങ്ങുന്ന മികവാര്‍ന്ന ഡിസൈനുള്ള ഫസ്റ്റ്-റേറ്റ് ട്രാക്കറായി അതിനെ വിശേഷിപ്പിക്കാം. ലോഞ്ച് ചെയ്തതു മുതല്‍ ആവേശകരമായ റിവ്യൂകളാണ് ലഭിച്ചിരിക്കുന്നത്. HONOR Band സീരീസിന്‍റെ ഏറ്റവും പുതിയ പതിപ്പ് പരിശോധിച്ചു നോക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു, അവര്‍ അവകാശപ്പെടുന്നതുപോലെ തന്നെ മികവാര്‍ന്നതാണെന്ന് ഉറപ്പിച്ച് പറയാം. എന്നാല്‍, ഓഫറിംഗിന്‍റെയോ ആപ്ലിക്കേഷന്‍റെയോ കാര്യത്തില്‍ അത് Mi Band 4 നെ പിന്നിലാക്കുന്നുണ്ടോ? ഉണ്ട്, അത് തെളിയിക്കാന്‍ ഞങ്ങള്‍ HONOR Band 5 ഉം Xiaomi Mi Band 4 ഉം താരതമ്യം ചെയ്യുകയാണ്. നമുക്ക് നോക്കാം.

കൂള്‍ ഡിസ്പ്ലേ & ഡിസൈന്‍

HONOR Band 5 ഉം Mi Band 4 ഉം എടുത്തുകാട്ടുന്നത് 0.95-ഇഞ്ച് 2.5D ഗ്ലാസ്സുള്ള അമോലെഡ് ഫുള്‍-കളര്‍ ടച്ച് ഡിസ്പ്ലേയാണ്. എന്നാലും HONOR Band 5 ന് കുറേക്കൂടി തെളിമയുള്ള ഡിസ്പ്ലേ ഉള്ളതിനാല്‍ വായിക്കാന്‍ എളുപ്പവും കൂടുതല്‍ സുഖകരവുമാണ്. അതുകൊണ്ട്, HONOR Band 5 ആണെങ്കില്‍ തെളിഞ്ഞ വെയിലത്താണെങ്കിലും ബാന്‍ഡ് ആയാസമില്ലാതെ നോക്കാം.

ആത്യന്തികമായി, വാച്ചിന്‍റെ ലുക്കാണ് അത് എല്ലാ വേളകളിലും ധരിക്കാമോ എന്ന് നിര്‍ണയിക്കുന്നത്. ആകര്‍ഷകമായ റബ്ബര്‍ സ്ട്രാപ്പുകള്‍ ഉള്ളതിനാല്‍ HONOR Band 5 ന്‍റെ ലുക്ക് Mi Band 4 ന്‍റേതിനേക്കാള്‍ കൂടുതല്‍ സ്റ്റൈലാര്‍ന്നതാണ്, അത് ഭാരം കുറഞ്ഞതാണ്, സുഖകരമായി കൈയ്യില്‍ അണിയാനും സാധിക്കും. Mi Band 4 ന് പ്രീസെറ്റ് ചെയ്ത നാല് വാച്ച് ഫേസുകളാണ് ഉള്ളത്, ഇഷ്ടമനുസരിച്ച് നിങ്ങള്‍ക്കത് മാറ്റാം. ഫോട്ടോ ഗാലറിയില്‍ നിന്ന് പിക്ചര്‍ ഡൗണ്‍ലോഡ് അഥവാ സെലക്ട് ചെയ്ത് വാച്ച് ഫേസ് ആക്കാനും സാധിക്കും. HONOR Band 5 നല്‍കുന്നത് വിവിധ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതും മാറ്റാവുന്നതുമായ എട്ട് വാച്ച് ഫേസുകളാണ്.

തീര്‍ച്ചയായും, ഡിസ്പ്ലേ ആയാലും ഡിസൈന്‍ ആയാലും മെച്ചപ്പെട്ട ചോയിസ് HONOR Band 5 ആണെന്ന് നിസംശയം പറയാം.

സ്വിമ്മിംഗ് കാര്യക്ഷമം

HONOR Band 5 ഉം Mi Band 4 ഉം 50 മീറ്റര്‍ വരെ വാട്ടര്‍ റസിസ്റ്റന്‍റാണ്. അതായത്, നിങ്ങളുടെ ബാന്‍ഡ് സ്വിമ്മിംഗിനും കൊണ്ടുപോകാം, രണ്ട് ബാന്‍ഡുകള്‍ക്കും ബാക് സ്ട്രോക്ക്, ബട്ടര്‍ഫ്ലൈ, ബ്രെസ്റ്റ്‍ സ്ട്രോക്ക്, ഫ്രീസ്റ്റൈല്‍ എന്നിങ്ങനെയുള്ള സ്വിം സ്ട്രോക്കുകള്‍ കണക്കാക്കാനും സാധിക്കും. HONOR Band 5 ന് കൂടുതലായി, സ്വിമ്മിംഗിന്‍റെ വേഗത, ദൂരം, കലോറി എന്നിവ രേഖപ്പെടുത്താനും കഴിയും. ഞങ്ങള്‍ക്ക് രസകരമായി തോന്നിയ ഒരു ഫീച്ചര്‍ സ്വോള്‍ഫ് (SWOLF) സ്കോര്‍ കണക്കാക്കാനുള്ള കഴിവാണ്, ദൈര്‍ഘ്യവും, അത് പിന്നിടാന്‍ നിങ്ങളെടുക്കുന്ന സമയവും അനുസരിച്ച് നിങ്ങളുടെ മൊത്തം സ്ട്രോക്കുകള്‍ കണക്കാക്കുമ്പോള്‍ കിട്ടുന്ന സ്കോറാണ് അത്.

കണക്കാക്കിയുള്ള ഔട്ട്ഡോര്‍ ഫിറ്റ്നസ് മുറകള്‍

സ്റ്റെപ്പ് കൗണ്ട് ട്രാക്കിംഗിനാണ് മിക്കവരും ഫിറ്റ്നസ് ട്രാക്കറുകള്‍ ഉപയോഗിക്കുന്നത്. HONOR Band 5 ല്‍ സ്റ്റെപ്പ് കൗണ്ട് കൂടുതല്‍ കൃത്യമാണെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, HONOR Band 5 ല്‍ ഓരോ സ്റ്റെപ്പും കൗണ്ടാകും.

HONOR Band 5 നെ വേറിട്ട് നിര്‍ത്തുന്ന ഒരു സവിശേഷത ഔട്ട്ഡോര്‍ റണ്ണിംഗ്, ഇന്‍ഡോര്‍ റണ്ണിംഗ്, ഔട്ട്ഡോര്‍ വാക്കിംഗ്, ഔട്ട്ഡോര്‍ സൈക്ലിംഗ്, ഇന്‍ഡോര്‍ സൈക്ലിംഗ്, ഫ്രീ ട്രെയിനിംഗ്, പൂള്‍ സ്വിമ്മിംഗ്, ഇന്‍ഡോര്‍ വാക്കിംഗ്, ഇലിപ്റ്റിക്കല്‍ മെഷീന്‍, റോവിംഗ് മെഷീന്‍ എന്നിങ്ങനെയുള്ള 10 വ്യത്യസ്ത ഫിറ്റ്നെസ് മോഡലുകള്‍ വേറിട്ടറിയാനും കൃത്യമായി ട്രാക്ക് ചെയ്യാനുമുള്ള അതിന്‍റെ കഴിവാണ്. HONOR Band 5 അവരുടെ ട്രാക്കിംഗ് സര്‍വ്വീസുകള്‍ സ്ട്രീംലൈന്‍ ചെയ്തപ്പോള്‍ Mi Band 4 ആകട്ടെ ഔട്ട്ഡോര്‍ റണ്ണിംഗ്, ട്രെഡ്മില്‍, പൂള്‍ സ്വിമ്മിംഗ്, വാക്കിംഗ്, സൈക്ലിംഗ് എന്നീ 6 ഫിറ്റ്നെസ് മോഡുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. HONOR Band 5 ന്‍റെ അടിസ്ഥാന സെറ്റിംഗ്സ് ഡിവൈസില്‍ തന്നെ മാറ്റാന്‍ കഴിയും, എന്നാല്‍ Mi Band 4 ന് അത് മാറ്റാന്‍ ആപ്ലിക്കേഷന്‍ ആവശ്യമാണ്.

ഹൃദയത്തിന് വേണ്ടത്

വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നത് ഒരിക്കലും ഇത്ര എളുപ്പമായിരുന്നില്ല. ഹൃദയമിടിപ്പ് അപ്പപ്പോള്‍ മോണിറ്റര്‍ ചെയ്യുമെന്ന് രണ്ട് ബാന്‍ഡുകളും അവകാശപ്പെടുന്നു. HONOR, അധികമായി, 3rd Gen Huawei TruSeen ഇന്‍റലിജന്‍റ് ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ ഉപയോഗിക്കുന്നു, അത് മെച്ചപ്പെട്ട കൃത്യതയുള്ള റീഡിംഗിന് AI ഡ്രിവന്‍ ആല്‍ഗോരിതമാണ് വിനിയോഗിക്കുന്നത്. രേഖപ്പെടുത്തുന്ന ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് HONOR Band 5 ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. രാത്രിയില്‍ നിരന്തരവും തടസ്സമില്ലാത്തതുമായ മോണിറ്ററിംഗിന് അത് ഇന്‍ഫ്രാറെഡ് ടെക്നോളജി ഉപയോഗിക്കുന്നു. ഈ നിര്‍ണായക റീഡ് നിങ്ങളുടെ ലൈഫ്സ്റ്റൈല്‍ പതിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും, നിങ്ങളുടെ ഹൃദയമിടിപ്പിനെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുകയും ചെയ്യുന്നു.

നല്ല ഉറക്കം, മെച്ചപ്പെട്ട ജീവിതം

HONOR Band 5 ന്‍റെ സ്ലീപ് ട്രാക്കിംഗ് ഫീച്ചര്‍ വളരെ കൃത്യതയുള്ളതാണ്, എപ്പോള്‍ ഉറങ്ങി, ഉറക്കത്തിന്‍റെ ദൈർഘ്യം, രാത്രിയിലെ പതിവ് ഉറക്കത്തിലെ മാറ്റങ്ങള്‍, ഉണര്‍ന്നത് എപ്പോള്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് കാണാവുന്നത്. ഉറക്കത്തിലെ ഹൃദയമിടിപ്പ് തോത്, ശ്വാസോഛ്വാസം എന്നിവ മോണിറ്റര്‍ ചെയ്യാനായി Band 5 ഉപയോഗിക്കുന്നത് Huawei’s ‘TruSleep2.0’ ആണ്, മാത്രമല്ല, 200 ലധികം പേഴ്സണലൈസ്ഡ് സ്ലീപ്പിംഗ് റെക്കമെന്‍റേഷന്‍ കൊണ്ട് ഉറക്കവുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകുന്ന ആറ് പ്രശ്നങ്ങള്‍ വേര്‍തിരിക്കാനും കഴിയും. HONOR Band 5 മായി താരതമ്യം ചെയ്യുമ്പോള്‍ Mi Band 4 ന്‍റെ സ്ലീപ് ട്രാക്കിംഗ് ഫീച്ചറിന് കൃത്യത കുറവാണ്.

രക്തത്തിലെ ഓക്സിജന്‍ കൃത്യമായി കണ്ടെത്താം

Sp02 മോണിറ്ററാണ് HONOR Band 5 ന്‍റെ നിസ്തുലമായ സവിശേഷതകളില്‍ ഒന്ന്. Sp02 മോണിറ്റര്‍ എന്താണ് ചെയ്യുന്നതെന്നു വെച്ചാല്‍, അത് രക്തപ്രവാഹത്തിലെ ഓക്സിജന്‍ സ്വാംശീകരണ തോത് ട്രാക്ക് ചെയ്യുന്നു, അതുവഴി നിങ്ങള്‍ക്ക് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്തും, ഉയര്‍ന്ന മേഖലകളിലും ശരീരത്തിന്‍റെ റീയാക്ഷനും അഡാപ്റ്റേഷനും വിശകലനം ചെയ്യാന്‍ കഴിയും.Mi Band ഉള്ളവര്‍ ഈ സൗകര്യം വേണമെങ്കില്‍ HONOR Band 5 ലേക്ക് മാറുന്ന കാര്യം ആലോചിക്കണം.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന അധിക ഫീച്ചറുകള്‍

സംഗീതം, സംഗീത വോളിയം നിയന്ത്രണം, ആപ്പ് നോട്ടിഫിക്കേഷന്‍, വ്യൂ മെസ്സേജ്, ഡിസ്പ്ലേ കോളുകള്‍, റിജെക്ട് കോളുകള്‍, സ്റ്റോപ്‍വാച്ച്, ടൈമര്‍, കോള്‍ മുതലായവയെ രണ്ട് ബാന്‍ഡുകളും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. HONOR Band 5, അധികമായി നിങ്ങള്‍ക്ക് ബാന്‍ഡില്‍ ക്യാമറ നിയന്ത്രണ ഫംഗ്ഷനും പ്രദാനം ചെയ്യുന്നു. നിങ്ങളുടെ ഫോണും ഈ ബാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാം. കൊള്ളാം, അല്ലേ?

HONOR ഉം Mi യും ബാന്‍ഡുമായി കണക്ട് ചെയ്യാനുള്ള ഹെല്‍ത്ത് ആപ്പുകളുടെ വെര്‍ഷനും നല്‍കുന്നു. Huawei ഹെല്‍ത്ത് ആപ്പ് ആണ് Mi ഹെല്‍ത്ത് ആപ്പിനേക്കാള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നത്. രണ്ട് ബാന്‍ഡുകളും മിക്ക കാര്യങ്ങളിലും തികച്ചും ലാഗ് ഇല്ലാത്തതാണ്, ഒരു ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നാവിഗേഷനും വളരെ സുഗമമാണ്.

ബാന്‍ഡിന്‍റെ പവര്‍ഹൗസ്

ഫിറ്റ്നസ് ട്രാക്കറുകള്‍ ദീര്‍ഘകാലം നില്‍ക്കും, അതുതന്നെയാണ് ഇതില്‍ കാണാവുന്ന ബെസ്റ്റ് ഫീച്ചറുകളില്‍ ഒന്ന്. 110 mAh ബാറ്ററി ഊര്‍ജ്ജമേകുന്ന HONOR Band 5 തികച്ചും ഒരു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ അത് 14 ദിവസം നില്‍ക്കും. അതേസമയം, 135 mAh ബാറ്ററിയുള്ള Mi Band 4 തുടര്‍ച്ചയായി 20 ദിവസം നില്‍ക്കാന്‍ 2 മണിക്കൂര്‍ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യണം.

സവിശേഷതകൾ അനവധി; വില കൂടുതലല്ല

ഇത്രയും മികവുറ്റ പ്രോഡക്ടിനെക്കുറിച്ച് പറയുമ്പോള്‍, രണ്ട് ബാന്‍ഡുകളും ഓഫര്‍ ചെയ്യുന്ന വില മിതമായതാണ്. ആശ്ചര്യം തന്നെ അല്ലേ, കാരണം ഫീച്ചറുകള്‍ വിപുലമാണ് ഉപയോക്താക്കള്‍ക്ക് ഇണങ്ങുന്നതുമാണ്. Mi Band 4 ന് വില 2,299 രൂപയാണ്. അതേസമയം HONOR Band 5ന് 2,599 രൂപയാണ് വില. എന്നാല്‍ ഈ ഉത്സവസീസണിൽ HONOR Band 5 ന് ഓഫര്‍ പ്രകാരം 2,399 രൂപ മാത്രം മതി.

അന്തിമ വിധിനിര്‍ണയം

HONOR Band 5 ഉം Mi Band 4 ഉം ഭാരം കുറഞ്ഞതും കാണാന്‍ സ്റ്റൈലുള്ളതുമാണ്. തടിച്ചുവീര്‍ത്ത, ഓവര്‍-ദ-ടോപ് ഫിറ്റ്നെസ് ട്രാക്കറുകള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് വളരെ ഉത്തമമായിരിക്കും. എന്നാല്‍, ഇവ രണ്ടില്‍ ഒരെണ്ണം എടുക്കണമെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും HONOR Band 5 ആണ് തിരഞ്ഞെടുക്കുക, കാരണം സുദൃഢമായ ഫീച്ചറുകളുടെ കാര്യത്തില്‍ അതാണ് മെച്ചം. മാത്രമല്ല, നിങ്ങള്‍ എന്നെങ്കിലും HONOR Band 5 വാങ്ങിയാല്‍, നിങ്ങളുടെ ശാരീരികക്ഷമത ട്രാക്ക് ചെയ്യുന്നതിന്‍റെ മികവ് തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിക്കും. അത് Mi Band 4 ല്‍ കാണാത്ത തരം ഡാറ്റ പ്രദാനം ചെയ്യുന്നു.

ഇത് തീര്‍ച്ചയായും സ്റ്റൈലാര്‍ന്നതാണ്, നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന് ഉപയോഗപ്രദമായ സഹചാരിയുമാണ്. റിവ്യൂകള്‍ കണക്കിലെടുത്താല്‍,HONOR Band 5 ആണ് Mi Band 4 നേക്കാള്‍ മെച്ചം.

ഇവിടെ വാങ്ങാം
Amazon: https://amzn.to/2owKqSR
Flipkart: https://bit.ly/2VyVUkS
First published: October 12, 2019, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading