മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (Bill Gates) അടുത്തിടെ താൻ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഏതാണെന്ന് വെളിപ്പെടുത്തി. എന്നാൽ അത് ഐഫോണോ (iPhone) മൈക്രോസോഫ്റ്റിന്റെ തന്നെ സർഫേസ് ഡ്യുവോ എന്ന ഫോണോ ആയിരുന്നില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ ബിൽ ഗേറ്റ്സിനെപ്പോലുള്ള അതികായൻ ഏത് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു എന്നറിയാൻ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും കൂടുതലറിയാം.
കഴിഞ്ഞയാഴ്ച നടത്തിയ Reddit Ask Me Anything സെഷനിൽ, മൈക്രോസോഫ്റ്റിൽ നിന്നല്ല, മറിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിൽ നിന്നുള്ള ഫോൾഡ് ചെയ്യാവുന്ന സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതെന്ന് ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. 2021-ൽ കമ്പനി പുറത്തിറക്കിയ മടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗ്യാലക്സി ഫോൾഡ് 3 ആണ് ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത്. "ഈ സ്ക്രീൻ എനിക്ക് മികച്ച പോർട്ടബിൾ പിസിയായും ഫോണായും ഉപയോഗിക്കാനാകും" എന്ന് അദ്ദേഹം വ്യക്തമാക്കി.
സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 3 വാഗ്ദാനം ചെയ്യുന്ന കൂറ്റൻ സ്ക്രീൻ വലുപ്പത്തെ കുറിച്ചാണ് ബിൽഗേറ്റ്സ് എടുത്തു പറഞ്ഞത്. ഇത് 7.6 ഇഞ്ച് ഡിസ്പ്ലേ നൽകുന്നു, ഇത് ഒരു മിനി ടാബ്ലെറ്റിനേക്കാൾ ചെറുതല്ല. കൂടാതെ, ഉപയോക്താക്കൾക്ക് സാംസങ് ഡെക്സ് മോഡിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഒരു ഡിസ്പ്ലേ ഉപയോഗിച്ച് മറ്റൊരു ഡിവൈസ് ബന്ധിപ്പിക്കാൻ കഴിയും, ഇത് ഡെസ്ക്ടോപ്പ് പോലെയുള്ള ഉപയോക്തൃ അനുഭവം നൽകുന്നു. ബിൽ ഗേറ്റ്സ് ഈ ഉപകരണത്തെ മികച്ച പോർട്ടബിൾ പിസി എന്ന് വിശേഷിപ്പിച്ചതിന്റെ ഒരു കാരണം ഇതായാരിക്കാം.
Samsung Galaxy Z ഫോൾഡ് 3 നെ കുറിച്ച് കൂടുതൽ സംസാരിക്കുമ്പോൾ, അതിന് നല്ല കരുത്തുള്ള ഒരു പ്രോസസർ ഉണ്ട്. വാസ്തവത്തിൽ, Qualcomm Snapdragon 888 5G എന്ന ആൻഡ്രോയിഡ് ഉപകരണത്തിലെ ഏറ്റവും ശക്തമായ പ്രോസസറുകളിൽ ഒന്നാണ് ഇതിന്. ചിപ്സെറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഗാലക്സി ഇസഡ് ഫോൾഡ് 3-ൽ ഒന്നിലധികം ടാസ്ക്കുകൾ ഒരേസമയം നടത്താൻ കഴിയുമെന്ന് മാത്രമല്ല, മികച്ച ഗ്രാഫിക് ക്രമീകരണങ്ങളിൽ ആവശ്യപ്പെടുന്ന ഗെയിമുകൾ ആസ്വദിക്കാനും കഴിയും.
Also Read-
Motorola Edge 30 | മോട്ടറോള എഡ്ജ് 30 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും അറിയാംതാൻ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് ഉപയോഗിക്കുന്നതെന്ന് ബിൽ ഗേറ്റ്സ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും കൃത്യമായ ഉപകരണം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായാണ് താൻ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഏതൊക്കെയെന്ന് തുറന്നുപറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മുഖ്യധാരാ, സ്മാർട്ട്ഫോണുകൾക്ക് പകരമായി മടക്കാവുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ കൂടുതൽ പ്രചാരണം നേടുന്നുണ്ട്. സാംസങ് അതിന്റെ Galaxy Z Fold 3, Galaxy Z Flip 3 എന്നിവ ഉപയോഗിച്ച് വിപണിയിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, Xiaomi പോലുള്ള മറ്റ് കമ്പനികളും മടക്കാവുന്ന ഫോണുകൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.