നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഏറ്റവും അധികം ഉപയോഗിക്കുന്ന 5G ബാന്‍ഡ് സബ്6 5G; അപ്പോപ്പിന്നെ OnePlus അതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ എന്ത് അതിശയം?

  ഏറ്റവും അധികം ഉപയോഗിക്കുന്ന 5G ബാന്‍ഡ് സബ്6 5G; അപ്പോപ്പിന്നെ OnePlus അതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ എന്ത് അതിശയം?

  5G എന്താണെന്ന് മനസിലാക്കുന്നതിന് മുമ്പ്, സ്മാര്‍ട്ട്ഫോണുകള്‍ എങ്ങനെയാണ് പരസ്പരം ആശയവിനിമയം നടത്തുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

  • Share this:
   5G-യുടെ വരവ് പ്രഖ്യാപിച്ചപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയിലെ വലിയ വിപ്ലവമായിരിക്കും ഇതെന്ന തോന്നലായിരുന്നു സൃഷ്ടിക്കപ്പെട്ടത്. സിനിമകള്‍ നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാനുള്ള ജിഗാബൈറ്റ് സ്പീഡ്, പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജിലോ വെച്ച് ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ ക്ലൗഡില്‍ ഫയലുകള്‍ ആക്‌സസ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, സീറോ ലേറ്റന്‍സി ഗെയ്മിംഗ് തുടങ്ങിയവയാണ് 5G വാഗ്ദാനം ചെയ്തത്.

   എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചില രാജ്യങ്ങളില്‍ 5G ബാന്‍ഡുകള്‍ ഇതിനോടകം ലഭ്യമായി തുടങ്ങിയിട്ടുണ്ട്, അവിടെയൊക്കെ 5G ലഭിക്കുന്നുണ്ടെങ്കിലും 4G-യേക്കാള്‍ കൂടുതല്‍ വേഗതയൊന്നുമില്ല. മാത്രമല്ല, നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാനാകുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പോലും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമേ ജിഗാബൈറ്റ് വേഗത ലഭിക്കുന്നുള്ളു എന്നതാണ് സങ്കടകരമായ വസ്തുത. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ കാരണം പലയിടങ്ങളിലെയും വേഗതയില്‍ പോലും വ്യതിയാനമുണ്ട് താനും.

   5G വെറും തട്ടിപ്പാണോ?

   അല്ല, പക്ഷേ ഇപ്പോഴത്തെ ഹൈപ്പ് യാഥാര്‍ത്ഥ്യത്തെ മറികടന്നു എന്നതാണ് വാസ്തവം. നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ 5G-ക്ക് കഴിയും, പക്ഷേ അനുയോജ്യമായ സാഹചര്യങ്ങളില്‍, വളരെ പരിമിതമായ പരിധിയില്‍ മാത്രം.

   5G എന്താണെന്ന് മനസിലാക്കുന്നതിന് മുമ്പ്, സ്മാര്‍ട്ട്ഫോണുകള്‍ എങ്ങനെയാണ് പരസ്പരം ആശയവിനിമയം നടത്തുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

   ഫ്രീക്വന്‍സി ബാന്‍ഡുകളെ കുറിച്ച് അറിയാം
   നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള റേഡിയോ ഫ്രീക്വന്‍സികളില്‍ 600 മെഗാഹെര്‍ട്‌സ് മുതല്‍ 2,700 മെഗാഹെര്‍ട്‌സ് വരെ വേഗത്തിലാണ് വിവിധ സെല്ലുലാര്‍ ഫോണുകള്‍ നിലവില്‍ നെറ്റ്വര്‍ക്കുകളിലേക്ക് കണക്റ്റ് ചെയ്യുന്നത്. ഫ്രീക്വന്‍സി കുറയുന്തോറും റേഞ്ച് കൂടും, അതായത് നെറ്റ്റ്റ്‌വര്‍ക്കിന്റെ പെനിട്രേറ്റീവ് ശേഷി വര്‍ദ്ധിക്കും.

   അതേസയമം ഫ്രീക്വന്‍സി കൂടുമ്പോള്‍ റേഞ്ച് കുറയും, ബാന്‍ഡ്വിഡ്ത്ത് കൂടുകയും ചെയ്യും. ഇതിന്റെ അന്തിമഫലമെന്ന് പറയുന്നത് 5G-യുടെ ഇന്‍ഡോര്‍ കവറേജ് ഉപയോഗത്തിലുള്ള ബാന്‍ഡിനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും എന്നതാണ്. നമ്മള്‍ വീടുകളിലും ഓഫീസിലുമൊക്കെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇത് നമ്മളെ ബാധിക്കുകയും ചെയ്യും.

   ഈ ബാന്‍ഡുകളെ ശബ്ദ തരംഗങ്ങളായി കണക്കാക്കിയാല്‍ ബാന്‍ഡ്വിഡ്ത്തിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. കുറഞ്ഞ ബേസ് ഫ്രീക്വന്‍സികള്‍ വളരെ ദൂരം സഞ്ചരിക്കുന്നു, പക്ഷേ ഉയര്‍ന്ന വോക്കല്‍ ഫ്രീക്വന്‍സികളില്‍ അങ്ങനെ സംഭവിക്കുന്നില്ല. കിലോമീറ്ററുകള്‍ അകലെയുള്ള ഒരു ഹെലികോപ്റ്ററിന്റെ കൂറ്റന്‍ ചിറകുകള്‍ കറങ്ങുന്നതിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാനാകും, പക്ഷെ അവയുടെ ഗ്യാസ് ടര്‍ബൈനുകള്‍ കറങ്ങുന്നത് അടുത്തു നിന്നാലേ കേള്‍ക്കാനാകൂ.

   റേഡിയോ ഫ്രീക്വന്‍സികളിലേക്ക് തിരികെ വരാം, ഈ ബാന്‍ഡുകളെ വീണ്ടും ചെറിയ ഗ്രൂപ്പുകളായി വിഭജിക്കപ്പെടുന്നു. 2G നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത് യഥാക്രമം ബി8, ബി3 എന്ന് ലേബല്‍ ചെയ്തിരിക്കുന്ന 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് എന്നിവയിലാണ്. 3G 800 മെഗാഹെര്‍ട്‌സ് (ബി8), 2,100 മെഗാഹെര്‍ട്‌സ് (ബി1) എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. 4G - ബി1, ബി3, ബി5, ബി8,. ബി40, ബി41 - 850 മെഗാഹെര്‍ട്‌സ് മുതല്‍ 2,100 മെഗാഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സിയില്‍ ഒന്നിലധികം ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നു.

   സെല്ലുലാര്‍ നെറ്റ്വര്‍ക്കുകള്‍ പരിമിതമായ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായതിനുള്ള പ്രധാന കാരണം സര്‍ക്കാര്‍, മിലിട്ടറി അലോക്കേഷനുകളാണ്. റേഡിയോ പോലെയുള്ള മിലിട്ടറി ഉപകരണങ്ങള്‍, സിവിലിയന്‍ ഉപകരണമായ ഉപഗ്രഹങ്ങള്‍ തുടങ്ങിയവ സാധാരണയായി കൂടിയതും കുറഞ്ഞതുമായ ഫ്രീക്വന്‍സികളില്‍ സുരക്ഷിതമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു. അതേ ബാന്‍ഡുകളില്‍ കോടിക്കണക്കിന് സെല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഈ പ്രവര്‍ത്തനത്തിന് തടസ്സമാകുകയും അടിയന്തര ആശയവിനിമയങ്ങള്‍ അസാധ്യമാക്കുകയും ചെയ്യുന്നു.

   ശരിയായ ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച്, 5G-ക്ക് 600 മെഗാഹെര്‍ട്‌സ് മുതല്‍ 52,000 മെഗാഹെര്‍ട്‌സിന് മുകളിലേക്ക് വരെ പ്രവര്‍ത്തിക്കാനാകും.

   2G, 3G, 4G, 5G

   വളരെയധികം സാങ്കേതികതയിലേക്ക് കടക്കാതെ തന്നെ പറയാം, ഓരോ 'G' അല്ലെങ്കില്‍ സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ തലമുറയാണ് ഒരു സെല്ലുലാര്‍ ബാന്‍ഡ് ഉപയോഗിക്കുന്ന കാര്യക്ഷമത നിര്‍ണ്ണയിക്കുന്നത്. 600 മെഗാഹെര്‍ട്‌സ് ബാന്‍ഡിന്റെ (ഫ്രീക്വന്‍സി, ബാന്‍ഡ്വിഡ്ത്ത് മുതലായവ) ഭൗതിക സവിശേഷതകള്‍ മാറ്റമില്ലാതെ തുടരുന്നു, എന്നാല്‍ 600 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കാര്യക്ഷമമായ 5G നെറ്റ്വര്‍ക്ക് കൂടുതല്‍ ഉപകരണങ്ങളെ പിന്തുണയ്ക്കുകയും 2G, 3G, 4G നെറ്റ്വര്‍ക്കുകളേക്കാള്‍ കൂടുതല്‍ വേഗത നല്‍കുകയും ചെയ്യുന്നു.

   ഇന്ത്യയിലെ നിലവിലെ 4G-യുടെ അവസ്ഥ നോക്കൂ. ഇത് ആദ്യമായി അവതരിപ്പിച്ചപ്പോള്‍, 300Mbps വരെ വേഗത ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ 4G നെറ്റ്വര്‍ക്കുകളിലൊന്നായിട്ട് പോലും തിരക്കും ബാന്‍ഡ്വിഡ്ത്ത് പരിമിതികളും കാരണം ശരാശരി ലഭിക്കുന്ന വേഗത 10-15 Mbps മാത്രമാണ്. 4G ഇതിനോടകം തന്നെ സാച്ചുറേഷനില്‍ എത്തിയിരിക്കുന്നു.

   ലോകമെമ്പാടും സംഭവിക്കുന്നത് പോലെ, 4G മാറി 5G വരുമ്പോള്‍, 4G-യുടെ അതേ ഫ്രീക്വന്‍സി ബാന്‍ഡില്‍, നമുക്ക് കുറച്ചുകൂടി വേഗതയുള്ളതും എന്നാല്‍ കൂടുതല്‍ സ്ഥിരതയുള്ളതുമായ നെറ്റ്വര്‍ക്ക് ലഭിക്കും. അതു തന്നെ വലിയ കാര്യമാണ്.

   നമുക്ക് 1 Gbps വേഗതയും സീറോ ലേറ്റന്‍സി ഗെയിമിംഗും ലഭിക്കില്ലേ?

   ലഭിക്കും എന്നും ഇല്ല എന്നും പറയാം. അത്തരം വേഗത ലഭിക്കാന്‍, നിങ്ങള്‍ക്ക് 30,000 മെഗാഹെര്‍ട്സിനും മുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു 5G നെറ്റ്വര്‍ക്ക് വേണ്ടി വരും (എംഎംവേവ് എന്ന് വിളിക്കുന്നു). അത്തരം ഫ്രീക്വന്‍സികളില്‍, 1 Gbps ഡൗണ്‍ലോഡ് വേഗത നല്‍കുന്ന സെല്‍ സിഗ്‌നല്‍ ലഭിക്കും, പക്ഷെ ചെറിയൊരു ഷീറ്റ് ഗ്ലാസോ മരത്തിന്റെ ഇലകളോ മതി സിഗ്‌നല്‍ കട്ടാകാന്‍. കാരണം അത്രയ്ക്ക് ദുര്‍ബലമാണ് ഈ സിഗ്‌നലുകള്‍. ഇത് തടസ്സമില്ലാതെ കിട്ടാന്‍ നിങ്ങള്‍ ടവറിന് അടുത്തു തന്നെ ആയിരിക്കണം, ആന്റിനകള്‍ വ്യക്തമായി കാണുകയും വേണം. ഇത് വ്യാപകമായി നടപ്പാക്കുക, ഇതുവരെ പ്രായോഗികമല്ല.

   ഏറ്റവും പ്രധാനപ്പെട്ട കാര്യം, സെല്ലുലാര്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ ഈ ഫ്രീക്വന്‍സികള്‍ നല്‍കേണ്ടതുണ്ട് എന്നതാണ്.

   ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ട്രായ്, സിഒഎഐ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളും മിലിട്ടറി, ഐഎസ്ആര്‍ഒ പോലുള്ള സംവിധാനങ്ങളും ചേര്‍ന്ന് വേണം പ്രസക്തമായ എംഎംവേവ് ബാന്‍ഡുകള്‍ വിട്ടുനല്‍കാനാകുമോ എന്ന് തീരുമാനിക്കാന്‍. അത്തരം നെറ്റ്വര്‍ക്കുകള്‍ വിന്യസിക്കുന്നതിന് നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സജ്ജമാക്കുക, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സ്‌പെക്ട്രം ലേലം മുതലായ കാര്യങ്ങളും നടക്കേണ്ടതുണ്ട്.

   ഈ പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും,5G പ്രായോഗികമായി 6 ജിഗാഹെര്‍ട്‌സ് അല്ലെങ്കില്‍ സബ്6-ന് താഴെയുള്ള ബാന്‍ഡുകളിലേക്ക് പരിമിതപ്പെടുന്നു. കൃത്യമായ ബാന്‍ഡുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും സമീപഭാവിയില്‍ സബ് -6 ആയി പരിമിതപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്.

   ഇതുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാലാണ്, OnePlus ഉള്‍പ്പെടെയുള്ള മിക്ക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും സബ്-6 5 G ബാന്‍ഡുകളെ മാത്രം പിന്തുണയ്ക്കുന്നത്.

   എന്തുകൊണ്ടാണ് OnePlus 9 പോലുള്ള ഫോണുകള്‍ ഇന്ത്യയില്‍ 3.5 ജിഗാഹെര്‍ട്‌സ് 5G പിന്തുണയ്ക്കുന്നത്

   ഞങ്ങള്‍ ഇതിനോടകം പറഞ്ഞത് പോലെ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാനായി എംഎം വേവ് ഇതുവരെ അനുവദിച്ചിട്ടു പോലുമില്ല. 5G ട്രയലുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ആരംഭിച്ചത്, ആ ട്രയലുകള്‍ സബ്-6 ബാന്‍ഡുകളില്‍ മാത്രമാണ് താനും. ശരിക്കും പറഞ്ഞാല്‍, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ 5G ഉപയോഗത്തിനായി n78 ബാന്‍ഡ് - 3.2 ജിഗാഹെട്‌സ് മുതല്‍ 3.67 ജിഗാഹെട്‌സ് വരെ മാത്രമെ അനുവദിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. 5G-ക്കായി എംഎംവേവുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ഏതെങ്കിലുമൊരു ഘട്ടത്തില്‍ ലഭിക്കു, പക്ഷെ അത് പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങളെടുക്കും.

   OnePlus പോലുള്ള നിര്‍മ്മാതാക്കള്‍ എംഎംവേവ് പോലുള്ള 5G ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാണ്. ഞങ്ങളെപ്പോലുള്ള ഉപയോക്താക്കള്‍ക്ക് വ്യക്തമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയുമില്ല ഫോണിന്റെ വില കൂടുകയും ചെയ്യും.
   Published by:Naseeba TC
   First published: