• HOME
  • »
  • NEWS
  • »
  • money
  • »
  • Sim Card | മൊബൈൽ സിം കാർഡുകളുടെ സവിശേഷമായ ആകൃതിയ്ക്ക് പിന്നിലെന്ത്? അറിയേണ്ടതെല്ലാം

Sim Card | മൊബൈൽ സിം കാർഡുകളുടെ സവിശേഷമായ ആകൃതിയ്ക്ക് പിന്നിലെന്ത്? അറിയേണ്ടതെല്ലാം

സിം കാർഡിന് ഇത്ര ചെറിയ വലിപ്പവും സവിശേഷമായ ആകൃതിയും എങ്ങനെയാണ് ലഭിച്ചതെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

  • Share this:
    നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി തീർന്നു മൊബൈൽ ഫോണുകൾ (Mobile Phone). ഇന്നത്തെ കാലത്ത് ഫോൺ കൈവശമില്ലാത്തതായി ആരും ഉണ്ടാവില്ല. ചെറിയ ഫോണുകളിൽ നിന്ന് എത്ര പെട്ടെന്നാണ് സ്മാർട്ഫോണുകളിലേക്കും (smartphones) ഇന്റെർനെറ്റിലേക്കുമെല്ലാം (internet) ആളുകൾ വളർന്നത്. ഒരു സ്മാർട്ഫോൺ കൈയിൽ ഉണ്ടെങ്കിൽ നിരവധി സേവനങ്ങളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഫോണിന്റെ ഏറ്റവും പ്രധാന ഘടകമായ സിം കാർഡ് (SIM card) വഴിയാണ് ഈ സൗകര്യങ്ങളെല്ലാം നാം ആസ്വദിക്കുന്നത്. എന്നാൽ ഈ സിം കാർഡിന് ഇത്ര ചെറിയ വലിപ്പവും സവിശേഷമായ ആകൃതിയും (Unique Shape) എങ്ങനെയാണ് ലഭിച്ചതെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

    ഏതാനും വർഷം മുമ്പ് ഉണ്ടായിരുന്ന ചെറിയ ഫോണുകളായിരുന്ന സിഡിഎംഎ ഫോണുകൾക്ക് (CDMA phones) സിം കാർഡ് ആവശ്യമില്ലായിരുന്നു. എന്നാൽ പിന്നീട് ജിഎസ്എം ടെലികോം ഓപ്പറേറ്റർമാർ (GSM telecom operators) വിപണിയിൽ പ്രവേശിച്ചതോടെ സിം കാർഡുകൾ ജനപ്രിയമായി. പിന്നീട് ഫോണിന്റെ ഏറ്റവും പ്രധാന ഘടകമായി മാറിയ സിമ്മിന്റെ വലുപ്പവും ആകൃതിയും ടെക്നോളജിയുടെ ഒരു സവിശേഷതയാണെന്ന് പറയാം. സിം കാർഡുകളുടെ സവിശേഷമായ ആകൃതി മൂലമാണ് സ്ലിം സ്ലോട്ടിലേക്ക് അത് എളുപ്പത്തിൽ ഇടാനും എളുപ്പത്തിൽ തിരിച്ചെടുക്കാനും സാധിക്കുന്നത്.

    മുമ്പ് സിം കാർഡുകൾ ദീർഘചതുരാകൃതിയിൽ ആണ് വന്നിരുന്നത്. ഈ ആകൃതി ഉപയോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാനും നീക്കം ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കി. സിം കാർഡ് ഫോണിൽ ഇടുന്ന രീതിയും ആളുകൾക്ക് പലപ്പോഴും മനസിലാക്കാൻ കഴിയാതെ വന്നു. ആദ്യ കാല സിം ഡിസൈൻ ചെയ്തതിലെ അപാകത മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സിം കാർഡുകൾക്ക് മറ്റൊരു രൂപം നൽകാൻ നെറ്റ്വർക്ക് ദാതാക്കൾ തീരുമാനിച്ചു. സിം മാത്രമല്ല ഫോണിൽ സിം ഇൻസ്റ്റാൾ ചെയ്യാനുള്ള സ്ലോട്ടിന്റെ ആകൃതിയും പുനർരൂപകൽപ്പന ചെയ്യാൻ അവർ തീരുമാനിച്ചു.

    Also Read- WhatsApp 2022 ജനുവരിയില്‍ മാത്രം വാട്സാപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18.58 ലക്ഷം അക്കൗണ്ടുകള്‍

    പുതിയ സ്ലോട്ടുന്റെ ആകൃതി സൗകര്യപ്രദമായ രീതിയിൽ സിം ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സിം കാർഡുകൾ ഫോണിലേക്ക് ഇടാനും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന വിധത്തിൽ ധാരാളം ഇടം ഫോണിന് നൽകുകയും ചെയ്യുന്നു. സിം കാർഡ് ഏത് വശത്തു നിന്നാണ് ഇടേണ്ടത് എന്ന് സൂചിപ്പിക്കുന്ന അടയാളവും നൽകിയിട്ടുണ്ട്. പുതിയ ഡിസൈൻ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സിം ഇടാനും മാറ്റാനും കഴിയുന്ന വിധത്തിലാക്കി മാറ്റി.

    ഫോണിൽ ഇന്റർനെറ്റും സിം കാർഡും ഉണ്ടെങ്കിൽ ഏതൊരാൾക്കും വീഡിയോ കോളുകൾ ചെയ്യാം, തത്സമയ ടിവി, സിനിമകൾ, ഗാനങ്ങൾ എന്നിവയെല്ലാം കാണാം. കോളുകൾ, സന്ദേശങ്ങൾ, ഇന്റർനെറ്റ് എന്നിവയ്ക്കായി ഒരു സെല്ലുലാർ നെറ്റ് വർക്കിലേക്ക് ബന്ധിപ്പിക്കാൻ ഒരു ഉപയോക്താവിനെ സഹായിക്കുന്ന സ്മാർട്ട്ഫോണുകളുടെ ഏറ്റവും പ്രധാന ഘടകമാണ് സിം കാർഡ്. മെമ്മറിയും മൈക്രോകൺട്രോളറും ഉള്ള ഒരു ഇലക്ട്രോണിക് ചിപ്പാണ് ഈ സിം കാർഡ്. കാർഡ് നിങ്ങളുടെ കോണ്ടാക്ടുകൾ സേവ് ചെയ്യുകയും ഇന്റെര്നെറ്റിനും കാൾ ചെയ്യാനും പ്രാപ്തമാക്കാനും സഹായിക്കുന്നു. സിമ്മിന് ഏകദേശം 15 മില്ലീമീറ്റർ നീളവും 25 മില്ലീമീറ്റർ വീതിയും 0.76 മില്ലീമീറ്റർ കനവും ആണുള്ളത്.
    Published by:Rajesh V
    First published: