നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Kamala Harris | അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കാറില്ല; കാരണം ഇതാണ്

    Kamala Harris | അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കാറില്ല; കാരണം ഇതാണ്

    2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ജോ ബൈഡനെ അഭിനന്ദിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് വിളിച്ച സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും

    • Share this:
      അമേരിക്കയുടെ വൈസ് പ്രസിഡന്റ് (US Vice President) കമലാ ഹാരിസ് (Kamala Harris) ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ (Bluetooth Headphones) ഉപയോഗിക്കാറില്ല. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ (US President Election) വിജയിച്ചതിന് ജോ ബൈഡനെ (Joe Biden) അഭിനന്ദിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് വിളിച്ച സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.

      'നമ്മള്‍ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ ആയിരുന്നു അത്. ആ ഫോണ്‍ സംഭാഷണത്തിനായി ഒരു കൈയില്‍ ഫോണും മറ്റേ കൈയില്‍ ഒരു ജോടി വയറുകളുള്ള ഇയര്‍ഫോണുകളും പിടിച്ചിരിക്കുന്ന കമല ഹാരിസിന്റെ ദൃശ്യം നമ്മളെല്ലാം കണ്ടിരുന്നു.

      മറ്റ് പല സന്ദര്‍ഭങ്ങളിലും അവര്‍ വയേര്‍ഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. ടെക്നോളജി ഇത്രയധികം വികസിച്ചിട്ടും ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഇപ്പോഴും പഴയ രീതി തുടരുന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ സുരക്ഷയിലും സാങ്കേതികവിദ്യയിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നത് കൊണ്ടാണ് കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ ഉപയോഗിക്കാത്തത്.

      കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തുന്നതായും അവര്‍ക്ക് ഇഷ്ടം വയേര്‍ഡ് ഹെഡ്‌ഫോണുകളാണെന്നും പൊളിറ്റിക്കോയിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. വയേര്‍ഡ് ഹെഡ്‌ഫോണുകള്‍ സുരക്ഷിതമാണ്, എന്നാല്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ ഹാക്കര്‍മാര്‍ക്ക് സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ വഴി ഒരുക്കും. ബ്ലൂടൂത്ത് കണക്ഷനുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

      സൈബര്‍ ക്രിമിനലുകള്‍ക്ക് ബ്ലൂടൂത്ത് കണക്ഷന്‍ ഹാക്ക് ചെയ്യാനും ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. നിങ്ങളുടെ ഉപകരണത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ അവര്‍ക്ക് മാല്‍വെയറോ സ്പൈവെയറോ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.

      കമല ഹാരിസ് കഴിവുള്ളയാളെന്നും അപകടസാധ്യതകളെ കുറിച്ച് അറിയാമെന്നും സിറ്റിസണ്‍ ലാബ്‌സിലെ ഗവേഷകനായ ജോണ്‍ സ്‌കോട്ട് റെയില്‍ട്ടണ്‍ പറയുന്നു. ബ്ലൂടൂത്ത് ഹെഡ് സെറ്റുകള്‍ ഉപയോഗിക്കാത്തത് കൊണ്ടു തന്നെ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ക്ലോസ്-ആക്സസ് ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി അപകടസാധ്യതകള്‍ കുറയ്ക്കുന്നുവെന്ന് റെയില്‍ട്ടണ്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

      ജൂലൈയില്‍, ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) സൈബര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. പാസ്വേഡുകളോ സെന്‍സിറ്റീവ് ഡാറ്റയോ ആശയവിനിമയം നടത്താന്‍ ബ്ലൂടൂത്ത് ഉപയോഗിക്കരുത് എന്നും എന്‍എസ്എ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

      ബ്ലൂടൂത്ത് ഓണായിരിക്കുമ്പോള്‍, പരസ്പരം അടുത്ത് സൂക്ഷിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ പരിധിയിലുള്ള മറ്റ് ഉപകരണങ്ങള്‍ക്ക് കണ്ടെത്താനാകുന്ന ഒരു സിഗ്നല്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നു. ഇത് ചില സന്ദര്‍ഭങ്ങളില്‍ സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമായേക്കാം.

      ബ്ലൂടൂത്ത് ഓഫാക്കുന്നതിലൂടെ ഇത് ഒഴിവാക്കാനാകും. ആക്രമണത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഇത് സാധാരണക്കാരെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ കമല ഹാരിസിനെപ്പോലുള്ള വ്യക്തികള്‍ ജാഗ്രത പാലിക്കണം.
      Published by:Jayashankar AV
      First published: