• HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp 2022 ജനുവരിയില്‍ മാത്രം വാട്സാപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18.58 ലക്ഷം അക്കൗണ്ടുകള്‍

WhatsApp 2022 ജനുവരിയില്‍ മാത്രം വാട്സാപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18.58 ലക്ഷം അക്കൗണ്ടുകള്‍

495 ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് വാട്സ്ആപ്പിന് പരാതി ലഭിച്ചത്

വാട്സാപ്പ്

വാട്സാപ്പ്

  • Share this:
    മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് (WhatsApp) 2022 ജനുവരിയില്‍ 18.58 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചു (Accounts Banned). നിയമലംഘകരെ തടയുന്നതിനും കണ്ടെത്തുന്നതിനുമായി അതിന്റെ പരാതി പരിഹാര വിഭാഗവും കമ്പനിയുടെ സ്വന്തം സംവിധാനവും മുഖേന ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.

    495 ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് വാട്സ്ആപ്പിന് പരാതി ലഭിച്ചത്. 285 അക്കൗണ്ടുകള്‍ നിരോധിക്കണമെന്നായിരുന്നു ആവശ്യം. അതില്‍ 24 എണ്ണം നിരോധിച്ചു. നിരോധിച്ച 18.58 ലക്ഷം അക്കൗണ്ടുകളില്‍ ഭൂരിഭാഗത്തിനെതിരെയും കമ്പനി അതിന്റെ ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

    '2022 ജനുവരി 1 മുതല്‍ 2022 ജനുവരി 31 വരെ വാട്ട്സ്ആപ്പ് നിരോധിച്ച ഇന്ത്യന്‍ അക്കൗണ്ടുകളുടെ എണ്ണമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 'റിപ്പോര്‍ട്ട്' ഫീച്ചര്‍ വഴി ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കിന്റെ തുടര്‍ന്നുണ്ടായ നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു'', 2022 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് (ഇടനിലക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ കോഡ് ഓഫ് എത്തിക്സും) പ്രകാരമുള്ള വാട്ട്സ്ആപ്പ് ഇന്ത്യയുടെ പ്രതിമാസ റിപ്പോര്‍ട്ട് പറയുന്നു.

    10 അക്ക മൊബൈല്‍ നമ്പറിന് മുമ്പുള്ള പ്രിഫിക്സ് ഉപയോഗിച്ച് +91 എന്ന ISD കോഡ് വഴിയാണ് കമ്പനി ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത്.

    മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന് ഇന്ത്യയില്‍ വലിയ ഉപയോക്തൃ അടിത്തറയാണുള്ളത്. കൂടാതെ വാട്ട്സ്ആപ്പ് രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് അപ്ലിക്കേഷനാണ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എസ്എംഎസിനേക്കാള്‍ ജനപ്രിയവുമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ കൂടിയാണ് വാട്ട്‌സ്ആപ്പ്. ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് വാട്ട്‌സ്ആപ്പ്.

    എന്നാല്‍ ഇന്ത്യയില്‍ കലാപങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി വാട്ട്സ്ആപ്പ് മാറിയതിന് ശേഷം, അതിന്റെ ദുരുപയോഗം തടയാന്‍ വാട്ട്‌സ്ആപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുക, വ്യാജവാര്‍ത്തകളെക്കുറിച്ചും ഫോര്‍വേഡ് സ്പാം സന്ദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

    വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്ട്സ്ആപ്പ് നിരവധി മെറ്റാ ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ ഏതെങ്കിലും ഉപയോക്താവ് ''സേവന നിബന്ധനകള്‍'' ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് വാട്ട്‌സ്ആപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്.

    Summary: In its monthly report released last week, WhatsApp says it has banned 18.58 Indian accounts upon receiving complaint through the grievances division
    Published by:user_57
    First published: