നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • YouTube | കോവിഡ് വാക്സിൻ വിരുദ്ധ ഉള്ളടക്കം വിലക്കുന്നത് എന്തുകൊണ്ട്?

  YouTube | കോവിഡ് വാക്സിൻ വിരുദ്ധ ഉള്ളടക്കം വിലക്കുന്നത് എന്തുകൊണ്ട്?

  കോവിഡ് വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് വിലക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച, യൂട്യൂബ് പുതിയ ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോവിഡ് വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് വിലക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച, യൂട്യൂബ് പുതിയ ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതിൽ കോവിഡ് -19നെതിരെ പ്രവർത്തിക്കുന്ന വാക്സിനുകളെക്കുറിച്ചും മറ്റ് വാക്സിനുകളെക്കുറിച്ചുമുള്ള പൊതുവായ പ്രസ്താവനകളും ഉൾപ്പെടുന്നു.

   കോവിഡ് -19മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന വിമർശനത്തിനിടയിലാണ് യൂട്യൂബിന്റെ ഈ നീക്കം.

   ഏത് തരത്തിലുള്ള തെറ്റായ വിവരങ്ങളെയാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്?
   ബുധനാഴ്ച (സെപ്റ്റംബർ 29) പ്രാബല്യത്തിൽ വന്ന പുതിയ നയം അനുസരിച്ച്, അംഗീകൃത കോവിഡ് 19 വാക്സിനുകൾ ഓട്ടിസം, അർബുദം അല്ലെങ്കിൽ വന്ധ്യത എന്നിവയ്ക്ക് കാരണമാകുമെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളും വാക്സിൻ സ്വീകരിക്കുന്നവരെ ട്രാക്കുചെയ്യുമെന്ന് അവകാശപ്പെടുന്ന ഉള്ളടക്കങ്ങളും നീക്കം ചെയ്യപ്പെടും.

   കൂടാതെ, അംഗീകൃത വാക്സിനുകൾ അപകടകരമാണെന്നും വിട്ടുമാറാത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും അല്ലെങ്കിൽ വാക്സിനുകൾ രോഗവ്യാപനമോ സങ്കോചമോ കുറയ്ക്കുന്നില്ലെന്നും അല്ലെങ്കിൽ വാക്സിനുകളിൽ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അവകാശപ്പെടുന്ന ഉള്ളടക്കം നീക്കംചെയ്യും.

   യൂട്യൂബ് മുമ്പും ചില മെഡിക്കൽ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ടർപെന്റൈൻ കുടിക്കുന്നത് രോഗങ്ങൾ ഭേദമാക്കുമെന്ന വിവരങ്ങൾ പോലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ള ചില തെറ്റായ വിവരങ്ങൾ ഇതിനകം തന്നെ നിരോധിച്ചിരുന്നു. കോവിഡ് ആരംഭിച്ചതു മുതൽ, യൂട്യൂബ് ഇത്തരത്തിലുള്ള തെറ്റായ മെഡിക്കൽ വിവരങ്ങളെ ലക്ഷ്യമിട്ടിരുന്നു. ഇതുവരെ, കോവിഡ് -19 വാക്സിൻ നയങ്ങൾ ലംഘിച്ചതിന് യൂട്യൂബ് 130,000ഓളം വീഡിയോകൾ നീക്കം ചെയ്തു.   ഏത് തരത്തിലുള്ള ഉള്ളടക്കമാണ് യൂട്യൂബ് തെറ്റായ വിവരമായി കണക്കാക്കുന്നത്?
   കോവിഡ് 19മായി ബന്ധുപ്പെട്ട ഉള്ളടക്കത്തെക്കുറിച്ച് പറയുമ്പോൾ, യൂട്യൂബ് താഴെ പറയുന്ന തെറ്റായ വിവരങ്ങളെയാണ് വിലക്കിയിരിക്കുന്നത്

   • ഒരു ഡോക്ടറെ സമീപിക്കുകയോ ആശുപത്രിയിൽ പോകുകയോ പോലുള്ള വൈദ്യചികിത്സയ്ക്ക് പകരം വീട്ടുവൈദ്യങ്ങൾ, പ്രാർത്ഥന അല്ലെങ്കിൽ ആചാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം.

   • കോവിഡ് -19ന് ചികിത്സയുണ്ടെന്ന് അവകാശപ്പെടുന്ന ഉള്ളടക്കം
    കോവിഡ് -19 ചികിത്സയ്ക്കായി ഐവർമെക്റ്റിൻ അല്ലെങ്കിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന ഉള്ളടക്കം.

   • ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് -19ന് ഫലപ്രദമായ ചികിത്സയാണെന്ന അവകാശവാദം.

   • കോവിഡ് -19ന് ഐവർമെക്റ്റിൻ ഫലപ്രദമായ ചികിത്സയാണെന്ന അവകാശവാദങ്ങൾ.

   • കോവിഡ് -19 ചികിത്സയിൽ ഐവർമെക്റ്റിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന ഉള്ളടക്കം.

   • ഒരു മെഡിക്കൽ പ്രൊഫഷണലിനെ സമീപിക്കുന്നതിൽ നിന്നോ വൈദ്യോപദേശം തേടുന്നതിൽ നിന്നോ ആളുകളെ നിരുത്സാഹപ്പെടുത്തുന്ന മറ്റ് ഉള്ളടക്കങ്ങൾ


   ഇത്തരത്തിലുള്ള തെറ്റായ വിവര പ്രചാരണം തടയാനുള്ള യൂട്യൂബിന്റെ തീരുമാനത്തിന് പ്രധാന കാരണം, അമേരിക്കയിലുടനീളമുള്ള ആളുകളുടെ വാക്സിൻ വിമുഖതയാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേ പ്രകാരം, സർവ്വേയിൽ പങ്കെടുത്ത 81 ശതമാനവും കോവിഡ് -19 വാക്സിനുകളിൽ നിന്ന് ഗുരുതരമായ ആരോഗ്യ അപകടസാധ്യതകളുണ്ടാകുമോ എന്ന് സംശയിക്കുന്നവരാണ്.

   Summary: Why YouTube bans Covid vaccine misinformation
   Published by:user_57
   First published: