നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'സഹായിക്കണം, കുറച്ചു കാശുവേണം' വായനക്കാരോട് ഡൊണേഷൻ ചോദിച്ച് വിക്കിപീഡിയ

  'സഹായിക്കണം, കുറച്ചു കാശുവേണം' വായനക്കാരോട് ഡൊണേഷൻ ചോദിച്ച് വിക്കിപീഡിയ

  വാണിജ്യവത്കരിക്കേണ്ടിവന്നാൽ അത് ലോകത്തിന് തന്നെ വലിയൊരു നഷ്ടമായിരിക്കുമെന്നും വിക്കിപീഡിയ ഓർമിപ്പിക്കുന്നു.

  Wikipedia

  Wikipedia

  • Share this:
   ഓൺലൈനിലെ സ്വതന്ത്ര വിജ്ഞാനകോശം എന്നറിയപ്പെടുന്ന വിക്കിപീഡിയ വായനക്കാരോട് സാമ്പത്തിക സഹായം തേടി രംഗത്തെത്തി. ഇന്ത്യയിലെ വായനക്കാരോട് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വിക്കിപീഡിയ ഡോണേഷൻ ആവശ്യപ്പെടുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചത്.

   എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം ഓൺലൈൻ വഴി ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയുള്ള കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. എന്നാൽ ഇക്കാലത്ത് ഇത് വാണിജ്യവത്കരിക്കാതെ മുന്നോട്ടുപോകാൻ വായനക്കാരുടെ ഡൊണേഷൻ ആവശ്യമാണെന്നും, ആയതിനാൽ ഇന്ന്(ബുധനാഴ്ച) എല്ലാവരും ഉദാരമായ സംഭാവന നൽകണമെന്നും വിക്കിപീഡിയ ആവശ്യപ്പെടുന്നു.

   ലോകമെമ്പാടുമുള്ള വായനക്കാരിൽനിന്ന് വിക്കിപീഡിയയ്ക്ക് പ്രതിവർഷ സംഭാവന ലഭിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽനിന്നുള്ള വായനക്കാരിൽ ഭൂരിഭാഗവും ഇത് നൽകാറില്ല. 98 ശതമാനം പേരും സംഭാവന നൽകാറില്ലെന്ന് വിക്കിപീഡിയ തന്നെ വ്യക്തമാക്കുന്നു.

   അറിവിനെ ഇഷ്ടപ്പെടുന്നവരെയും വിജ്ഞാനപ്രദമായ അറിവുകൾ പങ്കുവെയ്ക്കുന്നവരെയും വായനക്കാരെയും ഒരുമിപ്പിക്കുന്ന പ്ലാറ്റ്ഫോമായ വിക്കിപീഡിയയ്ക്ക് വരുംവർഷങ്ങളിലും ഇതേപോലെ മുന്നോട്ടുപോകാൻ സംഭാവനകൾ ആവശ്യമാണെന്ന് കുറിപ്പിൽ ഓർമിപ്പിക്കുന്നു.   150 രൂപ മുതൽ 5000 രൂപ വരെയുള്ള ഡൊണേഷൻ തെരഞ്ഞെടുക്കാം. ഇനി അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അത് നൽകാനുള്ള ഓപ്ഷനുമുണ്ട്. ഇപ്പോഴത്തെ നിലയിൽ സ്വതന്ത്രമായി വിജ്ഞാനം പങ്കുവെച്ച് മുന്നോട്ടുപോകാൻ വായനക്കാരുടെ സഹകരണം തേടിയിരിക്കുകയാണ് വിക്കിപീഡിയ. ഈ സംരഭം വാണിജ്യവത്കരിക്കേണ്ടിവന്നാൽ അത് ലോകത്തിന് തന്നെ വലിയൊരു നഷ്ടമായിരിക്കുമെന്നും വിക്കിപീഡിയയുടെ കുറിപ്പിൽ ഓർമിപ്പിക്കുന്നു.
   Published by:Anuraj GR
   First published:
   )}