ആയിരം മാസം, അഥവാ 83 വർഷം സൗജന്യമായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. ഈ ഗെയിം ഒന്ന് ജയിച്ചാൽ മാത്രം മതി. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഓഫറുമായി എത്തിയിരിക്കുന്നത്.
അമേരിക്കൻ സൂപ്പർഹിറോ ചിത്രം ദി ഓൾഡ് ഗാർഡ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായത് പുതിയ മത്സരത്തിലൂടെ ആഘോഷിക്കുകയാണ് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞയാഴ്ച്ചയാണ് ചാള്‍സ് തെറോണ്‍ നായകനായ ദി ഓള്‍ഡ് ഗാര്‍ഡ് നെറ്റ്ഫ്ലിക്സിൽ റിലീസായത്.
സംഗതി കൊള്ളാമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം.
oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമിൽ പങ്കെടുക്കാം. സിനിമയിലെ സംഭവങ്ങൾ തന്നെയാണ് വീഡിയോ ഗെയിമിലും നേരിടേണ്ടി വരിക. അതിനാൽ ആദ്യം സിനിമ ശ്രദ്ധയോടെ കാണേണ്ടി വരും.
രണ്ട് വശമുള്ള ഒരു കോടാലിയുമേന്തി നിൽക്കുന്ന പരാജയപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലണം. ശത്രുവിൽ നിന്ന് അടി കിട്ടാതെ സൂക്ഷിക്കണം. ഇത് നിങ്ങളുടെ വേഗത കുറയ്ക്കും. കൂടുതൽ സ്കോർ നേടണമെങ്കിൽ അടിയേൽക്കാതെ വേഗത്തിൽ ശത്രുവിനെ തോൽപ്പിക്കണം.
ഇന്നലെയാണ് മത്സരം ആരംഭിച്ചത്. നാളെ വരെ കളിക്കാൻ അവസരമുണ്ട്. ഇതിനിടയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്നയാള്‍ക്ക് 83 വര്‍ഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നെറ്റ്ഫ്ലിക്സ് നൽകും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.