ന്യൂഡല്‍ഹി: പ്രമുഖ ഐ ടി കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ സി ഇ ഒ അബിദലി നീമുചവ്ല രാജിവെച്ചു. പുതിയ പിൻഗാമിയെ കണ്ടെത്തുന്നതു വരെ നീമുചവ്ല പദവിയിൽ തുടരും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് രാജിയെന്ന് അബിദലി വ്യക്തമാക്കി.
വിപ്രോ ലിമിറ്റഡിന്റെ സി ഇ ഒയും മാനേജിങ്ങ് ഡയറക്ടറുമാണ് അബിദലി.
അതേസമയം, പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടർ ബോര്‍ഡ് ആരംഭിച്ചതായി വിപ്രോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2019 ജൂണില്‍ വിപ്രൊ ചെയര്മാന് സ്ഥാനത്തു നിന്ന് അസിം പ്രേംജിയുടെ മകന് റിഷാദ് പ്രേംജി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമു ചവ്ലയെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.