• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യൂടൂബ് ആസ്ഥാനത്ത് കടന്നു വെടിയുതിര്‍ത്ത യുവതി ആത്മഹത്യ ചെയ്തു!

news18
Updated: April 4, 2018, 11:54 PM IST
യൂടൂബ് ആസ്ഥാനത്ത് കടന്നു വെടിയുതിര്‍ത്ത യുവതി ആത്മഹത്യ ചെയ്തു!
Police officers and crime scene tape are seen at YouTube headquarters following an active shooter situation in San Bruno, California, April 3, 2018. REUTERS/Elijah Nouvelage
news18
Updated: April 4, 2018, 11:54 PM IST
ന്യൂയോര്‍ക്ക്: കാലിഫോർണിയയിലെ യൂടൂബ് ആസ്ഥാനത്ത് വെടിവെയ്പ്പ്. വെടിവ്പ്പിൽ നാല് പേർക്ക് പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന സ്ത്രീ സ്ഥലത്ത് മരിച്ച നിലയിലും കണ്ടെത്തി.

സാൻ ബ്രൂണോയിലുള്ള യൂടൂബിന്റെ ആസ്ഥാന മന്ദിരത്തിൽ അതിക്രമിച്ച് കയറിയ യുവതി വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വെടിവെപ്പിൽ നാല് പേർക്ക് സാരമായി പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതിനിടെ അക്രമിയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം കെട്ടിടത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. യുവതി സ്വയം വെടിവെച്ചതാകമെന്നാണ് പൊലീസ് നിരീക്ഷണം.

സംഭവത്തെ തുടർന്ന് യൂടൂബ് ആസ്ഥാനത്ത് നിന്ന് 1700 ളോളം വരുന്ന ജീവനക്കാരെ താൽകാലകമായി ഒഴിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ യൂടൂബ് ഉടമകളായ ഗൂഗിള്‍ നടുക്കം രേഖപ്പെടുത്തി.
First published: April 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍