Work From Home;ആരോഗ്യ സംരക്ഷണം; ഈ ഗാഡ്ജറ്റുകൾ നിങ്ങളെ സഹായിക്കും

മണിക്കൂറുകളോളം ഒരിടത്തിരുന്ന് ജോലിചെയ്യുന്നത് ആരോഗ്യത്തെ വളരെയധികം ബാധിക്കും. ഇവിടെയാണ് സാങ്കേതികവിദ്യ നിങ്ങൾക്ക് പരിഹാരമൊരുക്കുന്നുത്.

News18 Malayalam | news18-malayalam
Updated: May 19, 2020, 6:38 PM IST
Work From Home;ആരോഗ്യ സംരക്ഷണം; ഈ ഗാഡ്ജറ്റുകൾ നിങ്ങളെ സഹായിക്കും
gadgets
  • Share this:
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ഒരുപാട് നേട്ടങ്ങളാണുള്ളത്. ദിവസവും യാത്ര ചെയ്യേണ്ടതില്ലാത്തതും ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടു പോകാത്തതും ഒരുപാട് സമയലാഭമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഏത് ജോലിയായിരുന്നാലും പ്രൊഡക്റ്റിവിറ്റി കൂടുതലായിരിക്കും. എന്നാൽ അതുപോലെ തന്നെ ആരോഗ്യപ്രശ്നങ്ങളും വർക്ക് ഫ്രം ഹോം സമ്മാനിക്കുന്നുണ്ട്.

മണിക്കൂറുകളോളം ഒരിടത്തിരുന്ന് ജോലിചെയ്യുന്നത് ആരോഗ്യത്തെ വളരെയധികം ബാധിക്കും. ഇവിടെയാണ് സാങ്കേതികവിദ്യ നിങ്ങൾക്ക് പരിഹാരമൊരുക്കുന്നുത്.

തുടക്കക്കാർക്കായി, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ധാരാളം ജിമ്മുകൾ ഓൺലൈനിൽ പരശീലനം ആരംഭിച്ചിരുന്നു. ഓൺലൈനിൽ ഒരു ക്ലാസ് ബുക്ക് ചെയ്യാനും ഫോണിലോ ടാബ്‌ലെറ്റ് സ്‌ക്രീനിലോ വീഡിയോ മാർഗ്ഗനിർദ്ദേശം പിന്തുടരാനും കഴിയും. എങ്കിലും ആരോഗ്യ സംരക്ഷണത്തിന് ചില ഹാർഡ്‌വെയർ ആവശ്യമായി വരാം. നിങ്ങൾക്ക് രോഗമുള്ളതുകൊണ്ടല്ല മറിച്ച് ബിപിയും രക്തത്തിലെ പഞ്ചസാരയും പരിശോധിക്കുന്നത് സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഇവ നിങ്ങളെ സഹായിക്കും. അത്തരം ചില ഗാഡ്ജെറ്റുകൾ ഇതാ......

INFRARED THERMOMETER

സുരക്ഷിതമായ രീതിയിൽ ശരീര താപനില അളക്കാൻ സഹായിക്കുന്നവയാണ് ഇവ. സാധാരണ ഉപയോഗിക്കുന്ന തെർമോമീറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ശരീരവുമായി സമ്പർക്കമില്ലാതെയാണ് ഇവ ഉപയോഗിക്കുന്നത്. 3-5 സെന്റീമീറ്റർ അകലെ നെറ്റിക്കു നേരെ ചൂണ്ടി താപനില അളക്കാം. 3800 രൂപയാണ് ഇതിന് വില വരുന്നത്.

FITBIT INSPIRE HR

കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് ഒരു നല്ല സുഹൃത്താണ് ഫിറ്റ്നസ് ബാൻഡുകൾ. ഇവയിൽ മികച്ച ഓപ്ഷനാണ് ഇൻസ്പയർ എച്ച്ആർ.8999 രൂപയാണ് ഇന്ത്യയിൽ ഇതിന്റെ വില.
നിരവധി സൗകര്യങ്ങൾ ഇതിലുണ്ട്. ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതിനുള്ള മോണിറ്റർ, കുറയ്ക്കുന്ന കലോറിയുടെ അളവ് അറിയാനുള്ള സൗകര്യം എന്നിവയാണിത്. റെസ്റ്റിംഗ് ഹാർട്ട് റേറ്റ് എന്ന ഓപ്ഷനിൽ രാത്രി ഉറങ്ങുമ്പോഴുള്ള ഹൃദയമിടിപ്പ് അറിയാം. കഴിച്ച ഭക്ഷണത്തിന്റെ അളവ്, കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവയും അറിയാം. സ്മാർട്ട്ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഇത് ഉപയോഗിക്കാനാകും. സമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കത്തിനായും സഹായിക്കുന്ന ഉറക്ക ശബ്ദങ്ങളുടെ ലൈബ്രറിയും ഉണ്ട്.
DR TRUST DIGITAL BLOOD PRESSURE MONITOR

രക്തസമ്മർദം അളക്കുന്നതിനുള്ള ഉപകരണം വീട്ടിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു സ്മാർട്ട് ബിപി മോണിറ്റർ ആണ് Dr Trust Digital Blood Pressure Monitor (model number 118). ഇത് ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ഇതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലൂടെ ഡോക്ടറുമായി വിവരങ്ങൾ ഷെയർ ചെയ്യാൻ കഴിയും. ആമോസോണിൽ 1700 രൂപയാണ് ഇതിന്റെ വില.

DR TRUST GLUCOMETER
രക്തസമ്മർ‌ദം അളക്കുന്നതിനുള്ള ഉപകരണം പോലെ വീട്ടിൽ സൂക്ഷിക്കേണ്ട മറ്റൊരു ഉപകരണമാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന DR TRUST GLUCOMETER. മൂന്ന് തരം ഓപ്പറേഷൻ മോഡാണ് ഇതിനുള്ളത്. എപ്പോൾ വേണമെങ്കിലും ബ്ലഡ് ഷുഗർ പരിശോധിക്കുന്നതിനുള്ള ജനറൽ മോഡ്. ഭക്ഷണം കഴിക്കുന്നതിനൊക്കെ മുമ്പ് പരിശോധിക്കുന്നതിനുള്ള എസി മോഡ്. ഭക്ഷണം കഴിച്ചതിനു ശേഷം പരിശോധന നടത്തുന്ന പിസി മോഡ്. ഈ മെഷീനിൽ 60 സ്ട്രിപ്പുകളുണ്ട്, കൂടാതെ ഇതിലെ ജിഡിഎച്ച്-എഫ്എഡി സ്ട്രിപ്പ് എൻസൈം ടെക്നോളജി രക്തത്തിലെ ഓക്സിജൻ മാറ്റങ്ങളിൽ നിന്നുള്ള ഇടപെടൽ അനുസരിച്ച് റീഡിംഗിൽ വ്യത്യാസം ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും. അവസാന 1000 ടെസ്റ്റുകളുടെ ഫലങ്ങളും ഡാറ്റയും സമയവും ഇതിന് സംഭരിക്കാൻ കഴിയും. ആമോസോണിൽ 1599 രൂപയാണ് ഇതിന്റെ വില.
First published: May 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading