നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • World's First 'Living' Robots | സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്

  World's First 'Living' Robots | സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്

  സെനബോട്ടുകളുടെ പുതിയ തലമുറയ്ക്കും വീണ്ടും വീണ്ടും സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കാനുള്ള ശേഷി ഉണ്ടായിരിക്കും.

  (Credits: YouTube/University of Vermont; cartoon: Canva)

  (Credits: YouTube/University of Vermont; cartoon: Canva)

  • Share this:
   ഒരു പുതിയ സാങ്കേതിക യുഗത്തിന് തുടക്കും കുറിച്ചു കൊണ്ട് ഇതാ ജീവനുള്ള റോബോട്ടുകളും എത്തികഴിഞ്ഞു. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ജീവനുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുകയാണ്. സെനൊബോട്ടുകള്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടുകള്‍ക്ക് സ്വന്തം പകര്‍പ്പുകള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. വെര്‍മോണ്ട്, ഹാര്‍വാര്‍ഡ്, ടഫ്റ്റസ് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ആണ് പുതിയ കണ്ടു പിടിത്തത്തിന് പിന്നില്‍. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ജീവനുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ ഇവര്‍ വിജയിച്ചിരിക്കുകയാണ്.

   ഇതേ ശാസ്ത്രജ്ഞര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് 2020 ല്‍ നിര്‍മ്മിച്ച സെനൊബോട്ടുകള്‍ ആണ് ജീവിക്കുന്ന ബയോളജിക്കല്‍ റോബോട്ടുകള്‍ - തികച്ചും പുതിയ ജീവ രൂപങ്ങള്‍. തവളയുടെ ഭ്രൂണങ്ങളില്‍ നിന്നുള്ള മൂലകോശങ്ങളില്‍ നിന്നുമാണ് ശാസ്ത്രജ്ഞര്‍ ഇതിനെ നിര്‍മ്മിച്ചിരിക്കുന്നതെന്ന് വെര്‍മോണ്ട് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

   മില്ലിമീറ്ററുകള്‍ മാത്രം വീതിയുള്ള സെനോബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ സ്വയം സുഖപ്പെടുത്താനുള്ള കഴിവുണ്ട്. മാത്രമല്ല സ്വയം ലക്ഷ്യത്തിലേക്ക് നീങ്ങാനും എന്തെങ്കിലും വസ്തുക്കള്‍ എത്തിക്കാനും കഴിയും. ആദ്യ ജീവനുള്ള യന്ത്രം എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സെനോബോട്ടുകള്‍ സാധാരണ രീതിയില്‍ കാണപ്പെടുന്ന ഒരു മെക്കാനിക്കല്‍ റോബോട്ട് അല്ല അതുപോലെ നിലവിലുള്ള ഒരു ജീവവര്‍ഗ്ഗവും അല്ല( species). ഇവ ജീവനുള്ള പ്രോഗ്രാം ചെയ്യാവുന്ന ഒരു യന്ത്രമാണ്.

   സെനോബോട്ടുകള്‍ എങ്ങനെയാണ് പുനര്‍നിര്‍മ്മിക്കപ്പെടുന്നത് ?

   പ്രകൃതിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യുത്പാദന രീതിയാണ് സെനൊബോട്ടുകള്‍ ഇതിനായി സ്വീകരിക്കുന്നത്, കിനെമാറ്റിക് സെല്‍ഫ് റെപ്ലിക്കേഷന്‍ (kinematic self-replication) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വയം പകര്‍പ്പുകള്‍ (self-replication ) ഉണ്ടാക്കിയുള്ള പുനരുത്പാദനമാണ് സെനൊബോട്ടുകള്‍ നടത്തുക .

   ഈ ചെറു ജീവികള്‍ക്ക് ഇവയെ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളില്‍ (Petri-dish) നീന്താനും ഏകകോശങ്ങളെ തിരയാനും കഴിയും. ഇത്തരം നൂറോളം എണ്ണങ്ങള്‍ ഒരുമിച്ചു കൂട്ടിയാണ് ആദ്യം 'ബേബി' സെനബോട്ടുകള്‍ക്ക് രൂപം നല്‍കുകയും പ്രത്യേക പാത്രങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യും. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഈ ബേബി സെനബോട്ടുകള്‍ പുതിയ സെനബോട്ടുകളായി മാറും. ഇവ അവരുടെ മാതാപിതാക്കളെ പോലെ കാണപ്പെടുകയും ചലിക്കുകയും ചെയ്യും. സെനബോട്ടുകളുടെ പുതിയ തലമുറയ്ക്കും വീണ്ടും വീണ്ടും സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കാനുള്ള ശേഷി ഉണ്ടായിരിക്കും.

   അടിസ്ഥാനപരമായി, തവളകളുടെ ചര്‍മ്മത്തില്‍ വികസിക്കുന്ന ഭ്രൂണകോശങ്ങളില്‍ നിന്നാണ് സെനോബോട്ടുകള്‍ നിര്‍മ്മിക്കുന്നത്.

   തുടക്കത്തില്‍ 3,000 കോശങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സെനോബോട്ടുകള്‍ക്ക് കുട്ടികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു പക്ഷേ പുനരുത്പാദനത്തിന് ശേഷം സിസ്റ്റം നശിച്ചു. തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചത്. സെനോബോട്ടുകളെ നിര്‍ദ്ദിഷ്ട ആകൃതിയില്‍ കൂട്ടിച്ചേര്‍ക്കുകയും ഒടുവില്‍, ലോകത്തിലെ ആദ്യത്തെ സ്വയം-പകര്‍പ്പുകള്‍ സൃഷ്ടിക്കുന്ന റോബോട്ടുകളെ ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

   ഇവ സുരക്ഷിതമാണോ?

   പ്രത്യുത്പാദന ശേഷിയുള്ള യന്ത്രങ്ങളെ സംബന്ധിച്ച് നിരവധി ആശങ്കള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ യന്ത്രം എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും നൈതികമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരീക്ഷണങ്ങള്‍ എല്ലാ തലങ്ങളിലും വിദഗ്ധര്‍ അംഗീകരിച്ചിട്ടുള്ളതുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

   പരീക്ഷണങ്ങളുടെ ഫലങ്ങള്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്‌സിന്റെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
   Published by:Sarath Mohanan
   First published: