നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Xiaomi 11i | ഷവോമി 11ഐ ജനുവരി 6ന് വിപണിയിൽ എത്തും; വെറും 15 മിനിറ്റിനുള്ളിൽ ഫുൾ ചാർജാകുന്ന ഫോണിനെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

  Xiaomi 11i | ഷവോമി 11ഐ ജനുവരി 6ന് വിപണിയിൽ എത്തും; വെറും 15 മിനിറ്റിനുള്ളിൽ ഫുൾ ചാർജാകുന്ന ഫോണിനെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

  ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 120Hz Full-HD+ AMOLED ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത

  Xiaomi 11i Hypercharge

  Xiaomi 11i Hypercharge

  • Share this:
   ഷവോമിയുടെ (Xiaomi) ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഷവോമി 11ഐ (Xiaomi 11i) ഹൈപ്പർചാർജ് സ്മാർട്ട്ഫോൺ ജനുവരി 6ന് ഇന്ത്യയിൽ പുറത്തിറക്കും. ലോഞ്ചിന് മുന്നോടിയായി ഷവോമി ഫോണിന്റെ ചില സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 12 (iPhone 12) സീരീസിന് സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ് ഷവോമി 11ഐയുടേതും. ഒക്ടോബറിൽ ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണിന് സമാനമാണിത്. പുതിയ ഷവോമി ഫോൺ റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ റീബ്രാൻഡഡ് പതിപ്പാണെന്നും ചില റിപ്പോർട്ടുകളുണ്ട്.

   അതേസമയം, സ്മാർട്ട്ഫോണിനെക്കുറിച്ച് പുറത്തു വന്ന അഞ്ച് പ്രധാന സവിശേഷതകൾഎന്തൊക്കെയാണെന്ന് നോക്കാം-

   1. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഷവോമി ചൂണ്ടിക്കാട്ടുന്നത് അതിന്റെ ചാർജിംഗിനെക്കുറിച്ച് തന്നെയാണ്. 120W ആണ് ചാർജിംഗ് കപ്പാസിറ്റി. അതായത് ഫോൺ വെറും 15 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

   2. ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 120Hz Full-HD+ AMOLED ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. സിംഗിൾ സെൽഫി ക്യാമറയ്‌ക്കായി ഫോണിന് നടുക്കുള്ള ഹോൾ പഞ്ച് കട്ട്ഔട്ടും ഡോൾബി അറ്റ്‌മോസ് സൌണ്ടും മറ്റ് പ്രത്യേകതകളാണ്.

   3. ഫോണിന്റെ പിന്നിലായി മൂന്ന് ക്യാമറകളും ഒരു എൽഇഡി ഫ്ലാഷുമാണുള്ളത്. 108 മെഗാപിക്സലുള്ളതാണ്ണ് പ്രൈമറി ക്യാമറ. ഫോൺ രണ്ട് നിറങ്ങളിലാകും വിപണിയിലെത്തുക. പസഫിക് പേൾ, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയാണ് നിറങ്ങൾ.

   4. ഫോണിന് മുകൾ ഭാഗത്തായി രണ്ട് സ്പീക്കറുകളുമുണ്ട്. മുകളിലെ അരികിൽ 3.5 എംഎം ഓഡിയോ ജാക്കും ഉണ്ടാകും. സ്മാർട്ട്‌ഫോണുകളിൽ അപൂർവമാണിത്. കൂടാതെ ഷവോമി 11ഐ ഹൈപ്പർചാർജിൽ 5G കണക്റ്റിവിറ്റിയും ലഭിക്കും.

   5. ഫോണിൽ മീഡിയടെക് ചിപ്‌സെറ്റാണുള്ളതെന്നും ഫ്ലിപ്പ്കാർട്ട് സൈറ്റ് വെളിപ്പെടുത്തുന്നു. ഫോണിന് 6.67 ഇഞ്ച് സ്‌ക്രീനും 256 ജിബി സ്റ്റോറേജും 8 ജിബി റാമുമാണുള്ളത്. ചൈനയിലെ റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ 6GB + 128GB ഓപ്ഷന് ഏകദേശം 22,200 രൂപയാണ് വില. അതുകൊണ്ട് തന്നെ ഷവോമി 11ഐയുടെ വിലയും ഏകദേശം 20,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   Also read- Education Loan | പഠനത്തിന് ആവശ്യമായ പണമില്ലേ? ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും; മികച്ച വിദ്യാഭ്യാസ ലോണുകൾ അറിയാം

   ഷവോമി ഇന്ത്യ അടുത്തിടെ Xiaomi 11 Lite 5G NE സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചിരുന്നു. ‘എംഐ’ ബ്രാന്ഡിങ് മാറ്റിയ ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണായിരുന്നു ഇത്. 5ജി സപ്പോർട്ടോടു കൂടിയാണ് ഈ സ്മാർട്ട് ഫോണും വിപണിയിൽ പുറത്തിറങ്ങിയത്. ഷാവോമി 11 ലൈറ്റ് എൻഇ 5 ജിയിൽ 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയാണുള്ളത്.

   Also read- Tata Ace Gold Diesel +-ലുള്ളത് ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകൾ; കൂടുതലറിയൂ
   Published by:Naveen
   First published: