• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷവോമി ഇന്ത്യക്കാർക്കായി ഒരു സെക്കൻഡിൽ രണ്ടു ഫോൺ നിർമിക്കുന്നു

gopika.gs | news18
Updated: April 16, 2018, 6:21 PM IST
ഷവോമി ഇന്ത്യക്കാർക്കായി ഒരു സെക്കൻഡിൽ രണ്ടു ഫോൺ നിർമിക്കുന്നു
gopika.gs | news18
Updated: April 16, 2018, 6:21 PM IST
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് ഷവോമി. ഇന്ത്യന്‍ വിപണിയിലെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് മൂന്നു സ്മാര്‍ട്ട് ഫോണ്‍ നിർമാണ പ്ലാന്റുകള്‍ കൂടി ആരംഭിച്ചിരിക്കുകയാണ് ഷവോമി. ഇന്ത്യയില്‍ ആറ് പ്ലാന്‍റ് ആയതോടെ ഒരു സെക്കന്‍ഡ് കൊണ്ട് രണ്ടു ഫോണ്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതോടെ വിപണിയില്‍ സമ്പൂര്‍ണ ആധിപത്യം കൈവരിക്കാനാകുമെന്നും ഷവോമി കണക്കുകൂട്ടുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഷവോമി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കുന്നത്. കൂടുതല്‍പേര്‍ക്ക് ജോലി നല്‍കുന്നതിനൊപ്പം വിപണിയിലെ കുതിച്ചുചാട്ടവും കമ്പനി ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കമ്പനി 2015-ല്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുമായി ചേര്‍ന്ന് ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റ് തുറന്നിരുന്നു. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തില്‍ പങ്കാളിത്തമുള്ള കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

ഷവോമിയുടെ രണ്ടാമത്തെ പ്ലാന്റ് 2017 മാര്‍ച്ചിലും ആദ്യത്തെ പവര്‍ബാങ്ക് പ്ലാന്റ് നവംബറിലും തുറന്നു. നിലവിൽ ഇന്ത്യയില്‍ വിറ്റഴിക്കുന്ന 95 ശതമാനം ഷവോമി സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ നിര്‍മ്മിതമാണ്.

ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഫോക്‌സ്‌കോണുമായി ചേര്‍ന്ന് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ തുറന്നിട്ടുള്ളത്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്(പിസിബിഎ) നിർമാണ യൂണിറ്റ് ചെന്നൈയിലാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം  വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമിക്ക് 2017 നാലാം ക്വാര്‍ട്ടറില്‍ 26.8 ശതമാനം വിപണി വിഹിതമാണുള്ളത്. ‌
Loading...
ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 57 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. ഐഡിസി റിപ്പോര്‍ട്ട് പ്രകാരം രണ്ടാംസ്ഥാനത്തുള്ള കമ്പനിയുടെ വിപിണിവിഹിതം ഓഫ്‌ലൈന്‍ വിഭാഗത്തില്‍ 11.2 ശതമാനമാണ്.

2018 മൂന്നാം ക്വാര്‍ട്ടറോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമായ പിസിബിഎ പൂര്‍ണമായും ഉൽപാദിപ്പിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി മനു ജയിന്‍ പറഞ്ഞു.

മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മയും മികച്ച രൂപകല്‍പ്പനയുമുള്ള ഷവോമി ഫോണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ മാറ്റിമറിച്ചിരിക്കുകയാണെന്നും ഇന്ത്യയെ ആഗോള ഉല്‍പാദക കേന്ദ്രമാക്കി മാറ്റുന്നതില്‍ തങ്ങളുടെ പങ്ക് തുടര്‍ന്നുമുണ്ടായിരിക്കുമെന്നും മനു ജയിന്‍ കൂട്ടിച്ചേർത്തു.

 
First published: April 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍