• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെല്‍ഫി പ്രേമികള്‍ക്കായി റെഡ്മിയുടെ ബജറ്റ് ഫോണ്‍

news18
Updated: May 10, 2018, 10:35 PM IST
സെല്‍ഫി പ്രേമികള്‍ക്കായി റെഡ്മിയുടെ ബജറ്റ് ഫോണ്‍
news18
Updated: May 10, 2018, 10:35 PM IST
ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ റെഡ്മി എസ് 2 പുറത്തിറങ്ങി. ചൈനീസ് വിപണിയിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടാണ് ഫോണിന്റെ നിര്‍മ്മാണം.

16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിലുള്ളത്. മികച്ച സെല്‍ഫികളെടുക്കാന്‍ എഐ പോര്‍ട്രെയ്റ്റ് മോഡും ഒപ്പം എഐ ഫേസ് റെക്കഗ്‌നിഷനും സെല്‍ഫി ക്യാമറയ്‌ക്കൊപ്പമുണ്ട്. ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച ഫോണ്‍ ജൂണ്‍ ആദ്യവാരത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

999 യുവാനാണ് ചൈനയില്‍ ഫോണിന്റെ വില. അതായത് ഏകദേശം 10,500 ഇന്ത്യന്‍ രൂപ. പിങ്ക്, ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളിള്‍ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. റെഡ്മിയുടെ യൂസര്‍ ഇന്റര്‍ഫേസായ മി യു ഐ 9 ആണ് ഇതില്‍. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണില്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി, 4 ജിബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. യഥാക്രമം 32 ജിബി, 64 ജിബി സ്‌റ്റോറേജ് സൗകര്യവുമുണ്ട്. ഇതിനൊപ്പം മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ടാവും.

പിന്‍ ഡ്യുവല്‍ ക്യാമറയാണ് റെഡ്മി എസ് 2-ന്റെ പ്രധാന പ്രത്യേകത. പിന്‍ഭാഗത്ത് വെര്‍ട്ടിക്കലായിട്ടാണ് ക്യാമറ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 12 എംപി, അഞ്ച് എംപി സെന്‍സറുകളാണ് ഇതിലുള്ളത്. ഡ്യുവല്‍ ടോണ്‍ എല്‍ ഇ ഡി ഫ്‌ളാഷ്, പോര്‍ട്രെയ്റ്റ് മോഡ്, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍, എന്നിവയും ഡ്യുവല്‍ ക്യാമറയിലുണ്ടാവും. 3080 എം എ എച്ച് ബാറ്ററിയാണിതില്‍.
First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍