ഷവോമിയുടെ പ്രിമിയം സ്മാര്‍ട്ട്ഫോണായ എംഐ 11 സിരീസിലെ അള്‍ട്രാ, പ്രോ, ലൈറ്റ് പതിപ്പുകള്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഇതില്‍ ഏറ്റവും പ്രീമിയം മോഡലായ എംഐ 11 അള്‍ട്രാ ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഏപ്രില്‍ 23ന് ട്വിറ്ററിലൂടെ എംഐ 11 അള്‍ട്രാ അവതരിപ്പിക്കുമെന്ന് ഷവോമി വ്യക്തമാക്കി. പ്രീമിയം ഫീച്ചറുകള്‍ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫോണാണ് ഇത്.
എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എംഐ 11 അള്‍ട്രായ്ക്ക് ഏകദേശം 66,400 രൂപയാണ് വില. ഇതിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 72,000 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 77,500 രൂപയും വില വരുന്നു. കറുപ്പ്, വെള്ള എന്നീ നിറങ്ങളിലായിരിക്കും എംഐ 11 അള്‍ട്രാ എത്തുക. അതേസമയം, 12 ജിബി റാമുള്ള മോഡലിന്റെ വൈറ്റ് സെറാമിക് സ്പെഷ്യല്‍ പതിപ്പും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയിൽ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.
പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നു; ആദായനികുതി സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾഎംഐ 11 അള്‍ട്രായുടെ സവിശേഷതകളിലേക്ക് എത്തുമ്പോള്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12 ഓപ്പറേറ്റിംഗ് സംവിധാനത്തിലാണ് എംഐ 11 അള്‍ട്രാ പ്രവര്‍ത്തിക്കുന്നത്. ക്വാഡ് കര്‍വ്സ് 6.81 ഇഞ്ച് 2കെ ഡബ്ല്യുക്യുഎച്ച്ഡി അമോള്‍ഡ് ഡിസ്പ്ലേയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലേമേറ്റില്‍ എ+ റേറ്റിംഗുള്ള ഡിസ്പ്ലേ എച്ച്ഡിആര്‍ 10+ ഡോള്‍ബി വിഷന്‍ പിന്തുണയുണ്ട്. കൂടാതെ 1.1 ഇഞ്ച് അമോള്‍ഡ് സെക്കന്‍ഡറി ടച്ച് ഡിസ്പ്ലേയും ഫോണിനുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC ആണ് പ്രോസസ്സര്‍. ഇത് അഡ്രിനോ 660 ജിപിയു 12ജിബി എല്‍പിഡിആര്‍ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 67w വയര്‍, വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10w റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്ന ബാറ്ററി കപ്പാസിറ്റി 5,000 എംഎഎച്ച് ആണ്.
അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽഎംഐ 11 അള്‍ട്രായുടെ പിന് ക്യാമറ സജ്ജീകരണത്തില്‍ 50 മെഗാപിക്സല്‍ സാംസങ് ജിഎന്‍ 2 പ്രൈമറി വൈഡ് ആംഗിള്‍ സെന്‍സറും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷും ക്രമീകരിച്ചിരിക്കുന്നു. 48 മെഗാപിക്സല്‍ സോണി IMX586 അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഇതില്‍ മാക്രോ ക്യാമറ സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടെലി മാക്രോ ലെന്‍സ് 5x ഒപ്റ്റിക്കല്‍, 120x ഡിജിറ്റല്‍ സൂം എന്നിവ പിന്തുണയ്ക്കുന്നു. 20 മെഗാപിക്സല്‍ വരുന്ന സെല്‍ഫി ക്യാമറയാണ് മുന്‍വശത്ത് ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.