നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • സാംസങിനെയും ആപ്പിളിനെയും കടത്തിവെട്ടി ഷവോമി; ജൂണിൽ ഏറ്റവും കൂടുതൽ വിറ്റ സ്മാർട്ട്ഫോൺ

    സാംസങിനെയും ആപ്പിളിനെയും കടത്തിവെട്ടി ഷവോമി; ജൂണിൽ ഏറ്റവും കൂടുതൽ വിറ്റ സ്മാർട്ട്ഫോൺ

    ആഗോളതലത്തിൽ ആദ്യമായി ഷവോമി ഫോണുകൾ വിൽപ്പനയിൽ സാംസങിനെ മറികടന്നു

    Xiaomi

    Xiaomi

    • Share this:
      ആഗോളതലത്തിൽ ആദ്യമായി ഷവോമി ഫോണുകൾ വിൽപ്പനയിൽ സാംസങിനെ മറികടന്നു. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഏറെക്കാലമായി മുൻപന്തിയിൽ നിൽക്കുന്ന ചൈനീസ് കമ്പനിയാണ് ഷവോമി. എന്നാൽ 2021 ജൂണിൽ ആഗോള ഫോൺ വിൽപ്പന പട്ടികയിലും ഷവോമി ഒന്നാം സ്ഥാനം നിലനിർത്തിയെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റ് പറയുന്നു.

      2021ന്റെ രണ്ടാം പാദം മുഴുവൻ കണക്കിലെടുത്താൽ ഷവോമി സാംസങ്ങിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ 2021 മേയ് മാസത്തിൽ വിറ്റ ഫോണുകളുടെ എണ്ണത്തേക്കാൾ ജൂണിൽ 26 ശതമാനം വളർച്ച കമ്പനി നേടി. അതുകൊണ്ട് തന്നെ ജൂണിൽ സാംസങിനെ മറികടക്കുകയും ചെയ്തു. സാംസങ് ഉപകരണങ്ങൾ ധാരാളം നിർമ്മിക്കുന്ന വിയറ്റ്നാമിലെ കോവിഡ് സാഹചര്യത്തെ തുടർന്ന് ഫോണുകളുടെ വിതരണത്തിൽ പരിമിതികൾ നേരിട്ടിരുന്നു.

      കൗണ്ടർപോയിന്റിന്റെ അഭിപ്രായത്തിൽ, 2021 ജൂണിൽ 17.1 ശതമാനം മാർക്കറ്റ് ഷെയറുമായി ഷവോമി ആഗോള സ്മാർട്ട്ഫോൺ സെയിൽസ് ചാർട്ടുകളിൽ മുന്നിൽ നിൽക്കുന്നു. സാംസങ് 15.7 ശതമാനവുമായി രണ്ടാം സ്ഥാനത്തും ആപ്പിൾ 14.3 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. സാംസങിന്റെ മേൽപ്പറഞ്ഞ വിതരണ ശൃംഖല പരിമിതികൾ, യുഎസ്എ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ കാരണം ഹുവാവേ മുൻ‌നിരയിൽ നിന്ന് മാറിയത്. ഷവോമിയുടെ വളർച്ചയ്ക്ക് കാരണമായി. കൂടുതൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതും കമ്പനിയ്ക്ക് ഗുണം ചെയ്തു. ഇത്തരത്തിൽ ഒന്നിലധികം മാർക്കറ്റ് ഘടകങ്ങൾ ഷവോമിയ്ക്ക് അനുകൂലമായതാണ് ഈ നേട്ടത്തിന് കാരണം.



      “ഹുവാവേയുടെ വിൽപ്പനയിലുള്ള ഇടിവ് ആരംഭിച്ചതു മുതൽ, ഈ ഇടിവ് സൃഷ്ടിച്ച വിടവ് നികത്താൻ ഷവോമി സ്ഥിരമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ചൈന, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഹുവാവേ മാർക്കറ്റുകൾ പിടിച്ചെടുക്കാൻ ഷവോമിയ്ക്കായി. ഇത് ജൂണിൽ ഷവോമിയുടെ വിൽപ്പനയെ കാര്യമായി സഹായിച്ചു“ കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് പറഞ്ഞു.

      പ്രീമിയം സ്മാർട്ട്‌ഫോൺ വിപണികളിൽ എംഐ 11 ശ്രേണി പോലുള്ള ഷവോമി ഫോണുകൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇന്ത്യയിൽ ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോൺ മേയിലാണ് പുറത്തിറക്കിയത്. നോട്ട് 10 സീരീസിന് കീഴിലുള്ള ഷവോമിയുടെ നാലാമത്തെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണിത്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ മാർച്ചിൽ ഇന്ത്യയിൽ ഷവോമി പുറത്തിറക്കിയിരുന്നു.

      ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയാണ് ഷവോമി. 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്.

      Summary: Xiaomi has topped global smartphone sales charts for the very first time, replacing Huawei as China's most popular mobile phone OEM
      Published by:user_57
      First published:
      )}