• HOME
  • »
  • NEWS
  • »
  • money
  • »
  • Local Support | സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ആപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Local Support | സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ആപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധമാണ് ആപ്പ് തയാറാക്കിയിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    കൊച്ചി: വീട്ടിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോണിലൂടെ അവശ്യസാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്‌മെന്റ്‌ സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്നാണ് 'ലോക്കൽ സപ്പോർട്ട്' എന്ന മൊബൈൽ ആപ്പ് തയാറാക്കിയത്. കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധമാണ് ആപ്പ് തയാറാക്കിയിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു.

    ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം.

    റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.സി കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ, വാലറ്റ് എന്നിവ മുഖേന വളരെ എളുപ്പത്തിൽ പേയ്‌മെന്റ് നടത്തുവാൻ സാധിക്കും.

    TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]

    ഉപഭോക്താക്കളും ഫോണിന്റെ ലൊക്കേഷൻ ഓൺ ആക്കി തങ്ങളുടെ വീടിന്റെ അല്ലെങ്കിൽ കടയുടെ ലൊക്കേഷൻ മാർക്ക് ചെയ്യാവുന്നതാണ്. കുറച്ചും കൂടെ വ്യക്തതയ്ക്കു വേണ്ടി , തങ്ങളുടെ അഡ്രസ്സും ടൈപ്പ് ചെയ്തു കൊടുക്കാവുന്നതാണ്. ഉപഭോക്താക്കൾ വേറെ ഒരു ലൊക്കേഷനിൽ ചെല്ലുമ്പോൾ അവരുടെ ലൊക്കേഷൻ ചേഞ്ച് ചെയ്യട്ടെ എന്ന് ചോദിക്കുകയും ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.
    Published by:Rajesh V
    First published: