നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മൊബൈലിൽ നിന്ന് മാത്രമല്ല ഡെസ്‍ക്‌ടോപ്പിൽ നിന്നും ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം; അറിയേണ്ട കാര്യങ്ങൾ

  മൊബൈലിൽ നിന്ന് മാത്രമല്ല ഡെസ്‍ക്‌ടോപ്പിൽ നിന്നും ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം; അറിയേണ്ട കാര്യങ്ങൾ

  പതിനൊന്ന് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ അപ്ഡേറ്റ് വന്നത്.

  News18

  News18

  • Share this:
   സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മിക്കവയും മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ആപ്പുകളാണ്. പ്രധാനമായും ഇന്‍സ്റ്റഗ്രാം. എന്നാല്‍ അടുത്തിടെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഒരു പ്രത്യേക സവിശേഷത അവതരിപ്പിച്ചു. അതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ മീഡിയ ഫയലുകള്‍ വെബ് ബ്രൗസര്‍ വഴി അവരുടെ ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ അപ്ലോഡ് ചെയ്യാന്‍ കഴിയും. മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യുന്നതിന് ആപ്പുകളെ തന്നെ ആശ്രയിക്കേണ്ടി വന്നിരുന്നു.

   പതിനൊന്ന് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ അപ്ഡേറ്റ് വന്നത്. രസകരമെന്നു പറയട്ടെ, ഇന്‍സ്റ്റഗ്രാം ആപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെസ്‌ക്ടോപ്പിലൂടെ പോസ്റ്റുചെയ്യുന്നത് വളരെ എളുപ്പമാണ്. ഈ സവിശേഷത നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ട് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ല. ഡെസ്‌ക്ടോപ്പ് സേവനം നിങ്ങള്‍ക്ക് ലഭ്യമാണോയെന്ന് പരിശോധിക്കാന്‍, ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വെബ്‌സൈറ്റായ www.instagram.com തുറന്ന് വലത് കോണിലുള്ള '+' ഐക്കണ്‍ കാണുന്നുണ്ടോയെന്ന് പരിശോധിക്കുക. പോസ്റ്റ് ആഡ് ചെയ്യുന്നതിനുള്ള ഐക്കണ്‍ ദൃശ്യമാണെങ്കില്‍, ഈ സവിശേഷത നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമാണ്. അല്ലാത്തപക്ഷം സേവനം ലഭിക്കുന്നതിന് കമ്പനി ഔദ്യോഗിക അറിയിപ്പ് നല്‍കുന്നത് വരെ കാത്തിരിക്കേണ്ടി വരും.

   നിങ്ങളുടെ ഡെസ്‌ക്ടോപ്പ് അല്ലെങ്കില്‍ ലാപ്‌ടോപ്പ് വഴി എങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം?

   സ്റ്റെപ് 1: നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ഇന്റര്‍നെറ്റ് ബ്രൗസറും തുറന്ന് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം വെബ്‌സൈറ്റായ www.instagram.com തിരയുക

   സ്റ്റെപ് 2: നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും നല്‍കി അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ചുകൊണ്ട് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

   സ്റ്റെപ് 3: ഇങ്ങനെ ചെയ്താല്‍ പിന്നീട് നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫീഡ് പേജ് തുറക്കും

   സ്റ്റെപ് 4: ഒരു പോസ്റ്റ് സൃഷ്ടിക്കാന്‍, '+' ടാബില്‍ ക്ലിക്കുചെയ്യുക. നിങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ അല്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യുക

   സ്റ്റെപ് 5: ഫോണ്‍ ആപ്പില്‍ ലഭ്യമായ ഫില്‍ട്ടറുകളും മറ്റ് സവിശേഷതകളും ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം എഡിറ്റ് ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യാം

   സ്റ്റെപ് 6: അടിക്കുറിപ്പ്, ഹാഷ്ടാഗുകള്‍, ലൊക്കേഷന്‍ ടാഗ് എന്നിവ ചേര്‍ത്ത് 'ഷെയര്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

   സ്റ്റെപ് 7: നിങ്ങളുടെ പോസ്റ്റ് ടൈംലൈനില്‍ ദൃശ്യമാകും.

   Read also: നിങ്ങളുടെ ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

   ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനാല്‍, വിപണി എന്നത്തേക്കാളും മത്സരാധിഷ്ഠിതമാണ്. അടുത്തിടെ ഹൈപ്പ് ഓഡിറ്റര്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ വരുമാനത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന ചില കണക്കുകള്‍ പുറത്തു വിട്ടിരുന്നു. മികച്ച പോസ്റ്റുകളിടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് വരുമാനമായി ലഭിക്കുന്നത് വന്‍ തുകയാണ്. 1,865 ഓളം ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരിലാണ് ഹൈപ്പ് ഓഡിറ്റര്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത ഇന്‍ഫ്‌ലുവന്‍സര്‍മാല്‍ പകുതിയും (48.5%) തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് പണം സമ്പാദിക്കുന്നുണ്ടെന്നതാണ് ഹൈപ്പ് ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}