• HOME
  • »
  • NEWS
  • »
  • money
  • »
  • Apple Iphone | മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ

Apple Iphone | മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ

ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് കണ്ണുകള്‍ മാത്രം നോക്കിയും നിങ്ങളുടെ മുഖം തിരിച്ചറിയാം

  • Share this:
കോവിഡ് -19 (Covid 19) പാന്‍ഡെമിക് (Pandemic) നമ്മുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കോവിഡ്-19 പ്രോട്ടോക്കോളുകളും മാസ്‌ക്കുകളും നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമായി കഴിഞ്ഞു. എന്നാല്‍ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോഴും മറ്റും പലപ്പോഴും മാസ്‌ക്കുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്.

എന്നാല്‍ ഈ പ്രശ്നം മറികടക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാസ്‌ക് നീക്കം ചെയ്യാതെ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള സൌകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക സാങ്കേതികവിദ്യമാണ് ഇപ്പോള്‍ ആപ്പിള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇതുവരെ, ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് മാസ്‌ക് നീക്കം ചെയ്യുകയോ പാസ്‌കോഡ് നല്‍കുകയോ ചെയ്യണമായിരുന്നു. ഐഫോണ്‍ ഉപയോക്താക്കളുടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ആപ്പിള്‍ കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഒരു പരിഹാര മാര്‍ഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് മാസ്‌കുകള്‍ വച്ച് തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാം.

ഇതൊരു ചെറിയ ഒരു അസൗകര്യമാണെങ്കിലും നിങ്ങള്‍ തിരക്കിലായിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പേയ്മെന്റുകള്‍ നടത്തേണ്ടി വരുമ്പോഴോ പ്രധാനപ്പെട്ട ഏതെങ്കിലും അറിയിപ്പ് പരിശോധിക്കുമ്പോഴോ മാസ്‌ക് മൂലമുണ്ടാകുന്ന തടസ്സം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗപ്രദമാകും.

പുതിയ iOS 15.4 അപ്ഡേറ്റ് അനുസരിച്ച് മാസ്‌ക് ധരിക്കുമ്പോഴും ഫേസ് ഐഡി (FaceID) ലോക്ക് തുറക്കാനാകും. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് കണ്ണുകള്‍ മാത്രം നോക്കിയും നിങ്ങളുടെ മുഖം തിരിച്ചറിയാം. സണ്‍ഗ്ലാസുകളോ കണ്ണ് മറകളോ ഇല്ലാതെ ഉപയോക്താവിന്റെ കണ്ണുകള്‍ കൃത്യമായി കാണണമെന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഈ പുതിയ ഫീച്ചര്‍ നിലവില്‍ iOS ബീറ്റ പ്രോഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഇത് ഉടന്‍ തന്നെ iPhone 12, 13 ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഐഒഎസ് ബീറ്റ പ്രോഗ്രാമിന്റെ ഉപയോക്താക്കള്‍ക്ക് നിലവില്‍ ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം. ഇത് എങ്ങനെ സജീവമാക്കാമെന്ന് നോക്കാം.

സെറ്റിംഗ്‌സിലെ ഫേസ് ഐഡി ആന്‍ഡ് പാസ്‌കോഡ് ഓപ്ഷനിലേയ്ക്ക് പോകുക.

പാസ്‌കോഡ് നല്‍കിയതിന് ശേഷം മാസ്‌ക് ഉപയോഗിച്ച് ഫേസ് ഐഡി ഉപയോഗിക്കുക (Use Face ID with a Mask) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക ഫേസ് ഐഡി സേവനത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങും

WhatsApp | അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി രണ്ടര ദിവസമായി നീട്ടാനുള്ള നീക്കവുമായി വാട്ടസ്ആപ്പ്

സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് ആപ്പിള്‍ ഐഫോണിന്റെ സ്ഥാനം. എറ്റവും നല്ലതെന്ന പേരുകേട്ട ഫോണാണെങ്കിലും ഇതിന്റെ ബാറ്ററി ബാക്കപ്പ് മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

എന്നാല്‍ ഐഫോണിന്റെയും മാക്ക് ബുക്കിന്റെയും ഐപാഡുകളുടെയും ബാറ്ററി മെച്ചപ്പെടുത്തുന്നതിനായി ഗേസ് ഡിറ്റക്ഷന്റയും അറ്റന്‍ഷന്‍ സെന്‍സിങ്ങിന്റെയും സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കള്‍. ഈ സവിശേഷത അനുസരിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് നമ്മള്‍ അത് എപ്പോഴാണ് ഉപയോഗിക്കാതിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് മൊബൈലിന്റെ പവര്‍ ക്രമീകരിക്കാന്‍ സാധ്യമാകുമെന്നാണ് അനുമാനിക്കുന്നത്.
Published by:Jayashankar Av
First published: