ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് (YouTube) അതിന്റെ ആൻഡ്രോയിഡ് ആപ്പിൽ (Android App) വീഡിയോ ട്രാൻസ്ക്രിപ്ഷൻ (Video Transcription) ഓപ്ഷൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് അനുസരിച്ച്, ഈ പുതിയ സവിശേഷത ഉപയോഗിച്ച്, സ്ക്രിപ്റ്റിലൂടെ സ്ക്രോൾ ചെയ്യാൻ ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിന്റെ ആവശ്യമില്ല. ഫീച്ചർ ലൈവായിക്കഴിഞ്ഞാൽ, വീഡിയോയുടെ വിവരണത്തിന് താഴെ കാണുന്ന "ഷോ ട്രാൻസ്ക്രിപ്റ്റ്" ബട്ടണിൽ ഉപയോക്താക്കൾക്ക് ക്ലിക്ക് ചെയ്യാം.
ഈ ട്രാൻസ്ക്രിപ്റ്റ് ഓപ്ഷനുകൾ ഇപ്പോൾ ഡെസ്ക്ടോപ്പിൽ ലഭ്യമാകുന്നതിന് സമാനമായാകും മൊബൈൽ ഫോണിലും കാണപ്പെടുക. ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ തന്നെ പൂർണ്ണമായ വിവരണം സ്ക്രോൾ ചെയ്യാം. ഒന്നുകിൽ വീഡിയോയ്ക്കൊപ്പം വായിക്കാം അല്ലെങ്കിൽ നേരിട്ട് ടൈംകോഡിലേക്ക് പോകാം. ഒരു വീഡിയോയുടെ പ്രത്യേക ഭാഗങ്ങൾ തിരയുന്നത് ട്രാൻസ്ക്രിപ്ഷനുകൾ വളരെ എളുപ്പമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് (GDP) 6,800 കോടി രൂപ സംഭാവന ചെയ്തുവെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. കൂടാതെ 2020ല്‍ രാജ്യത്ത് 6,83,900 മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമായ പിന്തുണ യൂട്യൂബ് നല്‍കിയെന്നും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് എക്കണോമിക്സ്, മാര്‍ച്ച് 3 ന് പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read- രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ; റെക്കോർഡുകൾ ഭേദിച്ച് പ്രഭാസ് ചിത്രം രാധേ ശ്യാം
''രാജ്യത്തെ യൂട്യൂബ് ക്രിയേറ്റര്‍മാർക്ക് സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, സാംസ്കാരിക പിന്തുണ എന്നിവയില്‍ പോലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു സോഫ്റ്റ് പവറായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ടെന്ന് '' യുട്യൂബ് പാര്‍ട്ണര്‍ഷിപ്പിലുള്ള എപിഎസി റീജിയണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ ഈ അവസരത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള സ്രഷ്ടാക്കള്‍ക്കും കലാകാരന്മാര്ക്കും മീഡിയ കമ്പനികള്‍ക്കും 30 ബില്യണ്‍ ഡോളറിലധികം നല്‍കിയതായി യുട്യൂബ് അറിയിച്ചിരുന്നു.
Also Read- SBI സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി; പുതുക്കിയ FD നിരക്കുകൾ പരിശോധിക്കാം
റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും സബ്സ്ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. മോസ്കോയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷം ട്വിറ്റര്‍, സ്നാപ് എന്നിവ സ്വീകരിച്ച താൽക്കാലിക നടപടികളെ പിന്തുടർന്നുകൊണ്ട് ഗൂഗിള്‍, യൂട്യൂബ് എന്നിവ റഷ്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അടുത്തിടെ നിര്‍ത്തി വെച്ചിരുന്നു.
"തുടര്‍നടപടിയെന്ന നിലയില്‍ റഷ്യയിലെ ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം, ചാനല്‍ സബ്സ്ക്രിപ്ഷനുകള്‍, സൂപ്പര്‍ ചാറ്റ്, മെർച്ചൻഡൈസ് എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് അധിഷ്ഠിത സേവനങ്ങള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന്'' യൂട്യൂബ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ, റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് തുടർന്നും റഷ്യയ്ക്ക് പുറത്തുള്ള വ്യൂവേഴ്സിൽ നിന്ന് സൂപ്പര്‍ ചാറ്റും വ്യാപാര വില്‍പ്പനയും ഉള്‍പ്പെടെയുള്ള പരസ്യങ്ങളിലൂടെയും പണമടച്ചുള്ള ഫീച്ചറുകള്‍ വഴിയും വരുമാനം നേടാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.