ടിക് ടോക്കിന് പകരമായി യൂ ട്യൂബ്ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആപ്പിന്റെ ബീറ്റ പതിപ്പിന്റെ പരീക്ഷണം ഉടൻ തുടങ്ങുമെന്ന് യൂട്യൂബ് അധികൃതർ അറിയിച്ചു. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാവുന്ന സംവിധാനമാണ് യൂട്യൂബ് ഷോർട്സ് എന്ന ആപ്പിലുള്ളത്. ടിക് ടോക്കിലേത് പോലെ ക്രിയേറ്റർ ടൂളും ഷോർട്സിലുണ്ടാകും.
അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്ന് ജൂണിലാണ് ഇന്ത്യ ടിക് ടോക് അടക്കം 58 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. ആ സമയത്ത് 12 കോടി ഉപയോക്താക്കളാണ് ഇന്ത്യയിൽ ടിക് ടോക്കിന് ഇന്ത്യയിലുണ്ടായിരുന്നത്. ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ടിക് ടോക് നിരോധനത്തിന് പിന്നാലെ ഒട്ടേറെ സ്വദേശി ആപ്പുകൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും എത്തിയിട്ടുണ്ട്. അവർക്ക് കൂടി കടുത്ത മത്സരം സൃഷ്ടിച്ചുകൊണ്ടാണ് യൂ ട്യൂബ് ഷോർട്സ് എത്തുക.
പല സമയത്തായി റെക്കോർഡ് ചെയ്ത വീഡിയോ ഒരൊറ്റ വീഡിയോ ആയി അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഷോർട്സിലുണ്ടാകും. 15 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോ ആപ്പിൽ നിന്നും നേരിട്ട് അപ്ലോഡ് ചെയ്യാം. അതേ സമയം ദൈർഘ്യം 15 സെക്കൻഡിൽ കൂടുകയാണെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോ ഗ്യാലറി മുഖേന ആപ്പിൽ അപ്ലോഡ് ചെയ്തു പോസ്റ്റ് ചെയ്യാം.
അമേരിക്കയിലെ സാങ്കേതിക മേഖലയിലെ വമ്പനായ ഒറക്കിളും ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസും കൈകോർക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് യൂ ട്യൂബ് തങ്ങളുടെ പുതിയ ആപ്പിനെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.