നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ സൂം ആപ്പിന് പണി കിട്ടിയോ? ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

  കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ സൂം ആപ്പിന് പണി കിട്ടിയോ? ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

  സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തില്‍ കഴിഞ്ഞ ക്വര്‍ട്ടറിനേക്കാള്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

  Zoom

  Zoom

  • Share this:
   കോവിഡ് കാലത്ത് ജനം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ പ്രചാരം നേടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം ആണ് സൂം. അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ കാലഘട്ടത്തില്‍ സും നേടിയത്. വാക്‌സിൽ ഉള്‍പ്പടെ വരികയും ബിസിനസുകളും, പഠനങ്ങളുമെല്ലാം പതിയെ ഓഫ് ലൈനിലേക്കും മാറുകയും ചെയ്യുമ്പോള്‍ സൂമിന് പ്രചാരം കുറയുമെന്ന് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

   എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി സൂം മൂന്നേറ്റം തുടരുകയാണ്. പുതുതായി പുറത്തുവന്ന ക്വട്ടര്‍ലി റിപ്പോര്‍ട്ട് പ്രകാരം 369 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് സൂമിന് ലഭിച്ചത്. എന്നാല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തില്‍ കഴിഞ്ഞ ക്വര്‍ട്ടറിനേക്കാള്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

   സൂമിന്റെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. മികച്ച ലാഭത്തിന്റെ കണക്കുകള്‍ പുറത്ത് വന്നതോടെ കമ്പനിയുടെ ഷെയര്‍ 9 ശതമാനത്തോളം ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴും കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ എക്കാലത്തെയും മികച്ച വിലയേക്കാളും കുറഞ്ഞു തന്നെയാണ് സൂമിന്റെ ഷെയര്‍ മൂല്യം.

   സൂമിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ കുറഞ്ഞു വരുന്നു എന്ന് കണക്ക് അടുത്തിടെ പുറത്ത് വന്നതോടെയാണ് ഷെയര്‍ വിലയില്‍ കുറവ് വരാന്‍ തുടങ്ങിയത്. വാക്‌സില്‍ കൂടുതല്‍ പേരിലേക്ക് എത്തുകയും ജനജീവിതം കൊറോണക്ക് ശേഷം സാധാരണ രീതിയില്‍ ആവുകയും ചെയ്യുന്നതോടെ സൂമിന്റെ പ്രാചാരം നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു ഇതിന് കാരണം. ഒക്ടോബറില്‍ എക്കാലത്തെയും മികച്ച മൂല്യം രേഖപ്പെടുത്തിയ ശേഷം 30 ശതമാത്തോളം താഴേക്ക് പോയത് ഇക്കാരണത്താല്‍ ആയിരുന്നു. ഇപ്പോഴും 2019 അവസാനത്തേക്കാള്‍ അഞ്ച് മടങ്ങ് ഉയര്‍ന്നു തന്നെയാണ് സൂമിന്റെ ഷെയര്‍ വാല്യു ഉളളത്.

   You may also like:Explained| ഇന്റർനെറ്റിലെ 192.168.0.1. എന്താണ്? ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയേണ്ടേ?

   467,100 ഉപഭോക്താക്കളാണ് ജനുവരിയില്‍ അവസാനിച്ച ക്വാര്‍ട്ടിറില്‍ സൂമിന് ഉണ്ടായിരുന്നത്. ഒക്ടോബറില്‍ അവസാനിച്ച ക്വാര്‍ട്ടറനേക്കാള്‍ 33,400 ഉപഭോക്താക്കളുടെ വര്‍ദ്ധനവാണിത്. എന്നാല്‍ കൊറോണ കാലഘട്ടം ഉള്‍പ്പെടുന്ന കഴിഞ്ഞ മൂന്ന് ക്വാര്‍ട്ടറുകളായി സബ്‌സ്‌ക്രൈബ് ചെയ്തവരുടെ വര്‍ദ്ധവന് 63,500 ല്‍ നിന്ന് 183,500 മാത്രമാണ്.

   You may also like:മൊബൈൽ ഫോണുകളിലെ കേമന്മാർ; ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്ത് സ്മാർട്ട്‌ഫോണുകൾ

   സൂമിനെ സബന്ധിച്ചിടത്തോളം മികച്ച വര്‍ഷമാണ് കടന്ന് പോയത്. എല്ലാ നല്ല കാര്യങ്ങളും ഒരിക്കല്‍ അവസാനിക്കേണ്ടി വരും- ന്യൂക്ലിയസ് റിസേര്‍ച്ച് അനലിസ്റ്റായ ട്രിവോര്‍ വൈറ്റ് പറയുന്നു. അടുത്ത കാലത്ത് സൂമിനുണ്ടായതിന് സമാനമായ വളര്‍ച്ച ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

   എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മേഖലയില്‍ അറിയപ്പെടുന്ന കമ്പനിയായി കൊവിഡിന് പിന്നാലെ സൂം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് വരെയുള്ള സബ്‌സ്‌ക്രൈബേഴ്‌സിനേക്കാൾ ആറ് മടങ്ങ് വര്‍ദ്ധനവാണ് കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായിട്ടുള്ള കമ്പനിക്ക് ഇതുവരെയുണ്ടായിട്ടുള്ളത്. വരുമാനം ആകട്ടെ നാല് മടങ്ങ് വര്‍ദ്ധിച്ച് 2.65 ബില്ല്യണ്‍ ഡോളറായും ഉയര്‍ന്നു.

   ഏറ്റവും പുതിയ ക്വാര്‍ട്ടറില്‍ 882 മില്യണ്‍ ഡോളറാണ് സൂം വരുമാനമായി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണിത്. 260 മില്യണ്‍ ഡോളര്‍ ലാഭം കഴിഞ്ഞ ക്വര്‍ട്ടറില്‍ കമ്പനി ഉണ്ടാക്കി. ഇതേ കാലഘട്ടത്തിലെ കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടറില്‍ ലാഭം വെറും 15 മില്യണ്‍ ഡോളറായിരുന്നു.

   കോവിഡിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിന് പഴയ പ്രചാരം ഉണ്ടാകില്ലെന്ന് മനസിലാക്കി പുതിയ മേഖലയിലേക്കും കമ്പനി ചുവട് വക്കുന്നുണ്ട്. വോയിസ് കോളുകള്‍ക്ക് മാത്രമായുള്ള ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസ് അത്തരം ഒന്നാണ്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന 10,700 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നും അവരില്‍ കൂടുതലും തങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് സബ്‌സ്‌ക്രൈബ് ചെയ്തവരാണെന്നും കമ്പനി പറഞ്ഞു.

   കോവിഡിന് ശേഷവും വീഡിയോ കോണ്‍ഫ്രന്‍സിംഗ് പ്രധാന ആശയവിനിമയോപാധിയായി തുടരുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ കെല്ലി സ്റ്റെക്കിള്‍ ബെര്‍ഗ് പറയുന്നു, ജോലിയിലും , പഠനത്തിലും, ഒത്തു കൂടലുകള്‍ക്കുമെല്ലാം പുതിയ രീതി ആളുകള്‍ പരിചയിച്ച് കഴിഞ്ഞു. അതു കൊണ്ടു തന്നെ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകാനിടയില്ല കെല്ലി വിശദീകരിച്ചു.

   ഓഫീസുകള്‍ തുറന്നെങ്കിലും ഇപ്പോഴും വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം പല കമ്പനികളും നല്‍കുന്നുണ്ട് കൂടാതെ സൂം വഴിയുള്ള ബിസിനസ് മീറ്റിംഗുകള്‍ ഫലപ്രഥമാണെന്ന് തെളിഞ്ഞതിനാല്‍ ഭാവിയിലും യത്രകള്‍ ഒഴിവാക്കാനായി ഇത് തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ബിസിനസ് വിപുലീകരണത്തിനായി ചില കമ്പനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ചും സൂം ആലോചിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}