ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളില്‍ ലംഘനം ഉണ്ടായി എന്ന് കാണിച്ച് വീഡിയോ കോള്‍ ആപ്പായ സൂമിന് എതിരെ നല്കിയ കേസില്‍ കമ്പനിക്ക് തിരിച്ചടി. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡിന്‍ മുതലായ കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കര്‍മാര്‍ക്ക് സൂം മീറ്റിങ്ങുകളില്‍ തടസ്സം സൃഷ്ടിക്കാന്‍ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരായ പരാതികൾ.
85 ദശലക്ഷം ഡോളറാണ് (ഏകദേശം 632 കോടി രൂപ) സൂം പിഴയിനത്തില്‍ കെട്ടേണ്ടത്. കൂടാതെ, സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുമെന്നും കേസിന്റെ ഒത്തു തീര്‍പ്പില്‍ കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയല്‍ ചെയ്ത പ്രാരംഭ ഒത്തുതീര്‍പ്പ് ഉടമ്പടിയ്ക്ക് കാലിഫോര്‍ണിയയിലെ സാന്‍ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്ട് ജഡ്ജായ ലൂസി കോഹ് യുടെ അംഗീകാരം ലഭിക്കണം.
നിര്‍ദ്ദിഷ്ട ശ്രേണിയില്‍പ്പെട്ട സൂം ആപ്പിന്റെ സബ്സ്ക്രൈബര്‍മാര്‍ക്ക് അവരുടെ പ്രധാന സബ്സ്ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കില്‍ 25 ഡോളര്‍, ഏതാണോ ഉയര്‍ന്ന തുക എന്നാല്‍ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവര്‍ക്ക് 15 ഡോളര്‍ വരെയുമാണ് റീഫണ്ട് ഇനത്തില്‍ ലഭിക്കുക. മറ്റ് നിബന്ധനകളായി, സൂം ഉപയോക്താക്കള്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന മറ്റ് ആരങ്കിലുമോ പ്രസ്തുത മീറ്റിങ്ങില്‍ ഏതെങ്കിലും തേഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഇത് സംബന്ധിച്ച് സൂം മുന്നറിയിപ്പ് നല്‍കേണ്ടതാണ്. കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രത്യേക പരിശീലനവും നല്‍കുമെന്നും സൂം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒത്ത് തീര്‍പ്പ് സംബന്ധിച്ച നടപടികളില്‍ തെറ്റ് സംഭവിച്ചു എന്നത് സാന്‍ ഹവ്സേ ആസ്ഥാനമായ കമ്പനി നിഷേധിച്ചു.
'ഞങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്പനി ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നത്. ഞങ്ങളുടെ ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രാധാനം, അതിനെ ഗൗരവത്തോടെ തന്നെ കാണുന്നു,' ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൂം പറയുന്നു.
കോഹ് മാര്‍ച്ച് 11 ന് പരാതിക്കാരെ കരാര്‍ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം തേടാന്‍ അനുവദിച്ചതിന് ശേഷമാണ് ശനിയാഴ്ച ഒത്തുതീര്‍പ്പില്‍ എത്തിയത്. ഉയര്‍ന്ന ശ്രേണിയിലുള്ള വരിക്കാരില്‍ നിന്നും സബ്സ്ക്രിപ്ഷന് ഇനത്തില്‍ സൂം ഏകദേശം 1.3 ലക്ഷം കോടി ഡോളറാണ് ശേഖരിച്ചത്. അതിനാല്‍ അന്യായക്കാരുടെ അഭിഭാഷകന് കോടതി വ്യവഹാര ചെലവടക്കമുള്ള ന്യായമായ തുക എന്ന നിലയിലാണ് 85 ദശ ലക്ഷം ഡോളര്‍ ഒത്തു തീര്‍പ്പായി അവകാശപ്പെട്ടത്. വ്യവഹാര ഫീസ് ഇനത്തില്‍ 21.25 ദശ ലക്ഷം ഡോളറാണ് അവര്‍ ആവശ്യപ്പെട്ടത്.
സൂം മീറ്റുങ്ങുകളില്‍ അതിക്രമിച്ച് കടന്ന് കയറി മീറ്റിങ്ങില്‍ പങ്കെടുക്കുന്നവരെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും വംശീയ അധിക്ഷേപ ഭാഷ്യം ഉപയോഗിക്കുകയും അസ്വസ്ഥതയുളവാക്കുന്ന മറ്റ് ദൃശ്യങ്ങള്‍ കാണിക്കുയും തുടങ്ങിയവ പ്രവൃത്തികളാണ് സൂംബോംബിങ്ങില് സംഭവിക്കുന്നത്.
ഒത്തുതീര്‍പ്പ് വിധി പ്രസ്താവിക്കുന്നതിനിടെ കോഹ്, സൂം, സൂംബോംബിങ്ങിനു നേരെ 'സാധാരണയായി' പ്രതിരോധശക്തിയുളളതാണന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ഡീസന്‍സി ആക്ടിലെ ഭാഗം 230 ചൂണ്ടിക്കാട്ടി പ്രസ്ഥാവിച്ചു. അത് ഓണ്‍ലൈന്‍ വേദികളിലെ ഉപയോക്തൃ ഉള്ളടക്കങ്ങളെ സംരക്ഷിക്കുന്നതിനെ ചുമതലപ്പെടുത്തുന്നു. കോവിഡ് 19 മഹാമാരി മൂലം ഒട്ടേറെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയ അവസ്ഥയിലാണ് സൂമിന്റെ ജനപ്രീതി വര്‍ദ്ധിച്ചത്.
ജനുവരി 2020ല്‍ ഉണ്ടായിരുന്ന 81,900 ഉപഭോക്താക്കള്‍ക്ക് പുറമേ എപ്രില്‍ 2021 ആയപ്പോള്‍ കൂടുതലായി 10 ജോലിക്കാര്‍ ഉള്‍പ്പെടെ സൂമിന് 497,000 ഉപഭോക്താക്കളാണുളളത്. അതേസമയം, കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് ലഭിക്കുകയും അവര്‍ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും തിരികെ പോകാനും തുടങ്ങുമ്പോള്‍ സൂമിന്റെ ഉപയോഗം പതിയെ താഴേക്ക് വരും എന്നാണ് കണക്കാക്കുന്നത്.
കാലിഫോര്‍ണിയയുടെ വടക്കന്‍ ജില്ലയിലെ, യുഎസ് ഡിസ്ട്രിക്ട് കോടതിയിലാണ്, സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് ഐഎന്‍സി സ്വകാര്യതാ അന്യായ കേസ് ഫയല്‍ ചെയ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Zoom, Zoom Meeting, Zoom video privacy