പ്രമുഖ വീഡിയോ കോൾ കമ്പനിയായ സൂമിന്റെ സുരക്ഷാ വീഴ്ചകൾ പുറത്തുവരുന്നു. ഇന്റർനെറ്റ് സെക്യൂരിറ്റി വിദഗ്ദ്ധനാണ് സ്വകാര്യമായ 15000-ലേറെ സൂം വീഡിയോകൾ ചോർന്നതായി വിശദീകരിച്ചത്. ഇതിൽ നഗ്നചിത്രങ്ങൾ, കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ, തെറാപ്പി സെഷനുകൾ, ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. സൂം വീഡിയോകൾ ഇന്റർനെറ്റിൽ ഏതൊരാൾക്കും സെർച്ച് ചെയ്യാനും കാണാനും സാധിക്കുമെന്നാണ് കണ്ടെത്തൽ.
കൊറോണ വൈറസ് മഹാാമാരിയെ തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുള്ള അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ദശലക്ഷകണക്കിന് ആളുകൾ വീട്ടിലിരുന്നു വ്യാപകമായി സൂം വീഡിയോ കോൾ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൂമിന്റെ വലിയ സുരക്ഷാ വീഴ്ച പുറത്തുവരുന്നത്.
2019 ഡിസംബറിൽ ഒരുകോടി ഉപയോക്താക്കളാണ് സൂമിന് ഉണ്ടായിരുന്നതെങ്കിൽ 2020 മാർച്ചിൽ അത് 20 കോടിയായി ഉയർന്നു. ഇതോടെയാണ് ഹാക്കർമാർ സൂമിനെ ലക്ഷ്യമിടാൻ തുടങ്ങിയതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
വീഡിയോകളിൽ ഉപയോക്താക്കളുടെ പേരുകളും ഫോൺ നമ്പറുകളും, ഒറ്റയ്ക്കുള്ള തെറാപ്പി സെഷനുകൾ, ടെലിഹെൽത്ത് പരിശീലന സെഷനുകൾ, ചെറുകിട ബിസിനസ് ധനകാര്യ മീറ്റിംഗുകൾ എന്നിവയും ഉൾപ്പെടുന്നു, അതിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുഖങ്ങൾ, ശബ്ദങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ എന്നിവയും വെളിപ്പെടുന്നുണ്ട്.
ബ്രസീലിയൻ മെഴുക് എങ്ങനെ ഉപയോഗിക്കാമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന വീഡിയോകളിൽ നഗ്ന ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്.
You may also like:പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു [PHOTO]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]ലോക്ക്ഡൗൺ ആഘോഷിക്കാൻ ഇറങ്ങിയ നായാട്ടു സംഘത്തിന്റെ തോക്കുകൾ പിടിച്ചെടുത്തു [NEWS]ഓൺപ്പൺ ക്ലൌഡ് സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്ന ഒരു സൌജന്യ ഓൺലൈൻ സെർച്ച് എഞ്ചിൻ വഴിയാണ് സ്വകാര്യത-സോഫ്റ്റ്വെയർ ഡിസ്കണക്റ്റിന്റെ ചീഫ് ടെക്നോളജി ഓഫീസർ പാട്രിക് ജാക്സൺ ഇന്റർനെറ്റിൽ ചോർന്ന സൂം വീഡിയോകൾ കണ്ടെത്തിയത്. 'ഇത് ആർക്കും അത്രപെട്ടെന്ന് കാണാനാകാത്ത കാര്യമാണ്. ഈ വീഡിയോകൾ പബ്ലിക്കിന് ലഭ്യമാകുമെന്ന കാര്യം സൂം ഉപയോഗിക്കുന്നവർക്ക് അറിയില്ലെന്നാണ് സംശയിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
വീഡിയോകൾ സൂം വഴി റെക്കോർഡുചെയ്തുവെന്നും തുടർന്ന് ദുർബലമായ പാസ്വേഡ് ഹാക്ക് ചെയ്യപ്പെടുന്നതുവഴി ചോർത്തപ്പെടുകയുമാണ് ചെയ്യുന്നത്. ആമസോൺ ബക്കറ്റുകൾ പോലുള്ള ഒരു പ്രത്യേക ഓൺലൈൻ സ്റ്റോറേജിൽ സേവ് ആകുകയോ അല്ലെങ്കിൽ YouTube, Vimeo എന്നിവയിൽ അപ്ലോഡുചെയ്യപ്പെടുകയോ ആണ് ചെയ്യുന്നത്. വീഡിയോകൾ പിന്നീട് ഓൺലൈനിൽ സെർച്ച് ചെയ്യാനും കാണാനും ഡൌൺലോഡ് ചെയ്യാനും സാധിക്കും. ജാക്സൺ നടത്തിയ അന്വേഷണത്തിൽ 15,000 ത്തിലധികം സൂം വീഡിയോകൾ കണ്ടെത്തി.
സ്ഥിരമായി സൂം വീഡിയോ കോളുകൾ റെക്കോർഡുചെയ്യുന്നില്ലെങ്കിലും, പങ്കെടുക്കുന്നവരുടെ സമ്മതമില്ലാതെ ചിലപ്പോഴെങ്കിലും കോൾ ഹോസ്റ്റുകളെ റെക്കോർഡുചെയ്യാനും സൂമിന്റെ സെർവറുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ സേവ് ചെയ്യുകയുമാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും, ഒരു റെക്കോർഡിംഗ് ആരംഭിച്ചതായി പങ്കെടുക്കുന്നവരെ അറിയിക്കുന്നവരുണ്ട്.
സൂം വീഡിയോ ഓൺലൈനിൽ പരസ്യമായി ലഭിക്കുമെന്ന വിവരം പുറത്തുവന്നതോടെ നിരവധി ഉപയോക്താക്കൾ ആശങ്കയുമായി രംഗത്തെത്തി. കമ്പനിക്കുള്ളിൽ നടത്തിയ മീറ്റിങ്ങ് പുറത്തിടരുതെന്ന് ആവശ്യപ്പെട്ട് ഡോഗ്-ട്രെയിനിംഗ് കമ്പനിയായ പീസ് ഓഫ് മൈൻഡ് കാനൈനിന്റെ ഉടമ ജാക്ക് ക്രാൻ സൂമിനോട് അഭ്യർഥിക്കുന്നു.
എന്നാൽ വീഡിയോകൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നാണ് സൂം അവകാശപ്പെടുന്നത്. മീറ്റിംഗിൽ തന്ത്രപ്രധാനമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കാനും മീറ്റിംഗ് പങ്കാളികളുമായി വളരെ സുതാര്യമായി കോളിൽ പങ്കെടുക്കാൻ നിർദേശിക്കണമെന്നും ഉപയോക്താക്കളോട് ആവശ്യപ്പെടാറുണ്ടെന്ന് സൂം വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
അതേസമയം ഉപയോക്താക്കളുടെ വെബ്ക്യാമും അവരുടെ മൈക്രോഫോണും ഹാക്ക് ചെയ്യാൻ അനുവദിക്കുന്ന രണ്ട് ന്യൂനതകൾ കണ്ടെത്തിയതായി മുൻ എൻഎസ്എ ഹാക്കർ ഏപ്രിൽ ഒന്നിന് ടെക്ക്രഞ്ചിനോട് പറഞ്ഞിരുന്നു.
അതിനിടെ സ്വകാര്യത ലംഘിച്ചുവെന്ന് ആരോപിച്ച് ഉപയോക്താക്കൾ സൂമിനെതിരെ രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്പനി നിലവിൽ ന്യൂയോർക്ക് അറ്റോർണി ജനറലും എഫ്ബിഐയും അന്വേഷിക്കുന്നുണ്ടെന്നും വാർത്ത പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി സൂം വ്യക്തമാക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സുരക്ഷ, സ്വകാര്യത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരിക്കും കമ്പനിയുടെ എല്ലാ എഞ്ചിനീയറിംഗ് വിഭവങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സൂം വക്താവ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.