• HOME
  • »
  • NEWS
  • »
  • money
  • »
  • 12 ഭാഷകളിലേക്ക് തത്സമയ വിവർത്തനവുമായി Zoom; ആപ്പിന്റെ പുതിയ സവിശേഷതകൾ

12 ഭാഷകളിലേക്ക് തത്സമയ വിവർത്തനവുമായി Zoom; ആപ്പിന്റെ പുതിയ സവിശേഷതകൾ

സൂമില്‍ എത്താന്‍ പോകുന്ന അടുത്ത പ്രധാന മാറ്റം വൈറ്റ്ബോര്‍ഡ് സവിശേഷത സംബന്ധിച്ചാണ്. വൈറ്റ്ബോര്‍ഡ് സവിശേഷത ഒരു ഡിജിറ്റല്‍ ക്യാന്‍വാസായി പ്രവര്‍ത്തിക്കുന്നു.

  • Share this:
    തങ്ങളുടെ വീഡിയോ മീറ്റിങ്ങുകള്‍ കൂടുതല്‍ ഉത്പാദനക്ഷമമാക്കുന്നതിനും, വിദൂര ജോലി സംസ്‌കാരത്തെ മെച്ചപ്പെടുത്തുന്നതിനും വേണ്ടി സൂം നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. സൂം കോളുകളില്‍ ഉടന്‍ തന്നെ വിവിധ ഭാഷകളിലേക്കുള്ള തത്സമയ വിവര്‍ത്തനവും പകര്‍ത്തെഴുത്തും അവതരിപ്പിക്കുമെന്നാണ് തങ്ങളുടെ വാര്‍ഷിക സമ്മേളനമായ സൂംടോപ്പിയയില്‍ സൂം പ്രഖ്യാപിച്ചത്. പുതിയ തത്സമയ വിവര്‍ത്തന സംവിധാനം വീഡിയോ കോളുകളിലെ ഭാഷാ പ്രതിബന്ധം ഇല്ലാതെയാക്കാന്‍ സഹായിക്കും. 12 ഭാഷകളിലേക്കുള്ള തത്സമയ വിവര്‍ത്തന സംവിധാനം അടുത്ത വര്‍ഷം നിലവില്‍ വരും. അതിനൊപ്പം മറ്റു ചില സവിശേഷതകളും പ്രഖ്യാപിച്ചിട്ടുണ്ട്.

    സംസാരിക്കുന്ന ആള്‍ പറയുന്നത് രേഖകളിലേക്ക് മാറ്റുന്നതിന് സൂം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള ആല്‍ഗരിതങ്ങളും മെഷീന്‍ ലേണിങ്ങ് (എംഐ) സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുക. 'ഞങ്ങള്‍ സൂമിന്റെ യാന്ത്രിക പകര്‍ത്തെഴുത്ത് 30 ഭാഷകളിലേക്ക് വികസിപ്പിക്കാനും തത്സമയ വിവര്‍ത്തനം 12 ഭാഷകളിലേക്ക് ഉള്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്' എന്നാണ് കമ്പനി തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.കൈറ്റ്സ് എന്ന വിവര്‍ത്തന കമ്പനി സൂം സ്വന്തമാക്കിയതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് തത്സമയ വിവര്‍ത്തന സംവിധാനത്തിനെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. ജെര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് ആയ കൈറ്റ്സ് ജൂണിലാണ് സൂം സ്വന്തമാക്കിയത്. എന്നാല്‍ വില ഇതുവരെ പുറത്തറിയിച്ചിട്ടില്ല.ഇസൂമില്‍ എത്താന്‍ പോകുന്ന അടുത്ത പ്രധാന മാറ്റം വൈറ്റ്ബോര്‍ഡ് സവിശേഷത സംബന്ധിച്ചാണ്. വൈറ്റ്ബോര്‍ഡ് സവിശേഷത ഒരു ഡിജിറ്റല്‍ ക്യാന്‍വാസായി പ്രവര്‍ത്തിക്കുന്നു. ത് വിദൂരമായി ജോലി ചെയ്യുന്നവരെയും ഓഫീസില്‍ ജോലി ചെയ്യുന്നവരെയും ഒരു സാങ്കല്‍പ്പിക വൈറ്റ് ബോര്‍ഡിന്റെ സഹായത്തോടെ പരസ്പര പ്രവര്‍ത്തനം നടത്തുന്നതിന് സഹായിക്കുന്നു.

    സൂം പറയുന്നത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കളെ 'ഒരുപാട് തരത്തിലുള്ള ഉപകരണങ്ങള്‍' ഉപയോഗിക്കുന്നതിന് സഹായിക്കുന്നു എന്നാണ്. 'ഓക്യുലസ് ഹൊറൈസണ്‍സ് വര്‍ക്ക്റൂമുകളുടെ ഏകീകരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിന്നുള്ള ഓക്യുലസുമായി ഞങ്ങള്‍ സംഘടിക്കുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഒരു യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സാങ്കല്‍പ്പിക ചുറ്റുപാടിലിരുന്ന് വൈറ്റ്ബോര്‍ഡ് ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു,' ബ്ലോഗ് പോസ്റ്റില്‍ സൂം അവകാശപ്പെടുന്നു.ജീവനക്കാരെ ഡെസ്‌ക് റിസര്‍വ് ചെയ്തു വെയ്ക്കുന്നതിന് സഹായിക്കുന്ന ഒരു പുതിയ സവിശേഷതവും സൂം പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ട് ഡെസ്‌കിങ്ങ് എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. ഇതുപയോഗിച്ച് ഡെസ്‌ക് റിസര്‍വ്വ് ചെയ്ത് ഉപയോഗിക്കാനും തങ്ങളുടെ ഓഫീസില്‍ ഇരുന്ന് ഒരു പാരസ്പര്യ ഭൂപടം ഉപയോഗിക്കാനും പുതിയ സവിശേഷത ഉപയോക്താവിനെ സൗകര്യപ്പെടുത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ സവിശേഷത ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സൂം റൂമിന്റെ സ്മാര്‍ട്ട് ഗാലറി ഉപയോഗിച്ച്, ഇന്‍-റൂം പങ്കാളികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ വലുപ്പത്തിലുമുള്ള വ്യക്തിഗത മീറ്റിങ്ങ് സ്ഥലങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സൂം വിഡ്ജറ്റ്, സൂം ഫോണ്‍, സൂം ചാറ്റിന്റെ ഹഡ്ഡില്‍ വ്യൂ, സൂം ആപ്പ്സ് തുടങ്ങിയവയാണ് കമ്പനി മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്ന മറ്റ് സംവിധാനങ്ങള്‍ എന്നാണ് ഗാഡ്ജറ്റ് റിപ്പോര്‍ട്ട് ചെയ്തത്.
    Published by:Jayashankar AV
    First published: