• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാപ്പ് ചോദിച്ച് സുക്കര്‍ബര്‍ഗിന്‍റെ പത്രപരസ്യം

News18 Malayalam
Updated: April 2, 2018, 10:06 PM IST
മാപ്പ് ചോദിച്ച് സുക്കര്‍ബര്‍ഗിന്‍റെ പത്രപരസ്യം
News18 Malayalam
Updated: April 2, 2018, 10:06 PM IST
കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ മാപ്പ് അപേക്ഷിച്ച് സുക്കർബർഗിന്റെ പത്രപരസ്യം. അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അമേരിക്കയിലെയും ബ്രിട്ടണിലെയും പ്രമുഖ പത്രങ്ങളിലാണ് ഫേസ്ബുക്ക് സ്ഥാപകൻ മുഴുവൻപേജ് പത്രപരസ്യത്തിലൂടെ മാപ്പപേക്ഷിച്ചത്. നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്തരായിരുന്നു. ഞങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ ഞങ്ങളിത് അർഹിക്കുന്നില്ലെന്ന വരികളോടെയാണ് പത്രപരസ്യം ആരംഭിക്കുന്നത്. വിശ്വാസ്യത ഇടിഞ്ഞതോടെ ഫേസ്ബുക്കിന്റെ വിപണിമൂല്യവും വൻതോതിൽ ഇടിഞ്ഞിരുന്നു. ഒരാഴ്ചക്കിടെ ഫേസ്ബുക്കിന് ഏകദേശം 75 ബില്ല്യൺ ഡോളർ നഷ്ടമാണ് സംഭവിച്ചത്.
First published: March 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...