• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്കിലെ ചാരന്‍മാരെ കണ്ടെത്താന്‍ സുക്കര്‍ബര്‍ഗ്


Updated: April 2, 2018, 9:33 PM IST
ഫേസ്ബുക്കിലെ ചാരന്‍മാരെ കണ്ടെത്താന്‍ സുക്കര്‍ബര്‍ഗ്

Updated: April 2, 2018, 9:33 PM IST
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയാ സ്ഥാപനമാണ് ഫേസ്ബുക്ക്. ഫേസ്ബുക്കില്‍നിന്ന് വിവരങ്ങള്‍ പുറത്തുപോകുന്നതായി അടുത്തിടെയാണ് വാര്‍ത്ത വന്നത്. ഏതായാലും സംഗതി സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ 'രഹസ്യപൊലീസിനെ' നിയോഗിച്ചിരിക്കുകയാണ് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ സോണിയ അഹൂജയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യപൊലീസായി പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷം ഒരു മീറ്റിങ്ങിനിടെ വിവരങ്ങള്‍ സ്ക്രീന്‍ഷോട്ടായി ചോര്‍ത്തിയയാളെ രഹസ്യപൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഫേസ്ബുക്കിലെ പുതിയ തന്ത്രങ്ങളെക്കുറിച്ചും, പുതിയതായി അവതരിപ്പിക്കുന്ന ഫീച്ചറുകളെക്കുറിച്ചും ആഴ്ചതോറുമുള്ള മീറ്റിങില്‍ സുക്കര്‍ബര്‍ഗ് അറിയിക്കാറുണ്ട്. ഫേസ്ബുക്ക് അസ്ഥാനത്തെ ആയിരകണക്കിന് ജീവനക്കാര്‍ ഈ മീറ്റിങില്‍ പങ്കെടുക്കാറുണ്ട്. സുക്കര്‍ബര്‍ഗിന്‍റെ ആഴ്ച മീറ്റിങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ ചോര്‍ന്നതോടെയാണ് രഹസ്യപൊലീസ് സംഘത്തെ നിയമിക്കാന്‍ കമ്പനി തയ്യാറായത്.

 
First published: March 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍