ടിക് ടോക്കിന് പകരമുള്ള റീല്‍സും ഹിറ്റായി; ഇതോടെ സുക്കര്‍ബര്‍ഗിനെ തേടി മറ്റൊരു റെക്കോഡും

ഇന്‍സ്റ്റഗ്രാം റീല്‍സ് പുറത്തിറക്കിയതോടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തിയിലും വൻ വർധനവ്

News18 Malayalam | news18-malayalam
Updated: August 8, 2020, 4:25 PM IST
ടിക് ടോക്കിന് പകരമുള്ള റീല്‍സും ഹിറ്റായി; ഇതോടെ സുക്കര്‍ബര്‍ഗിനെ തേടി മറ്റൊരു റെക്കോഡും
Zuckerberg
  • Share this:
ടിക് ടോക്കിന് പകരം വീഡിയോകള്‍ പങ്കുവെയ്ക്കാനായി ഇന്‍സ്റ്റഗ്രാം റീല്‍സ് പുറത്തിറക്കിയതോടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തിയിലും വൻ വർധനവ്. പതിനായിരം കോടി ഡോളര്‍ ആസ്ഥി എന്ന റെക്കോഡാണ് സുക്കര്‍ബർഗ് കടന്നത്. ഇതോടെ ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ് ബസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവര്‍ക്കൊപ്പം സുക്കര്‍ബര്‍ഗും പതിനായിരം കോടി ക്ലബില്‍ ഇടംനേടി.

റീല്‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരി വില ആറു ശതമാനത്തോളം ഉയര്‍ന്നു. ടിക്ക് ടോക്കിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകളാണ് റീല്‍സിലൂടെ പങ്കുവെയ്ക്കാന്‍ കഴിയുക. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചര്‍ റീല്‍സിലുണ്ട്.


ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യാനുള്ള സംവിധാനം പുതിയ ഫീച്ചറിലുണ്ട്. ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച്‌ പുതിയ വീഡിയോ നിര്‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്. ബ്രസീലിലാണ് റീൽസ് ആദ്യമായി പരീക്ഷിച്ചത്. കേന്ദ്രസർക്കാർ ടിക് ടോക് നിരോധിച്ചതോടെയാണ് റീൽസ് ഇന്ത്യയിലും പ്രവർത്തനം ആരംഭിച്ചത്.
Published by: user_49
First published: August 8, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading