• HOME
  • »
  • NEWS
  • »
  • money
  • »
  • കിറ്റെക്സ് യൂണിറ്റിനായി തെലങ്കാനയിലെ സ്ഥലമേറ്റെടുക്കൽ; എതിര്‍പ്പുമായി കർഷകർ

കിറ്റെക്സ് യൂണിറ്റിനായി തെലങ്കാനയിലെ സ്ഥലമേറ്റെടുക്കൽ; എതിര്‍പ്പുമായി കർഷകർ

ഏക്കറിന് 50 ലക്ഷം രൂപ വിപണി വിലയുള്ളപ്പോൾ സർക്കാർ തങ്ങൾക്ക് ഏക്കറിന് 10 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് കർഷകർ പറയുന്നു

  • Share this:

    ഹൈദരാബാദ്: കിറ്റെക്സിന്റെ കുട്ടികളുടെ വസ്ത്ര നിർമാണ യൂണിറ്റിന്റെ വിപുലീകരണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ എതിർത്ത് തെലങ്കാനയിലെ കർഷകർ. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഗീസുഗൊണ്ടയിലെ ശയാംപേട്ട് ഹവേലിയിലെ കർഷകരാണ് എതിർപ്പുമായി രംഗത്ത് വന്നത്. ഏക്കറിന് 50 ലക്ഷം രൂപ വിപണി വിലയുള്ളപ്പോൾ സർക്കാർ തങ്ങൾക്ക് ഏക്കറിന് 10 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് കർഷകർ പറയുന്നു.

    Also Read- സ്വർണമല്ല, സ്ത്രീകൾക്ക് കൂടുതൽ താത്പര്യം റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന് പഠനം

    ഗീസുഗൊണ്ട, സംഗേം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിനായി സംസ്ഥാന സർക്കാർ അനുവദിച്ച 1200 ഏക്കറിൽ പ്രവർത്തനം തുടങ്ങിയ രണ്ട് യൂണിറ്റുകളിലൊന്നാണ് കിറ്റെക്സിന്റേത്.  187 ഏക്കർ അനുവദിച്ചെങ്കിലും വാസ്തുവിന് അനുസൃതമായി അതിന്റെ കോമ്പൗണ്ട് ഭിത്തി പുനഃക്രമീകരിക്കാൻ 13.29 ഏക്കർ കൂടി അനുവദിക്കണമെന്ന് കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചു.

    Also Read- iPhone തമിഴ്നാടിനു പിന്നാലെ കർണാടകയിലും ആപ്പിൾ ഐഫോൺ ഫാക്ടറി;ഒരു ലക്ഷം തൊഴിലവസരങ്ങൾ

    കമ്പനിയുടെ അഭ്യർത്ഥന മാനിച്ച്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒരു സംഘം ശനിയാഴ്ച ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും തങ്ങളുടെ കൈവശമുള്ളപ്പോൾ അഞ്ച് വർഷം മുമ്പ് തങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ സർക്കാർ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ നടപടി തടസ്സപ്പെടുത്തുകയായിരുന്നു.

    Published by:Rajesh V
    First published: