കൊച്ചി: തെലങ്കാന സർക്കാരും കിറ്റക്സ് ഗ്രൂപ്പും തമ്മിൽ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. 2 പദ്ധതികളിലാണ് കരാർ. നിക്ഷേപത്തിന് സബ്സിഡി ഉൾപ്പെടെയാണ് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന സർക്കാർ നൽകിയിരിക്കുന്നത്.
കിറ്റക്സ് കമ്പനിയിലെ തുടർച്ചയായ ഉദ്യോഗസ്ഥ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്. കിറ്റെക്സ് എം ഡി സാബു എം ജേക്കബ് നേതൃത്വത്തിൽ ഹൈദരാബാദിൽ എത്തി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് തെലങ്കാന വ്യവസായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും സാബു എം ജേക്കബും ധാരണാപത്രത്തിൽ ഒപ്പിട്ടത്.
വാറങ്കൽ മെഗാ ടെക്സ്റ്റൈൽസ് പാർക്ക്, ഹൈദരാബാദിലെ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലെ നിക്ഷേപ കരാറാണ് ഒപ്പിട്ടത്. മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ 4000 തൊഴിലവസരങ്ങളാണ് കിറ്റക്സിന്റെ വാഗ്ദാനം. എം ഒ യു ഒപ്പിടുന്നതിനു മുൻപ് തെലങ്കാന വ്യവസായ മന്ത്രി എം ടി രാമറാവുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തെലങ്കാന സർക്കാർ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് എം ടി രാമറാവു ഉറപ്പുനൽകിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് വധഭീഷണി
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എം എൽ എക്ക് വധഭീഷണി. കിറ്റക്സ് കമ്പനിക്കെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്നാണ് കത്ത് വന്നത്. ഭീഷണിക്കത്ത് എംഎൽഎയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസിലേക്ക് ഭീഷണി കത്ത് എത്തിയത്. അബ്ദുൽ റഹ്മാൻ എന്ന ആളുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. വെങ്ങോല സ്വദേശിയാണെന്നും ഐഎസിൽ പ്രവർത്തിക്കുന്ന ആളാണെന്നും കത്തിൽ പറയുന്നുണ്ട്.
Also Read-
പാലായിലേക്കുള്ള രാഷ്ട്രീയ കേരളത്തിന്റെ ദൂരം കുറയുന്നോ? ബിഷപ്പ് ഹൗസിലേക്ക് രാഷ്ട്രീയക്കാർ തിരക്ക് കൂട്ടുന്നത് എന്തുകൊണ്ട് ?
കിറ്റക്സ് കമ്പനിക്കെതിരെ പ്രതികരിച്ചാൽ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തു നൽകിയിട്ടുണ്ട്. തനിക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്നും എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.
Also Read-
ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഏഴു വയസ്സുകാരനെ മിഠായി നൽകി പൊലീസ് തിരിച്ചുകൊണ്ടുവന്നുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.