ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി; വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ ഓഹരികൾ ഇടിഞ്ഞു

സുപ്രീംകോടതി വിധിയോടെ ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 24, 2019, 6:51 PM IST
ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി; വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ ഓഹരികൾ ഇടിഞ്ഞു
telecom
  • Share this:
മൊത്ത വരുമാന(എജിആർ)വുമായി ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചതിനെ തുടർന്ന് ടെലികോം ഓഹരികൾ ഇടിഞ്ഞു. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികളാണ് വൻതോതിൽ ഇടിഞ്ഞത്. വോഡഫോൺ ഐഡിയ, ഭാരതി ഇൻഫ്രാറ്റെൽ, ഭാരതി എയർടെൽ എന്നിവയുടെ ഓഹരി വിലകൾ എൻ‌എസ്‌ഇയിൽ 18 ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

also read:ഹോളിവുഡിലെ ജോക്കറും കുതിരവട്ടം പപ്പുവും തമ്മിലെന്ത് ബന്ധം?

സുപ്രീംകോടതി വിധിയോടെ ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എജിആറുമായി ബന്ധപ്പെട്ട സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ടെലികോം കമ്പനികളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. കമ്പനികൾ 92,000 കോടി രൂപ നികുതി നൽകണമെന്ന സർക്കാരിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

ടെർമിനേഷൻ ഫീസും റോമിംഗ് ചാർജുകളും ഒഴികെ കമ്പനികൾക്ക് ലഭിക്കുന്ന എല്ലാ വരുമാനവും എ‌ജി‌ആറിന്റെ ഭാഗമാകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ടെലികോം ഇതര, നോൺ കോർ വരുമാനം എന്നിവ എജിആറിന്റെ ഭാഗമാക്കരുതെന്ന് കമ്പനികൾ വാദിച്ചിരുന്നു. എ‌ജി‌ആർ കണക്കാക്കലുമായി ബന്ധപ്പെട്ട പ്രശ്നം 2005 മുതൽ നിലനിൽക്കുന്നതാണ്.
First published: October 24, 2019, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading