• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കളിക്കാനില്ലെങ്കിലും കണ്ടേ പറ്റൂ; ആവേശം ലാഭമാക്കി ടെലിവിഷന്‍ കമ്പനികള്‍


Updated: June 19, 2018, 2:08 PM IST
കളിക്കാനില്ലെങ്കിലും കണ്ടേ പറ്റൂ; ആവേശം ലാഭമാക്കി ടെലിവിഷന്‍ കമ്പനികള്‍

Updated: June 19, 2018, 2:08 PM IST
തിരുവനന്തപുരം: എന്നെങ്കിലും ലോകകപ്പിലെ കളിമൈതാനത്ത് സ്വന്തം രാജ്യത്തിന്റെ ബൂട്ട് പതിയുന്നത് കാണാന്‍ കാത്തിരിക്കുന്നവരാണ് കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ക്കുന്ന ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍.

ഇതൊരു സ്വപ്‌നമായി അവശേഷിക്കുമ്പോഴും അര്‍ജന്റീനയെയും ബ്രസീലിനെയും ജര്‍മനിയെയും സ്പെയിനിനെയും ഫ്രാന്‍സിനെയും പിന്തുണച്ച് ടെലിവിഷനു മുന്നില്‍ ഉറക്കമുളച്ചിരിക്കാനും മലയാളികള്‍ തയാര്‍.

ഇങ്ങനെ മലയാളികള്‍ക്ക് ഫുട്‌ബോള്‍ കാലം ആവേശവും ആഘോഷവുമാകുമ്പോള്‍ ചാകരയാകുന്നത് ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക്.

ഇന്ത്യയില്‍ ടെലിവിഷന്‍ വിപണിയുടെ വളര്‍ച്ച പ്രതിവര്‍ഷം ആറുശതമാനമാണെന്നതാണ് നിലവിലെ കണക്ക്. ലോകകപ്പ് എത്തുമ്പോള്‍ ഇത് ഇരട്ടിയാകും. ക്രിക്കറ്റ് ലോകകപ്പ് മത്സര കാലത്തുള്ളതു പോലെ ലോക ഫുട്ബോള്‍ മാമാങ്കത്തിലും ടെലിവിഷന്‍ വില്‍പനയില്‍ വലിയ വര്‍ധനവാണ് ദൃശ്യമാകുന്നത്.

പശ്ചിമബംഗാള്‍, കേരളം, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഫുട്ബോളിന് ആരാധകര്‍ ഏറെയുള്ളത്. ഇവിടങ്ങളിലൊക്കെ പുതിയ ടെലിവിഷന്‍ വാങ്ങാനെത്തിയത് നിരവധി പേരാണ്. മെട്രോ നഗരങ്ങളിലും ടെലിവിഷന്‍ വില്‍പന പൊടിപൊടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ ലോകകപ്പിന് ഇന്ത്യയില്‍ പത്ത് കോടി കാഴ്ചക്കാരുണ്ടാകുമെന്നാണ് ടെലിവിഷന്‍ കമ്പനികളുടെ വിലയിരുത്തല്‍. 2014ലെ ലോകകപ്പ് 8.57 കോടി പേര്‍ ടി.വിയിലൂടെ കണ്ടെന്നാണ് കണക്ക്. ഇത്തവണ ഇത് മുതലാക്കാനാണ് പുതുപുത്തന്‍ മോഡലുകളും ഓഫറുകളുമായി കമ്പനികള്‍ വിപണിയില്‍ സജീവമായിരിക്കുന്നത്.

സോണി, സാംസങ്, എല്‍.ജി തുടങ്ങി പ്രമുഖ ടി.വി നിര്‍മാതാക്കളെല്ലാം പുത്തന്‍ മോഡലുകളുമായി വിപണിയിലിറങ്ങിയിട്ടുണ്ട്. ക്യൂ.എല്‍.ഇ.ഡി (ക്വാണ്ടം ഡോട്ട്) യും ഒ.എല്‍.ഇ.ഡി (ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ്)യും ആണ് വിപണിയിലെ പുത്തന്‍ തരംഗം.
Loading...

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലകളിലെല്ലാം ടെലിവിഷന്‍ വിപണിയില്‍ വലിയ ഉണര്‍വാണ് പ്രകടമായത്.

ക്ലബുകളിലും ഓഫീസുകളിലും വലിയ സ്‌ക്രീനുള്ള ടി.വിയില്‍ കളികാണുന്നവരുണ്ട്. 4 ജി യുടെ വരവോടെ യാത്രയ്ക്കിടയിലും സ്മാര്‍ട്ട് ഫോണില്‍ കളി കാണാമെന്ന ആശ്വാസവും ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഫുട്‌ബോളിനോടുള്ള മലയാളികളുടെ ഈ ബലഹീനതകളൊക്കെ പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികള്‍.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626