ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഇടപാടുകൾക്ക് നിയന്ത്രണം വരുന്നു. ക്രിപ്റ്റോകറൻസി വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ പത്ത് വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന വിധത്തിൽ പുതിയ നിയമം അണിയറയിൽ ഒരുങ്ങുകയാണ്. ക്രിപ്റ്റോകറൻസിയെ നിരോധിക്കാനും ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുമുള്ള ബില്ലാണ് തയാറാകുന്നത്. നേരിട്ടോ അല്ലാതെയോ ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്നവർക്ക് ശിക്ഷ ബാധകമായിരിക്കും. ക്രിപ്റ്റോകറൻസി ഇടപാടുകൾ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി കണക്കാക്കും.
ക്രിപ്റ്റോകറൻസിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏജൻസികൾക്ക് തിരിച്ചടിയാണ് ഈ നീക്കം. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആണ് കരട് ബിൽ തയാറാക്കുന്ന സമിതിയെ നയിക്കുന്നത്. സെബി അംഗങ്ങളും ഈ സമിതിയിലുണ്ട്. വിവിധ അന്വേഷണ ഏജൻസികളുടെ പ്രതിനിധികളും പ്രത്യക്ഷ നികുതി ബോർഡ് പ്രതിനിധികളും സമിതിയിൽ അംഗങ്ങളാണ്.
അതേസമയം, ഇന്ത്യക്കായി പുതുതായി ഔദ്യോഗിക ക്രിപ്റ്റോകറൻസി അവതരിപ്പിക്കണമെന്ന നിർദേശവും സമിതി മുന്നോട്ടുവയ്ക്കുന്നുവെന്നാണ് സൂചന. റിസർവ് ബാങ്കുമായി കൂടിയാലോചിച്ചശേഷമായിരിക്കും ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോകറൻസി അവതരിപ്പിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.