നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഗോതമ്പിന്റെ താങ്ങ് വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

  ഗോതമ്പിന്റെ താങ്ങ് വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

  2022-23 വര്‍ഷത്തെ റാബി വിളകളുടെ താങ്ങുവിലയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

  • Share this:
   ന്യൂഡല്‍ഹി: ഗോതമ്പിന്റെ താങ്ങു വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.രണ്ട് ശതമാനം വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രസഭായോഗം താങ്ങുവില വര്‍ധനവിന് അംഗീകാരം നല്‍കി.കാര്‍ഷിക സമരം നടക്കുന്നതിടയിലാണ് ഗോതമ്പിന്റെ താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിയ വര്‍ധനവ് വരുത്തിയത്. ഇനി മുതല്‍ 100 കിലോഗ്രം ഗോതമ്പ് 2015 രൂപക്കാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുക. കടുകിന് 400 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.2022-23 വര്‍ഷത്തെ റാബി വിളകളുടെ താങ്ങുവിലയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

   എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ താങ്ങു വില വര്‍ധിപ്പിക്കാറുണ്ട്. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ഉല്‍പ്പനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നത്.23 വിളകളാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നത്.

   Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു, ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് CAIT

   ആമസോണുമായി കരാർ ഒപ്പിട്ടതിന് ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). സംസ്ഥാനത്ത് നിന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഗുജറാത്തിലെ വ്യവസായ, ഖനി വകുപ്പുമായി ഒരു കരാർ ഒപ്പിട്ടതായി ആമസോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് CAIT രംഗത്തെത്തിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമൻ മത്സരവിരുദ്ധമായ രീതികൾ വിൽപ്പന നടത്തുന്നതായി മുമ്പും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വിമർശിച്ചിട്ടുണ്ട്.

   ധാരണാപത്രം അനുസരിച്ച് ആമസോൺ സംസ്ഥാനത്തു നിന്നുള്ള എംഎസ്എംഇകളെ ആമസോൺ ഗ്ലോബൽ സെല്ലിംഗിൽ പരിശീലിപ്പിക്കുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യും. 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആമസോൺ ഉപഭോക്താക്കൾക്ക് മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ വിൽക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി.

   "ആമസോണുമായി കൈകോർത്തതിലൂടെ ഗുജറാത്തിലെ വ്യാപാരികളെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള വ്യാപാരികളെയാണ് ഗുജറാത്ത് സർക്കാർ വഞ്ചിച്ചതെന്ന് " CAIT പ്രസ്താവനയിൽ പറഞ്ഞു.

   ഹിന്ദുസ്ഥാൻ യൂണിലിവർ ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധനവ്; ഒരു കിലോ സർഫ് എക്സലിന് 14 രൂപ കൂടും

   ദ്രുതഗതിയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ (എഫ്എംസിജി) നിര്‍മ്മാതാവായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (HUL) തങ്ങളുടെ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. വസ്ത്രങ്ങള്‍ അലക്കുന്നതിനുള്ള സോപ്പു പൊടി, സൗന്ദര്യ വര്‍ദ്ധക സോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിഭാഗങ്ങളിലാണ് വില വര്‍ദ്ധനവ് പ്രതിഫലിക്കുക.

   സോപ്പു പൊടിയുടെ വിഭാഗത്തില്‍ എച്ച്യുഎല്‍ വീല്‍ സോപ്പ് പൊടിയുടെ അരക്കിലോയുടെയും ഒരു കിലോയുടെയും പാക്കുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 3.5 ശതമാനമാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു. അത് രണ്ട് പായ്ക്കുകളിലും, ഒന്നു മുതല്‍ രണ്ട് രൂപയുടെ വരെ വിലക്കൂടുതലാണ് സൃഷ്ടിക്കുക. തല്‍ഫലമായി, നേരത്തെ 28 രൂപ വിലയുണ്ടായിരുന്ന 500 ഗ്രാം പായ്ക്കിന് ഇനി മുതല്‍ 29 രൂപ നല്‍കേണ്ടി വരും. അതുപോലെ തന്നെ നേരത്തെ 56-57 രൂപ വിലയുണ്ടായിരുന്ന ഒരു കിലോയുടെ പായ്ക്കിന് ഇനി മുതല്‍ 58 രൂപയും നല്‍കേണ്ടി വരും.

   കമ്പനിയുടെ മറ്റൊരു ഉത്പന്നമായ റിന്‍ സോപ്പു പൊടിയിലും സമാനമായ വിലക്കയറ്റം കാണപ്പെടുന്നു. മുന്‍പ് ഒരു കിലോ റിന്‍ സോപ്പ് പൊടിയുടെ വില 77 രൂപയായിരുന്നു എങ്കില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ 82 രൂപയാണ് നല്‍കേണ്ടി വരിക. ചെറിയ പായ്ക്കുകളില്‍ ലഭിച്ചിരുന്ന സോപ്പ് പൊടിയുടെ അളവും കമ്പനി കുറച്ചിട്ടുണ്ട്. ഉദ്ദാഹരണമായി പറഞ്ഞാല്‍, നേരത്തെ 10 രൂപയ്ക്ക് ലഭിച്ചിരുന്ന റിന്നിന്റെ പായ്ക്കില്‍ 150 ഗ്രാമിന്റെ പൊടി ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോഴത് 130 ഗ്രാമായി കുറച്ചിരിക്കുകയാണ്. റിന്നിന്റെ വിലയിലെ മൊത്തത്തിലുള്ള വര്‍ദ്ധനവ് ഏതാണ്ട് 6-7 ശതമാനമാണന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ഫ് എസക്‌സല്‍ പോലെയുള്ള എച്ച്യുഎല്ലിന്റെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളിലാണ് ഈ വില വര്‍ദ്ധനവ് കുത്തനെ ഉയര്‍ന്നിരിക്കുന്നതായി കാണപ്പെടുന്നത്. സര്‍ഫ് എക്‌സലിന്റെ ഒരു കിലോഗ്രാമിന്റെ പായ്ക്കിന് 14 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

   വില വര്‍ദ്ധനവ് ബാധിച്ചിരിക്കുന്നത് സോപ്പ് പൊടികളെ മാത്രമല്ല, സൗന്ദര്യ വര്‍ദ്ധക സോപ്പുകട്ടകളായ ലക്‌സ്, ലൈഫ്‌ബോയി തുടങ്ങിയവയുടെയും വില കൂടിയിട്ടുണ്ട്. പ്രധാനമായും കോമ്പോ പായ്ക്കുകളിലാണ് ഈ വര്‍ദ്ധനവ് കാണപ്പെടുന്നത്. രണ്ട് സോപ്പുകളിലും ഏകദേശം 8 മുതല്‍ 12 വരെ ശതമാനമാണ് വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്ദാഹരണത്തിന് നേരത്തെ 120 രൂപ വിലയുണ്ടായിരുന്ന 100 ഗ്രാം വീതമുള്ള ലക്‌സിന്റെ 5-ഇന്‍-1 പാക്കിന് ഇപ്പോള്‍ 128 മുതല്‍ 130 വരെയാണ് വിലയീടാക്കുന്നത്. ശരീര സൗന്ദര്യ വര്‍ദ്ധക സോപ്പുകളുടെ വിഭാഗത്തിലുള്ള ചെറിയ പായ്ക്കുകളിൽ സോപ്പിന്റെ അളവ് കുറച്ചതായും കാണാം.

   ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങളില്‍ പൊതുവായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് വില വര്‍ദ്ധവ്. ഇത് അവരുടെ ചായപ്പൊടി മുതല്‍ സോപ്പു പൊടി വരെയുള്ള ഉത്പന്നങ്ങളില്‍ പ്രതിഫലിക്കുന്നതായി കാണാം. ഉത്പന്നങ്ങളുടെ പ്രധാനപ്പെട്ട അസംസകൃത വസ്തുക്കളില്‍ വരുന്ന വില വര്‍ദ്ധനവാണ് കമ്പനിയെ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്. ചില അസംസ്‌കൃത വസ്തുക്കള്‍ക്ക് ഇപ്പോള്‍ 20 വര്‍ഷത്തെ ശരാശരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

   ചൊവ്വാഴ്ച വരെ, എഫ്‌എം‌സി‌ജി ഭീമനായ എച്ച്യുഎല്ലിന്റെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രേഖപ്പെടുത്തിയിരിക്കുന്ന ഓഹരി വിലകൾ 2,808 രൂപയായി ഉയർന്നിരുന്നു. ഇത് തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടങ്ങളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഓഹരികളുടെ രേഖപ്പെടുത്തിയ ഈ വർദ്ധനവ് കമ്പനിയെ അവരുടെ വിപണി മൂല്യനിർണ്ണയം ആദ്യമായി 6.5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ എത്തിക്കാൻ സഹായിച്ചു. കമ്പനി 0.43 ശതമാനം നേട്ടത്തിൽ 2791.50 രൂപയിലാണ് വിപണിയിൽ വ്യാപാരം നടത്തിയതെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}