നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • saral jeevan bima | എല്ലാവർക്കും ചേരാവുന്ന കുറഞ്ഞ പ്രീമിയമുള്ള ടേം ലൈഫ് പോളിസി; സരള്‍ ജീവന്‍ ഭീമയെ കുറിച്ച് അറിയേണ്ടതെല്ലാം

  saral jeevan bima | എല്ലാവർക്കും ചേരാവുന്ന കുറഞ്ഞ പ്രീമിയമുള്ള ടേം ലൈഫ് പോളിസി; സരള്‍ ജീവന്‍ ഭീമയെ കുറിച്ച് അറിയേണ്ടതെല്ലാം

  പുതിയ പോളിസി നിലവിൽ വരുന്നതോടെ കുറഞ്ഞ വരുമാനക്കാര്‍ക്കും ടേം പ്ലാനെടുക്കാന്‍ സാധിക്കും.

  saral jeevan bima

  saral jeevan bima

  • Share this:
   പൊതുമാനദണ്ഡങ്ങളോടെയുള്ള 'ആരോഗ്യ സഞ്ജീവനി' ഹെൽത്ത് പോളിസിക്ക് പിന്നാലെ എല്ലാവർക്കും ചേരാവുന്ന ടേം ലൈഫ് പോളിസി പ്രഖ്യാപിച്ച് ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌ഐ‌ഐ). സരൾ ജീവൻ ഭീമ എന്നു പേരിട്ടിരിക്കുന്ന ഈ പോളിസി 2021 ജനുവരി ഒന്നിനോ അതിനു മുൻപോ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. എല്ലാ ഇൻഷൂറൻസ് കമ്പനികളും ഈ പോളിസി ലഭ്യമാക്കുമെന്നും ഐ‌ആർ‌ഡി‌ഐ‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്.   നിലവിൽ ടേം ലൈഫ് പോളിസികളാണ് ഇൻഷുറൻസ് കമ്പനികളെല്ലാം വാഗ്ദാനം ചെയ്യുന്നത്. ഇവയാകട്ടെ ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലർത്തിയതാണ്. ഇതെല്ലാം മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളില്‍ വരുമാനമുള്ളവർക്ക് മാത്രമെ ലഭിക്കൂ. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേര്‍ക്കും പോളിസിയെടുക്കാന്‍ അസാധിച്ചിരുന്നില്ല. പുതിയ പോളിസി നിലവിൽ വരുന്നതോടെ കുറഞ്ഞ വരുമാനക്കാര്‍ക്കും  ടേം പ്ലാനെടുക്കാന്‍ സാധിക്കും.

   സരള്‍ ജീവന്‍ ഭീമയുടെ പ്രത്യേകതകൾ    • പോളിസി കാലയളവില്‍ ഇന്‍ഷുര്‍ ചെയ്യാൾ മരിച്ചാല്‍ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക വിതരണം ചെയ്യും

    • അപകടമരണം ഉള്‍പ്പടെയുള്ളവയ്ക്ക് ഇന്‍ഷുറന്‍സ് ക്ലയിം ലഭിക്കും. എന്നാൽ ആത്മഹത്യയ്ക്ക് പരിരക്ഷയുണ്ടാകില്ല.

    • 18നും 65നും ഇടയക്ക് പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം.  5 വര്‍ഷം മുതല്‍ 40 വര്‍ഷംവരെയായിരിക്കും കാലാവധി.

    • 70 വയസ്സുവരെ പരിരക്ഷ.

    • 5 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികള്‍ ഉറപ്പാക്കണം. വ്യവസ്ഥകളില്‍മാറ്റംവരുത്താതെ കൂടുതല്‍ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികള്‍ക്ക് വാഗ്ദാനംചെയ്യാം.

    • പ്രീമിയം നിശ്ചിത ഇടവേളകില്‍ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായും അടയ്ക്കാം.

    • കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയക്ക് തുക ലഭിക്കില്ല. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പാക്കും.


   • പോളിസിയില്‍ ചേര്‍ന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന അപകടമരണത്തിന് മാത്രമാണ് പരിരക്ഷ.

   • അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാല്‍ നല്‍കുന്ന റൈഡറും ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


   Insurance companies to offer a standard term life policy, 'Saral Jeevan Bima'
   Published by:Aneesh Anirudhan
   First published: