ഇന്റർഫേസ് /വാർത്ത /Money / ഏപ്രിൽ ഒന്നു മുതൽ സിഗരറ്റിന് വിലകൂടും; ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക് കൂടും

ഏപ്രിൽ ഒന്നു മുതൽ സിഗരറ്റിന് വിലകൂടും; ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക് കൂടും

പുകയില ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു

  • Share this:

ന്യൂഡൽഹി: സിഗരറ്റ്, പാൻ മസാല ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില വർദ്ധിക്കും. ഇവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം.

പുതിയ ഭേദഗതി അനുസരിച്ച്, പാൻ മസാലയ്ക്കുള്ള പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയിൽ വിൽപ്പന വിലയുടെ 51 ശതമാനം ആയിരിക്കും. നിലവിൽ ഉൽപ്പന്നത്തിന് ഈടാക്കുന്ന 135 ശതമാനം തീരുവയ്ക്ക് പകരമായിരിക്കും ഇത്. അതേസമയം പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്.

പുകയില ഉൽപന്നങ്ങൾക്ക് ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത്. മാർച്ച് 24 ന് ലോക്‌സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.

First published:

Tags: Cigarettes', GST, Tobacco