• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്ലിപ്ക്കാർട്ട് സാമ്രാജ്യം പടുത്തുയർത്തിയ സച്ചിൻ ബൻസാൽ ആരാണ്?


Updated: May 13, 2018, 10:15 PM IST
ഫ്ലിപ്ക്കാർട്ട് സാമ്രാജ്യം പടുത്തുയർത്തിയ സച്ചിൻ ബൻസാൽ ആരാണ്?

Updated: May 13, 2018, 10:15 PM IST
ഫ്ലിപ്ക്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തത് ഇപ്പോഴും വാർത്തകളിൽനിറഞ്ഞുനിൽക്കുകയാണ്. ഫ്ലിപ്ക്കാർട്ടിന്‍റെ ഓഹരികൾ വാൾമാർട്ട് സ്വന്താക്കിയതിലൂടെ സ്ഥാപകനായ സച്ചിൻ ബൻസാലിന് കമ്പനിയുടെ പടിയിറങ്ങേണ്ടിവന്നു. ഒരു പതിറ്റാണ്ടുകാലംകൊണ്ട് ഫ്ലിപ്ക്കാർട്ടിനെ രാജ്യത്തെ ഒന്നാംനിര ഇ-കൊമേഴ്സ് സ്ഥാപനമാക്കിക്കൊണ്ടാണ് സച്ചിൻ പടിയിറങ്ങിയത്. ആരാണ് സച്ചിൻ ബൻസാൽ? എങ്ങനെയാണ് ഫ്ലിപ്ക്കാർട്ടിനെ ഉയരങ്ങളിലെത്തിക്കാൻ അയാൾക്ക് സാധിച്ചത്...?
1981 ഓഗസ്റ്റ് അഞ്ചിന് പഞ്ചാബിലെ ചണ്ടിഗഢിലാണ് സച്ചിൻ ബൻസാൽ ജനിച്ചത്.

2003ൽ ഡൽഹി ഐഐടിയിൽനിന്ന് എഞ്ചിനിയറിങ് ബിരുദമെടുത്തശേഷം സോഫ്റ്റ് വെയർ എഞ്ചിനിയറായി കരിയർ തുടങ്ങി

ആമസോണിൽ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനിയറായി

2007 ഒക്ടോബറിലാണ് ബിന്നി ബൻസാലുമായി ചേർന്ന് ഓൺലൈനിലൂടെ ഓർഡറെടുത്തശേഷം പുസ്തകം വീട്ടിലെത്തിക്കുന്നതിനായി ഫ്ലിപ്ക്കാർട്ട് എന്ന സ്ഥാപനം തുടങ്ങുന്നത്.

നാലു ലക്ഷം രൂപ നിക്ഷേപിച്ച് സ്റ്റാർട്ടപ്പായാണ് ഫ്ലിപ്ക്കാർട്ട് തുടങ്ങുന്നത്

ഒമ്പത് വർഷത്തോളം സച്ചിനായിരുന്നു കമ്പനിയുടെ സിഇഒ

2018 മെയ് മാസത്തിൽ ഫ്ലിപ്ക്കാർട്ടിന്‍റെ 77 ശതമാനം ഓഹരികൾ അമേരിക്കൻ വമ്പൻമാരായ വാൾമാർട്ട് വാങ്ങി. 21 ബില്യൺ ഡോളറാണ് ഈ ഇടപാടിലൂടെ ഫ്ലിപ്ക്കാർട്ട് ഓഹരിയുടമകൾക്ക് ലഭിക്കുന്നത്.

ഫോർബ്സ് റിപ്പോർട്ട് പ്രകാരം 2015ൽ 1.3 ബില്യൺ ഡോളറായിരുന്നു സച്ചിന്‍റെ ആസ്തി

2016 ലോക കോടീശ്വരൻമാരുടെ പട്ടികയിൽ സച്ചിൻ ബൻസാൽ അറുപത്തിയഞ്ചാമത് വന്നു

വാൾമാർട്ടുമായുള്ള ഇടപാടിലൂടെ 5381 കോടി രൂപയാണ് സച്ചിൻ ബൻസാലിന് ലഭിച്ചത്.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍