• HOME
  • »
  • NEWS
  • »
  • money
  • »
  • Password | ഒന്ന് നോക്കിയേ, ഇതാണോ നിങ്ങളുടെ പാസ്സ്‌വേർഡ്‌ എന്ന്; 2022 ലെ ഏറ്റവും സാധാരണമായ പാസ്‍വേർഡുകൾ

Password | ഒന്ന് നോക്കിയേ, ഇതാണോ നിങ്ങളുടെ പാസ്സ്‌വേർഡ്‌ എന്ന്; 2022 ലെ ഏറ്റവും സാധാരണമായ പാസ്‍വേർഡുകൾ

ഈ പാസ്‌വേർഡുകൾ വെറും അഞ്ചു മിനിറ്റുകൾക്കുള്ളിൽ ഹാക്ക് ചെയ്യപ്പെടാം

പാസ്സ്‌വേർഡ്‌

പാസ്സ്‌വേർഡ്‌

  • Share this:
സൈബർ സുരക്ഷയെക്കുറിച്ചും ആർക്കും എളുപ്പത്തിൽ കണ്ടെത്താനാകാത്ത ശക്തമായ പാസ്‌വേർഡുകളുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ പല ബോധവൽകരണ ക്യാംപെയ്നുകൾ നടന്നിട്ടും ഇപ്പോഴും വീക്ക് പാസ്‍വേർഡുകൾ ഉപയോ​ഗിക്കുന്ന നിരവധിയാളുകൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ 2022-ൽ സാധാരണയായി ഉപയോ​ഗിക്കുന്ന ഏറ്റവും വീക്ക് പാസ്‍വേർഡുകളിൽ ചിലത് പാസ്‌വേഡ് മാനേജിങ്ങ് ആപ്പായ നോർഡ്‌പാസ് (NordPass) കണ്ടെത്തിയിട്ടുണ്ട്.

2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന പാസ്‍വേർഡുകളുടെ പട്ടികയിൽ 'password' ആണ് ഒന്നാമതെത്തിയത്. 3.4 ദശലക്ഷത്തിലധികം തവണ ഈ പാസ്‍വേർഡ് ഉപയോ​ഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. രണ്ടാം സ്ഥാനത്ത് ഉള്ളത് 123456 ആണ്. മൂന്നാമത് 12345678 ഉം. ഇവയെല്ലാം ദുർബലമായ പാസ്‌വേർഡുകളാണ്. ഇവ വെറും അഞ്ചു മിനിറ്റുകൾക്കുള്ളിൽ ഹാക്ക് ചെയ്യാവുന്ന പാസ്‍വേർഡുകൾ ആണെന്നും നോർഡ്‌പാസ് പറയുന്നു.

ലിസ്റ്റിലുള്ള നാലാമത്തെ പാസ്‌വേഡ്, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. bigbasket ആണ് അത്. ഈ പാസ്‌വേർഡ് 75,000-ലധികം തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ പാസ്‍വേർഡും അഞ്ചു മിനിറ്റിനുള്ളിൽ കണ്ടെത്താനാകുമെന്ന് നോർഡ്‌പാസ് പറയുന്നു.

123456789 ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും pass@123, 1234567890, എന്നിവ ആറാം സ്ഥാനത്തുമാണ്. anmol123 എന്ന പാസ്‍വേർഡ് ആണ് എട്ടാം സ്ഥാനത്ത്. ഇത് 10,000 തവണയാണ് ഉപയോ​ഗിച്ചിട്ടുള്ളത്. ഈ പാസ്‍വേർഡ് കണ്ടെത്താൻ 17 മിനിറ്റ് വേണ്ടിവരുമെന്നും പട്ടികയിലുള്ളതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ് പാസ്‍വേർഡ് ഇതാണെന്നും നോർഡ്‌പാസ് കൂട്ടിച്ചേർത്തു.

30 രാജ്യങ്ങളിലാണ് പാസ്‍വേർഡുകൾ സംബന്ധിച്ച ഈ പഠനം നടത്തിയത്. ആ​ഗോളതലത്തിൽ 2022 ൽ ഏറ്റവും പ്രചാരത്തിലുള്ള പാസ്‍വേർഡ് 'Password' ആണ്. 4.9 ദശലക്ഷം തവണയാണ് ഈ വർഷം ഇതുവരെ ആ​ഗോള തലത്തിൽ ഈ പാസ്‍വേർഡ് ഉപയോ​ഗിച്ചത്. 123456 രണ്ടാം സ്ഥാനത്തും 123456789 മൂന്നാം സ്ഥാനത്തുമാണ്.

ഡിജിറ്റല്‍ യുഗത്തില്‍ പാസ്‍വേർഡുകൾക്ക് സുപ്രധാനമായ സ്ഥാനമുണ്ടെന്നും ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തവും രഹസ്യവുമായ പാസ്‍വേർഡുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും കേരളാ പൊലീസ് മുൻപ് മുന്നറിയിപ്പു നൽകിയിരുന്നു. സാധാരണ പാസ്‍വേർഡുകൾ ഹാക്കര്‍മാരുടെ പണി എളുപ്പമാക്കുമെന്നും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്‌ട്രോങ്ങ് പാസ്‍വേർഡുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും പൊലീസ് പറയുന്നു. സുരക്ഷിതമായ പാസ്‍വേർഡുകൾ ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളും പോലീസ് വിശദീകരിച്ചിരുന്നു.

സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‍വേർഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്‍വേർഡുകൾ കൂടുതല്‍ സുരക്ഷിതമാണ്. വെബ്‌സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. പാസ്‍വേർഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ളവ ഉണ്ടാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓര്‍ഡറില്‍ കൊടുക്കാതിരിക്കുന്നത് നല്ലത്. പാസ്‍വേർഡിൽ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന്‍ ആണ്. ഉദാഹരണത്തിന് 'എസ്' എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ ($) അടയാളം നല്‍കാം. ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ പാസ്‍വേർഡായി നല്‍കരുത്. നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്.
Published by:user_57
First published: