സാമ്പത്തിക മാന്ദ്യമുണ്ട്; ജിഡിപി വളർച്ച അഞ്ചുശതമാനത്തിലേക്ക് താഴ്ന്നത് അപ്രതീക്ഷിതം: RBI ഗവർണർ

ശക്തികാന്ത ദാസിന്റെ വെളിപ്പെടുത്തൽ CNBC- TV18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ

news18
Updated: September 16, 2019, 7:39 PM IST
സാമ്പത്തിക മാന്ദ്യമുണ്ട്; ജിഡിപി വളർച്ച അഞ്ചുശതമാനത്തിലേക്ക് താഴ്ന്നത് അപ്രതീക്ഷിതം: RBI ഗവർണർ
ശക്തികാന്ത ദാസിന്റെ വെളിപ്പെടുത്തൽ CNBC- TV18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ
  • News18
  • Last Updated: September 16, 2019, 7:39 PM IST
  • Share this:
ന്യൂഡൽഹി: ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. CNBC- TV18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.

'ഞങ്ങൾ (ആർബിഐ) 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്. 5.5 ശതമാനത്തിൽ‌ അത് താഴുമെന്ന് ആരും കരുതിയതല്ല. എല്ലാ പ്രവചനങ്ങളെക്കാളും കുറഞ്ഞ നിരക്ക് വന്നത് അത്ഭുതമുളവാക്കുന്നു'- ആർബിഐ ഗവർണർ പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിലെ 5.5 ശതമാനം വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞതാണ്. നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Also Read- 'ആദ്യം കരിമ്പുകർഷകരുടെ കുടിശ്ശിക തീർക്കൂ'; ഗതാഗത ലംഘനത്തിന് കനത്ത പിഴ ചുമത്തുന്നതിനെതിരായ പ്രതിഷേധം അക്രമാസക്തം; ബൈക്കുകൾ കത്തിച്ചു

First published: September 16, 2019, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading