• HOME
  • »
  • NEWS
  • »
  • money
  • »
  • Eighth Pay Commission | എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം രൂപീകരിക്കില്ലെന്ന് കേന്ദ്രം; ശുപാർശകൾ 2026 മുതൽ പരി​ഗണിക്കും

Eighth Pay Commission | എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം രൂപീകരിക്കില്ലെന്ന് കേന്ദ്രം; ശുപാർശകൾ 2026 മുതൽ പരി​ഗണിക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഉടൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നേരത്തെ സഭയിൽ പറഞ്ഞിരുന്നു.

  • Last Updated :
  • Share this:
    ഈ വർഷം എട്ടാം ശമ്പള കമ്മീഷൻ (Eighth Pay Commission) രൂപീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ. അടുത്ത ശമ്പള കമ്മീഷൻ ശുപാർശകൾ 2026 മുതൽ മാത്രമേ നടപ്പിലാക്കിത്തുടങ്ങൂ എന്നും സർക്കാർ വൃത്തങ്ങൾ സിഎൻഎൻ ന്യൂസ് 18 നോടു പറഞ്ഞു.

    "ശുപാർശകൾ പുറപ്പെടുവിക്കുന്നതിന് 2 വർഷം മുൻപാണ് സാധാരണ ശമ്പള പരിഷ്കരണ കമ്മീഷൻ സ്ഥാപിക്കുക. അതിനാൽ, 2022-ൽ അതെക്കുറിച്ച് ചോദിക്കേണ്ടതില്ല. ഉചിതമായ സമയത്ത് സർക്കാർ എട്ടാം ശമ്പള പാനലിനെക്കുറിച്ച് തീരുമാനിക്കും," സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

    കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഉടൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി (Pankaj Chaudhary) നേരത്തെ സഭയിൽ പറഞ്ഞിരുന്നു. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ കുറവ് പരിഹരിക്കാൻ അവർക്ക് ക്ഷാമബത്തകൾ (ഡിഎ) നൽകുന്നുണ്ടെന്നും ഓരോ ആറ് മാസത്തിലും ഡിഎ നിരക്ക് പരിഷ്കരിക്കുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. നഗര മേഖലയിലാണോ അർദ്ധ നഗര മേഖലയിലാണോ അതോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഓരോ ജീവനക്കാരന്റെയും ഡിഎയിൽ വ്യത്യാസമുണ്ട്.

     also read: ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

    2014 ഫെബ്രുവരിയിലാണ് സർക്കാർ ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ 2016 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2022 മാർച്ച് 31 ന്, 47.7 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3 ശതമാനം വർധിപ്പിച്ച് 34 ശതമാനം ആക്കിയിരുന്നു. പണപ്പെരുപ്പത്തിൽ നിന്ന് അൽപം ആശ്വാസം നൽകുന്നതിനായി 68.6 ലക്ഷം പെൻഷൻകാരുടെ ക്ഷാമബത്തയും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.

    അതേസമയം, കേരളത്തിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് സർക്കാർ ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗം നിർദേശിച്ചത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേതനം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നാവശ്യം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലായിരുന്നു കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

    see also: ETFകളിൽ ന EPFO നേട്ടം 67,619 കോടി; PF ഓഹരികളിൽ നിക്ഷേപിക്കുന്ന വിഹിതം എത്ര?

    സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റം വന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. 2018 ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍ നിന്ന് 90,000 ആയും എംഎല്‍എമാരുടെ ശമ്പളം 39,500 ല്‍ നിന്ന് 70,000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.
    Published by:Amal Surendran
    First published: