• HOME
  • »
  • NEWS
  • »
  • money
  • »
  • കുടിശ്ശിക അടച്ചില്ല;13 സംസ്ഥാനങ്ങൾക്ക് വൈദ്യുതി വാങ്ങലും വിൽക്കലും കേന്ദ്ര സര്‍ക്കാര്‍ വിലക്കി; വൈദ്യുതി മുടങ്ങാൻ സാധ്യത

കുടിശ്ശിക അടച്ചില്ല;13 സംസ്ഥാനങ്ങൾക്ക് വൈദ്യുതി വാങ്ങലും വിൽക്കലും കേന്ദ്ര സര്‍ക്കാര്‍ വിലക്കി; വൈദ്യുതി മുടങ്ങാൻ സാധ്യത

5085 കോടി രൂപയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ അടയ്ക്കാനുള്ള കുടിശ്ശിക തുക

  • Last Updated :
  • Share this:
    വൈദ്യുതി ഉല്‍പ്പാദന പ്ലാന്‍റുകള്‍ക്ക് കുടിശ്ശിക തുക നല്‍കാത്തതിനെ തുടര്‍ന്ന് 13 സംസ്ഥാനങ്ങളെ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വിലക്കി കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, മിസോറാം, ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ, ആന്ധ്രാ, മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങള്‍ക്കാണ് പവർ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളിൽ വൈദ്യുതി വാങ്ങുന്നതിനും വിൽക്കുന്നതിനും  വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര വൈദ്യുതി മന്ത്രാലയം രൂപീകരിച്ച നിയമങ്ങളെ തുടർന്നാണ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

    "വൈദ്യുതി വിപണിയിലെ എല്ലാ  ഇടപാടുകളില്‍ നിന്നും  ഉയർന്ന കുടിശ്ശികയുള്ള സംസ്ഥാനങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്നതായി അധികൃതര്‍ CNBC-TV18-നോട് പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നിച്ച് വിലക്ക് പ്രഖ്യാപിക്കുന്നത്. 5085 കോടി രൂപയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ അടയ്ക്കാനുള്ള കുടിശ്ശിക തുക.

    സംസ്ഥാനങ്ങളും കുടിശ്ശിക തുകയും

    തെലങ്കാന 1,380.96 കോടി രൂപ

    തമിഴ്നാട് 926.16 കോടി രൂപ

    രാജസ്ഥാൻ 500.66 കോടി രൂപ

    ജമ്മു കാശ്മീര്‍ 434.81 കോടി രൂപ

    ആന്ധ്രാപ്രദേശ് 412.69 കോടി രൂപ

    മഹാരാഷ്ട്ര 381.66 കോടി രൂപ

    കർണാടക 355.20 കോടി രൂപ

    മധ്യപ്രദേശ് 229.11 കോടി രൂപ

    ജാർഖണ്ഡ് 214.47 കോടി രൂപ

    ബീഹാർ 173.50 കോടി രൂപ

    ഛത്തീസ്ഗഡ് 27.49 കോടി രൂപ

    മണിപ്പൂർ 29.94 കോടി രൂപ

    മിസോറാം 17.23 കോടി രൂപ
    Published by:Arun krishna
    First published: