നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • എസ്ബിഐ ഉപഭോക്താക്കളറിയാൻ; ഈ രേഖകൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സേവനം മുടങ്ങും

  എസ്ബിഐ ഉപഭോക്താക്കളറിയാൻ; ഈ രേഖകൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സേവനം മുടങ്ങും

  പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ നിർജീവമാക്കപ്പെടും എന്ന് ബാങ്ക് പറയുന്നു.

  sbi

  sbi

  • Share this:
   ഉപഭോക്താക്കൾക്ക് സുപ്രധാന നിർദേശവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ജൂൺ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാൻ കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണം എന്ന നിർദ്ദേശമാണ് ബാങ്ക് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച്ച വരുത്തിയാൽ സേവനങ്ങൾ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

   ട്വിറ്ററിലുള്ള ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയത് എന്ന കാര്യവും ഗ്രാഫിക്സിന്റെ സഹായത്തോടെയുള്ള സന്ദേശത്തിൽ വിശദമാക്കുന്നു. സേവനങ്ങൾ മുടക്കമില്ലാതെ ലഭിക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഉപഭോക്താക്കാൾ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും ബാങ്ക് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

   'ഭാവിയിലെങ്കിലും നല്ലൊരു കൃഷിക്കാരൻ ആകണം': പരിസ്ഥിതി ദിനത്തിൽ ആഗ്രഹം തുറന്നുപറഞ്ഞ് ജോൺ ബ്രിട്ടാസ് എംപി

   ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ 10 നമ്പറുള്ള കാർഡാണ് പാൻ (PAN) അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ എന്ന് പറയുന്നത്. വ്യക്തികളോ സ്ഥാപനങ്ങളോ നികുതിവെട്ടിപ്പ് നടത്തുന്നത് തടയുന്നതിനുള്ള പ്രധാന സാമ്പത്തിക രേഖയാണ് പാൻ. വലിയ ഇടപാടുകളുടെയും മറ്റും വിവരങ്ങൾ പാൻ കാർഡിന്റെ സഹായത്തോടെ ആദായനികുതി വകുപ്പിന് ലഭിക്കുന്നു.

   പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ നിർജീവമാക്കപ്പെടും എന്ന് ബാങ്ക് പറയുന്നു. ആധാറിനെ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും സന്ദേശത്തിനൊപ്പം ചേർത്തിട്ടുണ്ട്. ഓൺലൈനായി വളരെ എളുപ്പത്തിൽ ഏതൊരു ഉപഭോക്താവിനും ആധാർനമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

   www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുറന്നുവരുന്ന ഹോം പേജിന്റെ ഇടതുവശത്ത് Quick Links എന്നതിന്റെ താഴെയായി ‘Link Aadhaar’ എന്ന ഓപ്ക്ഷൻ കാണാവുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് ആധാർ, പാൻ വിവരങ്ങൾ നൽകി സബ്മിറ്റ് നൽകിയാൽ പാൻകാർഡിൽ ആധാർ നമ്പർ ചേർക്കപ്പെടും.

   നിലവിൽ ആധാർ പാൻ കാർഡുമായി ബന്ധിപ്പിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കാനാകുന്നതാണ്. ‘Link Aadhaar’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ 'Click here to view the status if you have already submitted link Aadhaar request' എന്ന ഓപ്ഷൻ കാണാനാകുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്യേണ്ടത്.

   എസ് എം എസ് വഴിയും ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാം. ഇതിനായി പാനുമായി രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പറും ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. നിലവിലെ സ്റ്റാറ്റസ് എന്തെന്ന് കാണിച്ച് ഉടൻ സന്ദേശം എത്തും.
   Published by:Joys Joy
   First published:
   )}