നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel prices | പെട്രോളിന് 100 രൂപയിൽ താഴെ വിലയുള്ള ഇന്ത്യൻ നഗരങ്ങൾ ഏതെല്ലാം?

  Fuel prices | പെട്രോളിന് 100 രൂപയിൽ താഴെ വിലയുള്ള ഇന്ത്യൻ നഗരങ്ങൾ ഏതെല്ലാം?

  These Indian cities sell petrol for less than Rs 100 per litre | എക്സൈസ് തീരുവ കുറച്ചിട്ട് ഇന്നേയ്ക്ക് 19-ാം നാൾ

  fuel price

  fuel price

  • Share this:
   നവംബർ 22 തിങ്കളാഴ്ച തുടർച്ചയായി 19-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) മാറ്റമില്ല. കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ (excise duty) വെട്ടിക്കുറച്ചതിന് ശേഷം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വാഹന ഇന്ധനത്തിന്റെ വില 5 രൂപയും 10 രൂപയും വീതം കുറച്ചു.

   ഇതു കൂടാതെ, ബിജെപിയും NDAയും ഭരിക്കുന്ന പല സംസ്ഥാനങ്ങളും മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് എന്നിവയിൽ കിഴിവ് പ്രഖ്യാപിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും എക്‌സൈസ് വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന വിലയിലായിരുന്നു. ഇതുവരെ, 24 സംസ്ഥാനങ്ങൾ ഇന്ധന വിലയിൽ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചു, അതേസമയം, പ്രതിപക്ഷം ഭരിക്കുന്ന 11 സംസ്ഥാനങ്ങൾ സമാനമായ തീരുമാനമൊന്നും എടുത്തിട്ടില്ല.

   മൂല്യവർധിത നികുതി വെട്ടിക്കുറച്ച സംസ്ഥാനങ്ങൾ കൂടുതലും ബിജെപിയോ എൻഡിഎയോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. പഞ്ചാബും രാജസ്ഥാനും മാത്രമാണ് നികുതി കുറച്ച കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ വാറ്റ് വെട്ടിക്കുറച്ചിട്ടില്ലെന്നും കേന്ദ്ര എക്സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

   വാറ്റ് വെട്ടിക്കുറച്ചുകൊണ്ട് പെട്രോൾ, ഡീസൽ വില ഇനിയും കുറയ്ക്കുന്നത് ഒഴിവാക്കിയ തമിഴ്‌നാട് സർക്കാർ, ഇന്ധനങ്ങളുടെ അമിതമായ എക്‌സൈസ് തീരുവ കേന്ദ്രം ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി 2014-ൽ നിലവിലുണ്ടായിരുന്ന നിരക്കിലേക്ക് കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലളിതവും നീതിയുക്തവുമായ സമീപനം. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ആഡ്-വാലോറം നികുതി പിന്തുടരുന്നതിനാൽ അത്തരം നീക്കം സംസ്ഥാനങ്ങളുടെ നികുതി സ്വയമേവ കുറയ്ക്കും എന്ന് ധന-മാനവ വിഭവശേഷി മാനേജുമെന്റ് മന്ത്രി പളനിവേൽ ത്യാഗ രാജൻ വിശദമായ പ്രസ്താവനയിൽ പറഞ്ഞു.   രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള ഡീസൽ, പെട്രോൾ വിലകൾ താഴെ കൊടുക്കുന്നു. ചിലയിടങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്കു താഴെ എത്തിയിട്ടുണ്ട്:

   മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപ

   മുംബൈയിൽ ഡീസൽ വില: ലിറ്ററിന് 94.14 രൂപ

   ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 103.97 രൂപ

   ഡൽഹിയിൽ ഡീസൽ വില: ലിറ്ററിന് 86.67 രൂപ

   ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 101.40 രൂപ

   ചെന്നൈയിൽ ഡീസൽ വില: ലിറ്ററിന് 91.43 രൂപ

   കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 104.67 രൂപ

   കൊൽക്കത്തയിൽ ഡീസൽ വില: ലിറ്ററിന് 89.79 രൂപ

   ഭോപ്പാലിൽ പെട്രോൾ വില: ലിറ്ററിന് 107.23 രൂപ

   ഭോപ്പാലിൽ ഡീസൽ വില: ലിറ്ററിന് 90.87 രൂപ

   ഹൈദരാബാദിൽ പെട്രോൾ വില ലിറ്ററിന് 108.20 രൂപ

   ഹൈദരാബാദിൽ ഡീസൽ വില: ലിറ്ററിന് 94.62 രൂപ

   ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 100.58 രൂപ

   ബെംഗളൂരുവിൽ ഡീസൽ വില ലിറ്ററിന് 85.01 രൂപ

   ചണ്ഡീഗഢിൽ പെട്രോൾ വില ലിറ്ററിന് 100.12 രൂപ

   ഗുവാഹത്തിയിൽ ഡീസൽ വില: ലിറ്ററിന് 81.29 രൂപ

   ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 95.28 രൂപ

   ലഖ്‌നൗവിൽ ഡീസൽ വില ലിറ്ററിന് 86.80 രൂപ

   ചണ്ഡീഗഡിൽ ഡീസൽ വില: ലിറ്ററിന് 86.46 രൂപ

   ഗുവാഹത്തിയിൽ പെട്രോൾ വില ലിറ്ററിന് 94.58 രൂപ
   Published by:user_57
   First published:
   )}