നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fixed Deposits തുടങ്ങുന്നതിന് മുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  Fixed Deposits തുടങ്ങുന്നതിന് മുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  നിക്ഷേപകന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതില്‍ നിന്നും അനുയോജ്യമായ നിക്ഷേപ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.

  News18 Malayalam

  News18 Malayalam

  • Share this:
   രാജ്യത്ത് ലഭ്യമായ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. നിങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും. എഫ്ഡി സംവിധാനത്തെ കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ, നിങ്ങളുടെ നിക്ഷേപ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും കഴിയും.

   7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് സാധാരണയായി ബാങ്കുകള്‍ സ്ഥിര നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതില്‍ നിന്നും അനുയോജ്യമായ നിക്ഷേപ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.

   സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശാദായവും ഫിക്സഡ് ഡെപോസിറ്റിലൂടെ സ്വന്തമാക്കാം.

   മാസത്തിലോ പാദ വാര്‍ഷികാടിസ്ഥാനത്തിലോ സ്ഥിര നിക്ഷേപത്തില്‍ നിന്നും പലിശ സ്വീകരിക്കുവാനുള്ള സൗകര്യവും ബാങ്ക് ഫിക്സഡ് ഡെപോസിറ്റുകൾക്കുണ്ട്. വേണമെങ്കില്‍ നിങ്ങൾക്ക് പലിശ തുകയും സ്ഥിര നിക്ഷേപത്തിലേക്ക് നിക്ഷേപിക്കാം. എന്നാല്‍ അടുത്ത കാലത്തായി സ്ഥിര നിക്ഷേപ ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്തകളല്ല പുറത്തു വരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നുമില്ല.

   ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1,50,000 രൂപ വരെ ലാഭിക്കാൻ കഴിയും. ഈ സ്ഥിര നിക്ഷേപങ്ങൾ സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സ്ഥിര നിക്ഷേപങ്ങളുടെ ചില പ്രധാന സവിശേഷതകളാണ് ഇതിനെ വ്യത്യസ്ഥമാക്കുന്നത്.
   Also Read-Senior Citizen Savings Schemes | മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ; ഇവയ്ക്ക് നികുതിയിളവ് ലഭിക്കുമോ?

   ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുണ്ട്, അതിനുമുമ്പ് നിങ്ങളുടെ പണം പിൻവലിക്കാൻ കഴിയില്ല.

   ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച് യു എഫ്) മാത്രമേ ഈ നിക്ഷേപം ആരംഭിക്കാൻ കഴിയുകയുള്ളൂ.

   Also Read-NPS Scheme | മാസം 12000 രൂപ നിക്ഷേപിച്ച് 1.78 ലക്ഷം രൂപ പെൻഷൻ നേടാം; എൻപിഎസ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

   ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം ഒരു വ്യക്തിക്ക് ജോയിന്റ് അക്കൌണ്ടായും ആരംഭിക്കാന്‍ സാധിക്കും. എന്നാൽ സെക്ഷൻ 80 സി പ്രകാരം ആദ്യത്തെ ഉടമയ്ക്ക് മാത്രമേ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയൂ. ഒരു വ്യക്തിക്ക് ഈ സ്ഥിര നിക്ഷേപങ്ങളിൽ പ്രതിമാസ / ത്രൈമാസ / വാർഷിക പലിശ അടയ്ക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് കോമ്പൗണ്ടിംഗ് ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.

   ഇത്തരം സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. പലിശ തുക നിങ്ങളുടെ വാർ‌ഷിക വരുമാനത്തിൽ‌ ചേർ‌ക്കുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി നൽകുകയും വേണം.
   Published by:Naseeba TC
   First published:
   )}