• HOME
 • »
 • NEWS
 • »
 • money
 • »
 • THINGS YOU NEED TO KNOW TO GET A CAR LOAN AT A LOW RATE GH 1

കാറു വാങ്ങാ൯ ഉദ്ദേശിക്കുന്നുണ്ടോ? കുറഞ്ഞ നിരക്കിൽ വാഹന വായ്പ നേടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങൾ ഉണ്ട്. എടുക്കുന്ന വായ്പക്ക് ബാങ്ക് ഈടാക്കുന്ന പലിശ എത്ര എന്നതിന് തന്നെ ആകണം പ്രഥമ പരിഗണന

loans

loans

 • Share this:
  സ്വന്തമായി ഒരു കാർ സ്വപ്നം കാണുന്നവരാണ് മിക്കയാളുകളും. കൊറോണ മഹാമാരിയെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറയുക കൂടി ചെയ്തോടെ പലരും കാറെടുക്കാൻ താൽപര്യപ്പെടുന്നു. വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങൾ ഉണ്ട്. എടുക്കുന്ന വായ്പക്ക് ബാങ്ക് ഈടാക്കുന്ന പലിശ എത്ര എന്നതിന് തന്നെ ആകണം പ്രഥമ പരിഗണന നൽകേണ്ടത്. പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്ഥമായിരിക്കും. മാസ ശമ്പളം, ജോലി, നിലവിലെ ഇഎംഐ, ക്രെഡിറ്റ് സ്കോർ തുടങ്ങിയവയാണ് ഇത് നിശ്ചയിക്കുന്നത്. വായ്പ എടുക്കുന്നയാൾ നിലവിലെ ബാങ്കിന്‍റെ കസ്റ്റമാറാണെങ്കിൽ സാധരാണ ഗതിയിൽ പലിശ കുറയാറുണ്ട്.

  കാർ ലോൺ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ

  ലോൺ എടുക്കുന്നതിന് മുമ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്‍റെ മോഡലിനെക്കുറിച്ചും മറ്റ് പ്രത്യേകതകളെക്കുറിച്ചും ചെറിയ ഒരു പഠനം നടത്തുകയും ഡീലറെ സന്ദർശിച്ച് കാർ ഓടിച്ചു നോക്കുകയും ചെയ്യാവുന്നതാണ്. ഇതോടൊപ്പം കുറഞ്ഞ പലിശ നിരക്ക്, പ്രൊസസിംഗ് ചാർജ് എന്നിവ നൽകുന്ന ബാങ്ക് വായ്പ കൂടി കണ്ടെത്തുന്നതോടെ നിങ്ങളുടേത് മികച്ച ഒരു നിക്ഷേപമായി മാറും. കാർ വായ്പ എടുക്കുന്നതിന് മുമ്പ് ചിന്തിക്കേണ്ട ആ ആറ് കാര്യങ്ങൾ ഇവയാണ്.

  1) കാറിന്‍റെ മൊത്തം വിലയുടെ 20 ശതമാനം സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുക എന്നത് എപ്പോഴും ഒരു മികച്ച ആശയമാണ്. പല ബാങ്കുകളും എക്സ് ഷോറൂം വിലയുടെ 100 ശതമാനം വായ്പയായി നൽകുന്നുണ്ടെങ്കിലും 20 ശതമാനം കയ്യിൽ നിന്ന് എടുക്കുകയാണ് ഉചിതം. ഇഎംഐ യിലുള്ള വർദ്ധനവും അതുമൂലം ഉണ്ടാകുന്ന വ്യക്തിഗത സാമ്പത്തിക പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാക്കാം.

  2) പലിശ നിരക്ക് കുറവാണെങ്കിലും ചില സ്ഥാപനങ്ങൾ പ്രൊസസിംഗ് ഫീ, പേപ്പർ വർക്ക്, പ്രീ പെയ്മെന്‍റ്, ലേറ്റ് പെയ്മെന്‍റ് എന്നിങ്ങനെയുള്ള ചാർജുകൾ ഈടാക്കാറുണ്ട്. ഇത് വലിയ തുക തിരിച്ചടക്കാൻ ഇടയാക്കും. ലോണിനായി അപേക്ഷിക്കുന്നവർ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിശ്ചിത കാലയളവിൽ എത്ര
  തുക അടക്കേണ്ടി വരുമെന്ന് കണക്കാക്കണം. മൊത്തം അടക്കേണ്ട തുക, കാലാവധി എന്നിവ പരിഗണിച്ച് വേണം മികച്ച പലിശ നിരക്ക് തെരഞ്ഞെടുക്കാൻ

  3) കാർ ലോൺ കുറച്ച് അധിക കാലം അടക്കേണ്ടി വരുമെന്ന് ഓർമ്മ വേണം. അതിന് അനുസൃതമായ സാമ്പത്തിക തീരുമാനങ്ങളാണ് വരും വർഷങ്ങളിൽ എടുക്കേണ്ടത്. കുറഞ്ഞ കാലാവധി ലഭിക്കാനും പലിശ ലാഭിക്കാനുമായി ഉയർന്ന ഇഎംഐ ഒരിക്കലും തെരഞ്ഞെടുക്കരുത്. കൂടുതൽ കാലാവധിയെടുക്കുന്നത് പലിശ കൂട്ടുമെന്നതിനാൽ ഈ രീതിയും ഒഴിവാക്കപ്പെടേണ്ടതാണ്.

  4) പലിശക്ക് പുറമേ മറ്റ് ചർജുകളും നൽകേണ്ടതായി വരും. ലോണിനായി അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ചാർജുകളെക്കുറിച്ച് മനസിലാക്കണം. ലോൺ പ്രൊസസിംഗ്, ഡോക്യുമെന്‍റേഷൻ, ക്രെഡിറ്റ് റിപ്പോർട്ട്, ജിസട്രേഷൻ കാർഡ് കളക്ഷൻ, സ്റ്റാമ്പ് ഡ്യൂട്ടി, ലേറ്റ് പെയ്മെന്‍റ് , എന്നിങ്ങനെയുള്ള
  ചാർജുകളാണ് അഡീഷണലായി വരാറുള്ളത്. പലിശ നിരക്കിന് പുറമേ ഓരോ ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ വാങ്ങുന്ന തുക കൂടി കണക്കിലാക്കി വേണം സ്ഥാപനം തെരഞ്ഞെടുക്കാൻ

  5) നിശ്ചിത കാലാവധിക്കു മുന്നെ ലോൺ അടച്ച് തീർക്കുകയാണെങ്കിൽ പ്രീ പെയ്മെന്‍റ് ഫീ, ഫോർ ക്ലോഷർ ഫീ, മറ്റ് ഫീസുകൾ എന്നിങ്ങനെയുള്ള പല ചാർജുകളും മിക്ക ബാങ്കുകളും ഈടാക്കാറുണ്ട്. ലോൺ തുക കാലാവധിക്ക് മുന്നേ അടച്ചു തീർക്കാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഇത്തരം ഫീസുകൾ കുറഞ്ഞ ബാങ്കുകളെ സമീപിക്കുന്നതാണ് ഉചിതം.

  6) ക്രെഡിറ്റ് സ്കോർ ഒരാളുടെ ഫിനാൻഷ്യൽ ഹെൽത്ത് കാണിക്കുമെങ്കിലും തിരിച്ചടവിന് ശേഷിയുണ്ടെന്ന് കാണിക്കാൻ ലോൺ ആവശ്യപ്പെടുന്ന വ്യക്തി നിരവധി ഡോക്യുമെന്‍റുകൾ ബാങ്കിന് നൽകേണ്ടതായുണ്ട്. കെ വൈ സി ഡോക്യൂമെന്‍റുകൾ കയ്യിലുള്ള വ്യക്തിയാണെങ്കിൽ മിനിട്ടുകൾ കൊണ്ടു തന്നെ ലോൺ ലഭിക്കുന്നതാണ്

  കാർ ലോൺ അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ

  പല ബാങ്കുകളും വ്യത്യസ്ഥമായ യോഗ്യതകളാണ് കാർ ലോണിനായി പരിഗണിക്കുന്നത്. താഴെ പറയുന്നവയാണ് അതിൽ പ്രധാനപ്പെട്ടത്

  ● അപേക്ഷകന്‍റെ പ്രായം 18 നും 75 നും ഇടയിൽ ആയിരിക്കണം
  ● അപേക്ഷകന് കുറഞ്ഞത് 20,000 രൂപയെങ്കിലും വരുമാനം വേണം
  ● ഒരോ ജോലിദാതാവിന് മുന്നിൽ ഒരു വർഷമെങ്കിലും ജോലി
  ചെയ്യുന്നവരാകണം
  ● അപേക്ഷകൻ മാസ ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നയാളോ
  ആയിരിക്കണം

  കാർ ലോണിന് അപേക്ഷിക്കുമ്പോൾ വേണ്ട രേഖകൾ

  ലോണിന് ആർഹത നേടാൻ ചില പേപ്പർ വർക്കുകളും ആവശ്യമാണ്. ഓരോ ബാങ്കും വ്യത്യസ്ഥ രേഖകൾ ആവശ്യപ്പെടാറുണ്ടെങ്കിലും പൊതുവായി വേണ്ട രേഖകൾ ഇവയാണ്.

  Also Read - February 2021 auto sales | ഫെബ്രുവരിയിൽ കാർ വിൽപനയിൽ കുതിപ്പ്; ഏറ്റവുമധികം വിറ്റ കാറുകൾ ഏതൊക്കെ?

  ഐഡന്‍റിറ്റി പ്രൂഫ്: പാൻ, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ്
  ലൈസൻസ്, വോട്ടർ ഐഡി

  റസിഡൻസി പ്രൂഫ്: പാസ്പോർട്ട്, ആധാർ, റേഷൻ കാർഡ്

  ഇൻകം പ്രൂഫ് : മൂന്ന് മാസത്തെ സാലറി സ്ലിപ്പ്, ഫോം 16, ഏറ്റവും പുതിയ ഐടി റിടേൺ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്
  Published by:Anuraj GR
  First published:
  )}