• HOME
  • »
  • NEWS
  • »
  • money
  • »
  • തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച; ഒരു വർഷത്തിനിടെ പറന്നത് 83.6% അധികം യാത്രക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച; ഒരു വർഷത്തിനിടെ പറന്നത് 83.6% അധികം യാത്രക്കാര്‍

വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി

  • Share this:

    തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരി മാസത്തിൽ ആകെ 3,23,792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.

    2022 ജനുവരി മാസത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയിൽ 10445 ആയി ഉയർന്നു. 2022 ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ 2198 ആയി ഉയർന്നു. ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

    Also read- കേരളവികസനത്തിന് 9000 കോടി ലക്ഷ്യമിട്ട് 45 ദിവസത്തെ നിക്ഷേപ സമാഹരണം; സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്

    ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ
    എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കും സർവീസുകളുണ്ട്.

    മാസാടിസ്ഥാനത്തിലുള്ള യാത്രക്കാരുടെ എണ്ണം

    • ജനുവരി 2022 – 176315
    • ഫെബ്രുവരി – 146870
    • മാർച്ച് – 218255
    • ഏപ്രിൽ – 261331
    • മെയ് – 292324
    • ജൂൺ – 269843
    • ജൂലൈ – 286776
    • ഓഗസ്റ്റ് – 295281
    • സെപ്റ്റംബർ – 277126
    • ഒക്ടോബർ – 275931
    • നവംബർ – 282933
    • ഡിസംബർ – 328536
    • ജനുവരി 2023 – 32379
    Published by:Vishnupriya S
    First published: