• HOME
  • »
  • NEWS
  • »
  • money
  • »
  • Thiruvonam Bumper Lottery | ഒന്നാം സമ്മാനം അടിച്ച വിഘ്നേശ്വര ലോട്ടറി ഏജൻസിയുമായി സമ്പർക്കമുണ്ടോ?

Thiruvonam Bumper Lottery | ഒന്നാം സമ്മാനം അടിച്ച വിഘ്നേശ്വര ലോട്ടറി ഏജൻസിയുമായി സമ്പർക്കമുണ്ടോ?

നറുക്കെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിഘ്നേശ്വര ഏജൻസി

വിഘ്നേശ്വര ഏജൻസി

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവിഡ് കാല പ്രതിസന്ധിയ്ക്കിടയിലും ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്. കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. നറുക്കെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം നേടിയ ആൾക്ക് നികുതിയും ഏജൻസി കമ്മിഷനും കിഴിച്ച് ഏഴ് കോടി 56 ലക്ഷം രൂപ ലഭിക്കും.

    BR 75 TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം BR75 T A 738408 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം BR75 T B 474761 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.

    കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ കഴിഞ്ഞ ദിവസവും തുറന്ന് പ്രവർത്തിച്ചിരുന്നു.
    You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
    ഇന്നു (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

    കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
    Published by:Aneesh Anirudhan
    First published: